For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയുമായി നാത്തൂന്‍ പോരില്ലാത്തതിന് കാരണമുണ്ട്; കല്യാണത്തിന് ചട്ടയും മുണ്ടും വന്നതിനെ കുറിച്ചും മുക്ത

  |

  റിമി ടോമിയും നാത്തൂനും നടിയുമായ മുക്തയും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധേയമാണ്. നാത്തൂന്മാരാണെങ്കിലും ഇരുവരും തമ്മില്‍ ശത്രുതയൊന്നുമില്ല. പരസ്പരം സ്‌നേഹിച്ചും തമാശ പറഞ്ഞും സന്തോഷകരമായ കുടുംബജീവിതമാണ് ഇരുവരുടേതും. റിമി വാങ്ങി കൊടുത്ത ഫ്‌ളാറ്റിലെ ജീവിതത്തെ കുറിച്ച് മുക്ത പലപ്പോഴും പറയാറുണ്ട്.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  ഇത്രയൊക്കെ ആയിട്ടും നാത്തൂന്‍ പോര് ഉണ്ടാവാത്തതിന്റെ കാരണം എന്താണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് മുക്ത എത്തിയിരിക്കുന്നത്. ഒപ്പം മകള്‍ കിയാരയുടെ പഠന കാര്യങ്ങളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചുമൊക്കെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മുക്ത തുറന്ന് പറയുന്നു.

  വൈറ്റില എരൂരാണ് ഞങ്ങള്‍ താമസിക്കുന്നത്. ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ മോളെ നോക്കാനൊരു ചേച്ചി ഉണ്ട്. എന്റെ അമ്മയും ഏട്ടന്റെ അമ്മയും ഇടയ്ക്ക് വന്ന് നില്‍ക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസായത് കൊണ്ട് മോളെ കൊണ്ട് ചെയ്യിക്കാന്‍ കുറേ ആക്ടിവിറ്റികളുണ്ട്. പിള്ളേരെ കൊണ്ട് ചപ്പാത്തിയുടെ മാവ് കുഴപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പാഠ്യ രീതികളാണ് ഇപ്പോള്‍. കുട്ടികളെക്കാള്‍ അമ്മമാരാണ് ചെയ്യുന്നത്. ടീച്ചര്‍മാര്‍ക്ക് അതിന്റെ വീഡിയോ അയച്ച് കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാനതൊക്കെ മോള്‍ക്ക് ചെയ്ത് കൊടുക്കാറുണ്ട്.

  എങ്ങനയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ നമുക്കും അറിയാന്‍ പറ്റും. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ മോള്‍ അവിടെ എഴുതി കാണുമോ പഠിച്ച് കൃത്യമായി ഓണ്‍ലൈന്‍ ക്ലാസിന് ഇരുന്ന് കാണുമോ എന്നൊക്കെയുള്ള ടെന്‍ഷനാണ്. അമ്മ ഷൂട്ടിങ്ങിന് പോകും. തിരക്ക് ആയിരിക്കും എന്നൊക്കെയുള്ള കാര്യം മോള്‍ക്ക് അറിയാം. അവള്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ജോലി ചെയ്യുന്നതെന്ന് അവള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ ജോലിക്ക് പോകുമ്പോള്‍ അവള്‍ സങ്കടപ്പെടറൊന്നുമില്ല. മോളേ സ്‌കൂളില്‍ തന്നെ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. ഡാന്‍സിനോട് അവല്‍ക്കും ഒരു ടേസ്റ്റുണ്ട്. ടിവിയില്‍ പാട്ടൊക്കെ കാണുമ്പോള്‍ കിടന്ന് തുള്ളുന്നത് കണ്ടിട്ടാണ് ഞാന്‍ ആ ഇഷ്ടം തിരിച്ചറിഞ്ഞത്.

  ഏഷ്യാനെറ്റ് മണിക്കുട്ടനെ വിജയിപ്പിക്കുമെന്ന് പറഞ്ഞ് കൊണ്ട് വന്നതോ? വിമര്‍ശകരോട് എംകെ ആരാധകര്‍ പറയുന്നു

  എന്റെ കല്യാണത്തിന് ചട്ടയും മുണ്ടും ഉടുക്കണമെന്ന് എപ്പോഴോ ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്റെ പപ്പയുടെ അമ്മയും അമ്മയുടെ അമ്മയും ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ ചേച്ചിയുടെ മധുരം വയ്ക്കലിന് ചേച്ചിയും ചട്ടയും മുണ്ടുമാണ് ഇട്ടത്. ആ പരമ്പരാഗത ശൈലിയില്‍ തന്നെ കല്യാണ ദിവസം വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷമാണ് ചട്ടയും മുണ്ടും. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പലരും കല്യാണ നാളില്‍ ആ വേഷം അനുകരിക്കുന്നത് കണ്ടിട്ടുണ്ട്.

  തുടക്കത്തില്‍ മോശം മത്സരാര്‍ഥിയും മുന്‍ഗോപിയും; ബിഗ് ബോസിലെ സാധാരണക്കാരനായ സായി വിഷ്ണുവിനും അര്‍ഹിച്ച വിജയം

  കൊച്ചിയില്‍ ഡിഎന്‍ആര്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് ഭര്‍ത്താവ് റിങ്കു ടോമി ജോലി ചെയ്ുയുന്നത്. റിമി ചേച്ചിയുടെ ട്രൂപ്പിന്റെയും പ്രോഗ്രാമിന്റെയും കാര്യങ്ങള്‍ മാനേജ് ചെയ്യുന്നതും ഏട്ടനാണ്. നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാന്‍. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിയ്ക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന്‍ നന്നായി കൊണ്ട് പോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളു.

  ഞാനും റിമി ചേച്ചിയും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വ്വമാണ്. നാത്തൂന്‍ പോര് ഉണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടില്‍ ഞാനും റിങ്കു ചേട്ടനും മോളും മാത്രമേയുള്ളു. ചേച്ചിയും മമ്മിയും ഒരു വീട്ടില്‍. ഏ്ട്ടന്റെ അനിയത്തിയും ഭര്‍ത്താവും ഒരു വീട്ടില്‍. എല്ലാവരും ഓരോരോ വീടുകളില്‍. ഓണത്തിനോ ക്രിസ്തുമസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായി മാസത്തില്‍ പകുതി വീട്ടില്‍ കാണില്ല.

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  ചേച്ചി വരുമ്പോഴായിരിക്കും എന്റെ ഷൂട്ടിങ്ങ് വരുന്നത്. വിശേഷാവസരങ്ങളില്‍ മാത്രം കാണുമ്പോള്‍ നാത്തൂന്‍ പോരിന് നേരമെവിടെയാണെന്ന് മുക്ത ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ്് സീരിയലുകളില്‍ അഭിനയിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കാത്തത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ല ഓഫറുകള്‍ വരാത്തത് കൊണ്ടാണെന്നും നടി പറയുന്നു.

  Read more about: muktha മുക്ത
  English summary
  Actress Muktha Opens Up About Her Friendship With Sister In Law Rimi Tomy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X