Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
റിമി ടോമി നാത്തൂന് നൽകിയ വലിയ ഗിഫ്റ്റ് രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച സമ്മാനത്തെ കുറിച്ച് പറഞ്ഞ് നടി മുക്തയും
ഗായിക റിമി ടോമിയും നാത്തൂന് മുക്തയുമൊക്കെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അങ്ങനെ രണ്ട് വര്‍ഷം മുന്‍പ് റിമി സമ്മാനിച്ചൊരു വലിയ കാര്യത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മുക്തയിപ്പോള്‍. മുന്‍പ് പല തവണ ചര്‍ച്ചയായിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറയുന്നത്.
റിമിയുടെ അനിയന് റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകള്‍ കിയാരയ്ക്കും വേണ്ടി റിമി സമ്മാനിച്ചതാണ് ഈ ഫ്ളാറ്റ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലൊരുക്കിയ ഈ വീട്ടിലേക്ക് കയറി താമസിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന സന്തോഷമാണ് മുക്ത പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികള്‍ നട്ട് നനച്ച് മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത.

വീടിനുള്ളിലെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ പതിയും വിധത്തില്‍ ഓപ്പണ്‍ കിച്ചണ്‍ ആയിരുന്നു ഒരുക്കിയത്. അടുക്കള മുതല്‍ ലിവിങ് റൂം, ബെഡ് റൂം എല്ലാം വൃത്തിയാക്കിയും മനോഹരമാക്കി മാറ്റാനും മുക്ത മിടുക്കിയാണ്. വീടിനെ അലങ്കരിക്കുന്നതിന് വേണ്ടി പ്ലാന്റുകള്‍ നട്ട് വളര്‍ത്തി കൊണ്ട് വരികയായിരുന്നു നടി ചെയ്തത്. എല്ലായിപ്പോഴും വീട് വൃത്തിയായിരിക്കണം എന്നത് തനിക്ക് നിര്‍ബന്ധമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മുക്ത വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ട് ലുക്കിൽ നടി കിയാര അദാനി, കിടിലൻ ഫോട്ടോസ് കാണാം
കഴിഞ്ഞ വര്‍ഷം റിമി ടോമിയും ഈ വീട് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി വന്നിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മുക്തയുടെ വീടിനുള്ളിലെ സവിശേഷതകള്‍# ആയിരുന്നു കാണിച്ചത്. എന്നാല്‍ ഇപ്പോഴും അത് കൊണ്ട് നടക്കാന്‍ സാധിക്കുന്നതിന് മുക്്തയ്ക്ക് കൈയടിക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.