For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  12ാം വയസ്സിൽ അച്ഛൻ മരിച്ചു, ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ, ദുബായ് യാത്രയെ കുറിച്ച് നൈല

  |

  ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് നൈല ഉഷ. 2013 ൽ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന പൊറിഞ്ചു മറിയം ജോസ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അവതാരകയിൽ നിന്നാണ് നൈല അഭിനയത്തിലേയ്ക്ക് എത്തുന്നത്. തനി തിരുവനന്തപുരത്തുകാരിയായ നൈല വിദേശത്തുളള എഫ്എം സ്റ്റേഷനിൽ ആർജെയായതിനെ കുറിച്ചി വെളിപ്പെടുത്തുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ചെറുപ്പം മുതലെ വിദേശത്തായിരുന്ന നൈല എല്ലാ അവധിക്കാലത്തും അപ്പുപ്പന്റെ നാടായ വെളളായണിയിലെത്തും. പിന്നീട് നാലാം ക്ലാസ് മുതൽ നാട്ടിലുള്ള സ്കൂളിലായിരുന്നു പഠിച്ചത്. 10ാം ക്ലാസ് വരെ ​ഹോ​ളി​ ​ഏ​ഞ്ച​ൽ​സ് ​കോ​ൺ​വെ​ന്റ് ​സ്‌​കൂ​ളി​ലാ​യി​രു​ന്നു​ ​പ​ഠ​നം. ​പ്രീ​ഡി​ഗ്രി,​ ​ഡി​ഗ്രി​ ​പ​ഠ​നം​ ​ആ​ൾ​ ​സെ​യി​ന്റ്‌​സ്‌​കോ​ളേ​ജി​ൽ, പിജിയെ കുറിച്ച് ചിന്തിച്ചിരിക്കവെയാണ് ​ ​ടെ​ക്‌​നോ​ ​പാ​ർ​ക്കി​ലെ​ ​ക​മ്പ​നി​യി​ൽ​ ​എ​ച്ച് ആർ വിഭാഗത്തിൽ ജോലി ലഭിക്കുന്നത്, അങ്ങനെ 21ാം വയസ്സിൽ ആദ്യ ജോലി ലഭിച്ചു- നടി പറഞ്ഞു.

  ആദർശവനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു അച്ഛൻ. വീട്ടിൽ നിന്ന് അച്ഛൻ മാത്രമായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിൽ. 42ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് അച്ഛൻ മരിക്കുന്നത്. അന്ന് എനിയ്ക്ക് 12 ാംവയസ്സായിരുന്നു പ്രായം. അച്ഛന്റെ എല്ലാ ഉത്തരവാദുത്വങ്ങളും അമ്മ ഏറ്റെടുത്തു.ത​നി,​ ​നാ​ട്ടി​ൻ​പ്പു​റ​ത്തു​കാ​രി​യാ​ണ് ​അ​മ്മ. അച്ഛന്റെ വേർപാടിന് ശേഷം ഞാൻ കണ്ടത് ശക്തയായ ഒരു അമ്മയെ ആണ്. അ​മ്മ​യ്ക്ക് ​ല​ഭി​ച്ച​ ​ശ​ക്തി​ ​ഇ​പ്പോ​ഴും​ ​ന​ഷ്ട​പ്പെ​ട്ടി​ല്ല. ഇപ്പോഴും എന്റെ പേരിനോടൊപ്പമുണ്ട്.

  പൊറിഞ്ചു മറിയം ജോസ് വിശേഷങ്ങൾ പങ്കുവച്ച് ജോജുവും നൈല ഉഷയും | FilmiBeat Malayalam

  ഒരു ദിവസം ദുബായിൽ നിന്ന് ഒരു കോൾ വരുന്നു. ദുബായി ഷോപ്പിങ് ഫെസ്റ്റ് ഷോ ചെയ്യാനായിരുന്നു അത്. ആ സമയത്ത് പ്രമുഖ ചാനലിൽ ഒരു ഷോ ചെയ്യുന്നുണ്ട്. ചെറിയ വരുമാനമുണ്ട്. അമ്മയെ ആശ്രയിക്കാതെ ​ ​സ്വ​ന്തം​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​തി​രി​ച്ച​റി​വി​ലാ​ണ് ​എ​ല്ലാം. വീണ്ടും ദുബായിലേയ്ക്ക് പറന്നു. ഒറ്റക്കായിരുന്നു യാത്ര. 45 ദിവസം അവിടെ നിന്നു. തിരികെ വന്നപ്പോൾ വീണ്ടും ആ നഗരം കാണാൻ കഴിയില്ലെന്നുളള സങ്കടം തോന്നി.

  നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ ​ഒരു​ ​ഫോ​ൺ​കാ​ൾ വന്നു.​ വിളി​ച്ച​ത് ​അ​റേ​ബ്യ​ൻ​ ​റേ​ഡി​യോ​ ​നെ​റ്റ് ​വ​ർ​ക്ക് ​സ്റ്റേ​ഷ​ൻ​ ​പ്രോ​ഗ്രാം​ ​ത​ല​വ​ൻ​ ​അ​ജി​ത് ​മേ​നോ​ൻ​സാർ ആയിരുന്നു. ദുബായിയിൽ ഒ​രു​ ​മ​ല​യാ​ളം​ ​റേ​ഡി​യോ​ ​സ്റ്റേ​ഷ​ൻ​ ​തു​ട​ങ്ങു​ന്നു എന്നായിരുന്നു പറഞ്ഞത്. ആദ്യം ആരെങ്കിലും കളിയാക്കാൻ വിളിക്കുന്നതാണെന്ന് വിചാരിച്ചു. എന്നാൽ പിന്നീട് ​ സാർ വീ​ണ്ടും​ ​വി​വ​രി​ച്ചു.

  ദുബായിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിന്റെ എല്ലാ ആകുലതയും അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒടുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അമ്മ സമ്മതിച്ചു. ഇ​ന്റ​ർ​വ്യു​വി​ന് ​എ​ത്തു​മ്പോ​ൾ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​നീ​ണ്ട​ ​നി​ര തന്നെയുണ്ടായിരുന്നു. ​ഞാ​ൻ​ ​അ​ജി​ത് ​സാ​റി​നെ​ ​വി​ളി​ച്ചു. ദുബായ് നഗരമാണ് എന്നെ വല്ലാതെ ആകർഷിച്ചത്.ഇ​രു​പ​ത്തി​ര​ണ്ടാം​ ​വ​യ​സി​ൽ​ ​ര​ണ്ടാം​ ​ജോ​ലി. പതിനഞ്ചു വർഷമായി ദുബയി വാസിയായിട്ട്. ദു​ബാ​യ് ​ന​ഗ​രം​ ​ഒ​രു​ ​പ്രാ​വ​ശ്യം​ ​ക​ണ്ടാ​ൽ​ ​ഇ​തു​വ​രെ​ ​ക​ണ്ട​ത​ല്ല​ ​ലോ​ക​മെ​ന്ന് ​തി​രി​ച്ച​റി​യും- നൈല ഉഷ പറയുന്നു.

  Read more about: nyla usha നൈല ഉഷ
  English summary
  Actress Nyla Usha Share Her Dubai Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X