For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  |

  ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരില്‍ ഒരാളാണ് നടി മോഹിനി. പട്ടാഭിഷേകം, ഉല്ലാസപ്പൂങ്കാറ്റ്, ഈ പുഴയും കടന്ന്, ഗസല്‍, പഞ്ചാബി ഹൗസ് ഉള്‍പ്പെടെയുളള സിനിമകളിലൂടെയാണ് നടി മലയാളത്തില്‍ തിളങ്ങിയത്. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹിനി പിന്നീട് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഇപ്പോഴും നടിയുടെ സിനിമകള്‍ ടിവി ചാനലില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി മോഹിനി എത്തി.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  ഇന്നത്തെ ചിന്താവിഷയം, കളക്ടര്‍ തുടങ്ങിയവയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമകള്‍. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലാത്ത താരം കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്. 1999ലാണ് മോഹിനിയുടെ വിവാഹം കഴിഞ്ഞത്. തഞ്ചാവൂര്‍ സ്വദേശിയായ ഭരത് കൃഷ്ണസ്വാമിയാണ് നടിയെ ജീവിതസഖിയാക്കിയത്.

  അനിരുദ്ധ്, അദ്വൈത് എന്നിങ്ങനെയാണ് ഇവരുടെ മക്കളുടെ പേര്. അതേസമയം കുട്ടികളുണ്ടായ ശേഷമുളള ജീവിതത്തെ കുറിച്ച് ഗലാട്ട പിങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് മോഹിനി. കുട്ടികളായ ശേഷം ജീവിത്തില്‍ വളരെ ബിസിയായിയായി എന്ന് മോഹിനി പറയുന്നു. മക്കളുടെ അടുത്ത് സുഹൃത്തിനെ പോലെ നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്.

  ഞാന്‍ മൂത്ത മകനോട് എപ്പോഴും ചോദിക്കും; 'നിനക്ക് ഏതേലും ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന്'. ഇല്ല, അമ്മയോട് ഞാനത് പറയില്ല എന്നാണ് അവന്‌റെ മറുപടി. എന്തുക്കൊണ്ടാണ് പറയത്താതെന്ന് ചോദിച്ചപ്പോള്‍ അമ്മ അവളുടെ പുറകെ നടന്ന് നോക്കും എന്ന് അവന്‍ പറഞ്ഞു. അവള് എങ്ങനെയുണ്ട്, എന്ത് ചെയ്യുന്നു. പളളിയില്‍ പോകുന്നുണ്ടോ എന്നൊക്കെ അമ്മ പുറകെ നടന്ന് നോക്കും.

  രോഹിണിയെ അന്ന് കരയിപ്പിച്ചു, മറക്കാനാവാത്ത അനുഭവം പറഞ്ഞ് മണിയന്‍പിളള രാജു, ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  കൂടാതെ ബെബിള് എടുത്ത് ഒരു ദിവസം അവളോട് ചോദ്യങ്ങള്‍ വരെ ചോദിക്കും. അങ്ങനെ തുടക്കത്തില്‍ തന്നെ എന്‌റെ പ്രണയം കുളമാവും. അതുകൊണ്ട് അമ്മയോട് മാത്രം ഞാനെന്‌റ് പ്രണയം പറയില്ല എന്ന് മകന്‍ പറഞ്ഞു. അപ്പോ അങ്ങനെയൊരു ഇമേജ് ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്, മോഹിനി പറയുന്നു. ഞാന്‍ സ്ട്രിക്റ്റായിട്ടുളള ഒരു അമ്മയാണ്.

  പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ, ദമ്പതികള്‍ ആദ്യമായി കണ്ടുമുട്ടിയത് ഇവിടെ വെച്ച്

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  രണ്ടും ആണ്‍കുട്ടികളായത് കൊണ്ടാണ് അങ്ങനെ. ചെന്നൈയില്‍ എന്‌റെ വീടാണ് എറ്റവും ഇഷ്ടമുളള സ്ഥലമെന്നും നടി പറഞ്ഞു. തഞ്ചാവൂരിലെ വീട്ടുഭക്ഷണമാണ് എറ്റവും ഇഷ്ടമുളള ഭക്ഷണം, അഭിമുഖത്തില്‍ മോഹിനി പറഞ്ഞു. അതേസമയം സീരിയലുകളില്‍ അഭിനയിച്ചും മോഹിനി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്. തമിഴ്, മലയാളം പരമ്പരകളിലാണ് നടി അഭിനയിച്ചത്. കൂടാതെ ടെലിവിഷന്‍ പരിപാടികളിലും ഭാഗമായി മോഹിനി എത്തി. മലയാളത്തില്‍ കത്തനാര്‍ കടമറ്റത്ത് കത്തനാര്‍ പരമ്പരയില്‍ മോഹിനി അഭിനയിച്ചു.

  'അമ്മയാണ് ഈ കിടക്കുന്നത്', പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു, അനുഭവം പറഞ്ഞ് മേജര്‍ രവി

  Read more about: mohini മോഹിനി
  English summary
  Actress Mohini Opens Up About Her Life After Having Kids, Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X