For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോടൊന്നു പറഞ്ഞതുപോലുമില്ല, ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന, ഉണങ്ങാത്ത മുറിവ്; നീന കുറുപ്പ് പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നീന കുറുപ്പ്. വര്‍ഷങ്ങളായി നീന കുറുപ്പ് മലയാളികള്‍ക്ക് മുന്നിലുണ്ട്. സിനിമയിലും സീരിയലിലും ഷോര്‍ട്ട് ഫിലിമിലുമൊക്കെയായി അഭിനയിക്കുന്നു. പ്രായം വെറും അക്കമാണെന്ന് പറയുന്ന നടിയാണ് നീന. അഭിനയ രംഗത്ത് നീന 35 വര്‍ഷം പിന്നിട്ടുവെന്ന് പറഞ്ഞാല്‍ ആരും അത്ര പെട്ടെന്ന് വിശ്വസിച്ചെന്ന് വരില്ല.

  ഇതാര് ഡോറയോ? വെറൈറ്റി ലുക്കില്‍ രാഖി സാവന്ത്

  ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നീന കുറുപ്പ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്. തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചുമെല്ലാം നീന കുറുപ്പ് വാചലയാവുകയാണ്. വിശദമായി വായിക്കാം.

  സിനിമയില്‍ നിന്നും വിഷമമുണ്ടായ അനുഭവം പങ്കുവെക്കുന്നുണ്ട് നീന കുറുപ്പ്. 'മിഖായേലിന്റെ സന്തതികള്‍' എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോന്‍ നായകനായി 'പുത്രന്‍' എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ്'' നീന കുറുപ്പ് പറയുന്നു.

  അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു. ''ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കില്‍ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്‌നം. എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാന്‍ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്‌ട്രോങ് റൂമില്‍ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി'' എന്നും നീന പറയുന്നു.

  സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്ന കരിയറാണ് സിനിമ എന്ന പൊതു ധാരണയെ കുറിച്ചുള്ള അഭിപ്രായവും നീന പങ്കുവെക്കുന്നുണ്ട്. സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നാണ് നീന കുറുപ്പ് പറയുന്നത്. സമൂഹത്തില്‍ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടി ഒരു ബസില്‍ കയറുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാല്‍ മതിയെന്നും അവര്‍ പറയുന്നു.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  ബസില്‍ എവിടെ നില്‍ക്കണം, എങ്ങനെ നില്‍ക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവള്‍ക്കൊരു ധാരണയുണ്ടാവുമല്ലോ. നമ്മുടെ സിനിമയില്‍ വരുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ''പ്രതിഫലത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെയല്ല എന്നൊരു കാര്യം വേണമെങ്കില്‍ പറയാം. അതുപക്ഷേ, ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നു പറയാന്‍ പറ്റില്ല. സിനിമ വില്‍ക്കാന്‍ ആരാണോ കാരണമാകുന്നത് അവര്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടും, അത്ര മാത്രം'' നീന കുറുപ്പ് കൂട്ടിച്ചേര്‍ക്കുന്നു

  Read more about: neena kurup
  English summary
  Actress Neena Kurup Opens Up About An Unforgettable Incident In Her Acting Career, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X