For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷമുള്ള ഫോട്ടോയുമായി മിയയും അശ്വിനും, പൃഥ്വിരാജിനോട് ചെയ്തത് ആവര്‍ത്തിക്കല്ലേയെന്ന് ആരാധകര്‍

  |

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറുകയായിരുന്നു മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം നടന്നത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.

  എന്‍ഗേജ്‌മെന്റ് മുതലുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മിയയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മിയ എത്താറുണ്ട്. അശ്വിനൊപ്പമുള്ള പുതിയ ഫോട്ടോയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. രസകരമായ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്.

  മിയയും അശ്വിനും

  മിയയും അശ്വിനും

  അശ്വിനെ അപ്പുവെന്നാണ് കുടുംബത്തിലെല്ലാവരും വിളിക്കുന്നത്. വീട്ടുകാരുടെ സാന്നിധ്യത്തിലാണ് തങ്ങള്‍ ആദ്യമായി കണ്ടതെന്ന് മിയ പറഞ്ഞിരുന്നു. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവരായതിനാല്‍ എങ്ങനെയായിരിക്കും ജീവിതമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. അപ്പുവിനോട് സംസാരിച്ചതിന് ശേഷമായാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതെന്നും മുന്‍പൊരു അഭിമുഖത്തിനിടയില്‍ മിയ പറഞ്ഞിരുന്നു. അപ്പുവിനോട് ചേര്‍ന്നുന്നിന്നുള്ള ഫോട്ടോയുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

  ആരാധകരുടെ കമന്റുകള്‍

  ആരാധകരുടെ കമന്റുകള്‍

  അശ്വിനെ കാണാന്‍ കേദാര്‍ ജാദവിനെപ്പോലെയുണ്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. എവിടെയൊക്കെയോ സാമ്യം തോന്നുന്നുവെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. പൃഥ്വിരാജിന്റെ തലയില്‍ മീന്‍ചട്ടി ഉടച്ചത് പോലെ ഇദ്ദേഹത്തേയും ചെയ്യുമോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. പാവാടയെന്ന സിനിമയില്‍ പൃഥ്വിയും മിയയും മത്സരിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടേയും കരിയറിലെ വേറിട്ട വേഷം കൂടിയായിരുന്നു ചിത്രത്തിലേത്.

  ചാനല്‍ പരിപാടിയില്‍

  ചാനല്‍ പരിപാടിയില്‍

  സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസില്‍ പങ്കെടുക്കാനായി മിയയും അശ്വിനും എത്തിയിരുന്നു. വിവാഹ ശേഷം പങ്കെടുക്കുന്ന ആദ്യത്തെ ചാനല്‍ പരിപാടി കൂടിയായിരുന്നു ഇത്. രസകരമായ ടാസ്‌ക്കായിരുന്നു ജീവയും അപര്‍ണ്ണയും ഇവര്‍ക്ക് നല്‍കിയത്. ബാച്ചിലര്‍ ലൈഫ് ആസ്വദിച്ച് കൊതി തീര്‍ന്നില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാണ് കുഞ്ഞതിഥി വരുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്തൊന്നും ഇല്ലെന്നുള്ള മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

  അപ്പുവിനെക്കുറിച്ച് പറഞ്ഞത്

  അപ്പുവിനെക്കുറിച്ച് പറഞ്ഞത്

  അപ്പു അങ്ങനെ ഡിപ്പന്‍ഡ് ചെയ്യത്തില്ല, കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്. കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാല്‍ സ്വയം ഉണ്ടാക്കുമെന്നും മിയ പറഞ്ഞിരുന്നു. കുക്കിങ് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നായിരുന്നു അശ്വിനും പറഞ്ഞത്. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്‍റേത്. താനാവട്ടെ നേരെ തിരിച്ചാണെന്നും മിയ പറഞ്ഞിരുന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
  അശ്വിന്‍ പറഞ്ഞത്

  അശ്വിന്‍ പറഞ്ഞത്

  എനിക്ക് കണ്ടമാനം വര്‍ത്തമാനം പറയണ്ട, പുള്ളിക്കാരി ഇഷ്ടം പോലെ സംസാരിച്ചോളുമെന്നായിരുന്നു അശ്വിന്‍ മിയയെക്കുറിച്ച് പറഞ്ഞത്. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നവരുടെ ഇടയിലേക്കായിരിക്കുമോ മിയയും ഇടം പിടിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. വിവാഹ ശേഷവും താന്‍ അഭിനയിക്കുമെന്നുള്ള മറുപടി നല്‍കിയ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

  English summary
  Actress Miya George with her husband Aswin Philip, post wedding photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X