For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം നടിമാര്‍ അഭിനയിക്കാത്തത് വ്യക്തിപരമായ തീരുമാനങ്ങളാണ്; അമ്മ വേഷത്തെ കുറിച്ച് പറഞ്ഞ് നടി പ്രവീണ

  |

  മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് പ്രവീണ. നായികയില്‍ നിന്നും അമ്മ വേഷങ്ങളിലേക്ക് കൂടി ചുവടുമാറിയ പ്രവീണ ഇപ്പോള്‍ തമിഴില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടര പതിറ്റാണ്ടിന് മുകളിലുള്ള അഭിനയ ജീവിതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി. ഏറ്റവും പുതിയതായി സുമേഷ് ആന്‍ഡ് രമേശ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നടി.

  ബീച്ചിലെ മണലിൽ കുളിച്ച് ഹിന ഖാൻ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് ശേഷം അതുപോലെ പ്രധാന്യമുള്ളൊരു വേഷമാണ് ഈ ചിത്രത്തിലേതെന്ന് നടി പറയുന്നു. മാത്രമല്ല വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ കുറിച്ചും ആദ്യമായി നസ്രിയയുടെ അമ്മയായി വേഷം മാറിയതിനെ കുറിച്ചൊക്കെ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രവീണ പറയുന്നു.

  ചെന്നൈയിലാണ് ഇപ്പോള്‍. രണ്ട് തമിഴ് സിനിമകളുടെ വര്‍ക്ക് നടക്കുന്നു. അതിന്റെ ആവശ്യമായി വന്നതാണ്. ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്. ബഹുബലിയുടെ പ്രൊക്ഷന്‍ കമ്പനിയായ ആര്‍ക്ക മീഡിയ ഒരുക്കുന്ന വലിയ പ്രൊജക്ടാണ്. വെബ് സീരിസ് തെലുങ്കാണ്. ശരത് കുമാര്‍ സാറിന്റെ ജോഡിയായാണ് അഭിനയിക്കുന്നത്. അതുപോലെ ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തില്‍ ആര്യയുടെ അമ്മയായി അഭിനയിച്ചു. ചിത്രത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നത്. ശ്രീകാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ശ്രീകാന്തിന്റെ അമ്മ വേഷം ചെയ്യുന്നുണ്ട്. മുന്‍പ് പലപ്പോഴും തമിഴില്‍ നിന്ന് അവസരം വന്നിട്ടുണ്ടെങ്കിലും തമിഴില്‍ അഭിനയിക്കുന്നതും സജീവമാകുന്നതും ഇപ്പോഴാണ്.

  ബാംഗ്ലൂര്‍ ഡേയ്‌സില്‍ നസ്രിയയുടെ അമ്മ വേഷമാണ് ഞാന്‍ ആദ്യമായി ചെയ്ത അമ്മ വേഷം. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ക്ലിക്ക് ആയാല്‍ പിന്നെ വരുന്ന മിക്ക വേഷങ്ങളും അങ്ങനെയായിരിക്കും. അല്ലാതെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്നതല്ല. തമിഴില്‍ ധീരന്‍ എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ അമ്മ വേഷം ചെയ്തു. ഇപ്പോഴുള്ള വയസിനെക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളാണ് അധികവും ചെയ്യുന്നത്. പിന്നെ തുള്ളിച്ചാടി നടന്നിരുന്ന മനോഭാവം മാറി. കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങി. ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലാണെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ാേന്നിയിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ചെയ്യുന്നു. ഒരു പരിധി വരെ അമ്മയുടെ ഫിലീംഗ്‌സ് നമ്മളില്‍ കാണും.

  വിവാഹശേഷം നടിമാര്‍ അഭിനയത്തില്‍ നിന്നും അപ്രതീക്ഷിതമാവുന്നത് അവരുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ടാണ്. ഒത്തിരിപേര്‍ വിവാഹശേഷം കൂടുതല്‍ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കയറുകയാണ്. സിനിമ എന്നത് ഒരു ഓഫീസില്‍ പോവുന്ന ജോലി അല്ല. പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വരും. ചില ഉത്തരവാദിത്തങ്ങള്‍ മാറ്റി വെക്കേണ്ടി വരും. അതെല്ലാം സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ നമുക്ക് സിനിമയില്‍ തിരിച്ച് വരാന്‍ കഴിയുകയുള്ളു. കുടുംബ ജീവിതം ഒരിക്കലും അഭിനയ ജീവിതത്തിന് തടസമായ കാര്യമല്ല. അതെല്ലം തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ്.

  പ്രവീണ അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ ? | FilmiBeat Malayalam

  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ വാസന്തി, അഗ്നിസാക്ഷിയിലെ തങ്കം, സ്വര്‍ണത്തിലെ രാധ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ പങ്കിയമ്മ പിന്നെ ഇപ്പോള്‍ ചെയ്ത സുമേഷ് ആന്‍ഡ് രമേശിലെ ഉഷ. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് പ്രവീണ പറയുന്നു.

  Read more about: praveena പ്രവീണ
  English summary
  Actress Praveena Opens Up About Mother Roles In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X