For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് നായികയുടെ മാസ് ലുക്ക്! ഗ്ലാമറസ് ലുക്കില്‍ പ്രിയ പ്രകാശ് വാര്യര്‍! ചിത്രങ്ങള്‍ പുറത്ത്, കാണൂ

  |

  മലയാളത്തില്‍ നിന്നും ഒരു പുതുമുഖ നടിയ്ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ എന്‍ട്രിയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ക്ക് ലഭിച്ചത്. നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു പ്രിയയുടെ ജീവിതം ഉയരങ്ങളിലേക്ക് എത്തിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് വന്നതോടെ പ്രിയയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

  ലോകത്തിലെ പല പ്രമുഖരുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു നടിയുടെ മാസ്. പ്രിയയുടെ അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയി. എന്നാല്‍ ബോളിവുഡില്‍ അഭിയനിച്ച് കൊണ്ടിരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്.

   പ്രിയയുടെ ചിത്രങ്ങള്‍

  പ്രിയയുടെ ചിത്രങ്ങള്‍

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പ്രിയ പ്രകാശ് വാര്യര്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സ്ഥിരമാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രിയ പങ്കു വച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്. ഗ്ലാമറസ് ലുക്കിലെത്തിയ പ്രിയ സ്ലീവ് ലെസ് ഫ്രോക്കണിഞ്ഞ് ആട്ടു കസേരയില്‍ ഇരുന്ന് ആടുന്ന ഫോട്ടോയാണ് അതില്‍ ശ്രദ്ധേയം. സണ്‍ ഗ്ലാസും ധരിച്ചിട്ടുണ്ട്. ഇതല്ലാതെയും നിരവധി ചിത്രങ്ങളാണ് പ്രിയയുടെ ഇന്‍സ്റ്റാഗ്രാമില്‍ എല്ലാ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്.

   ബോളിവുഡില്‍ അഭിനയിക്കുന്നു

  ബോളിവുഡില്‍ അഭിനയിക്കുന്നു

  ഒരു അഡാറ് ലവില്‍ അഭിനയിച്ച് കൊണ്ടിരിക്കവേ പ്രിയയെ തേടി ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. ബോളിവുഡില്‍ നിന്നടക്കമുള്ള ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ സിനിമ ചെയ്തതിന് ശേഷമേ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന തീരുമാനത്തിലായിരുന്നു. ഇപ്പോള്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ള സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. സീനു സിദ്ധാര്‍ത്താണ് ഛായാഗ്രഹണം.

   വിവാദങ്ങള്‍ കൂടെയുണ്ട്

  വിവാദങ്ങള്‍ കൂടെയുണ്ട്

  പ്രിയ അഭിനയിച്ച ആദ്യ സിനിമ മുതല്‍ പിന്നിടിങ്ങോട്ട് എല്ലാ കാര്യങ്ങളും വിവാദങ്ങളിലായിരുന്നു. ശ്രീദേവി ബംഗ്ലാവിന്റെ പേരിലും വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നു. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയുമായി സാമ്യമുള്ള രംഗങ്ങളാണ് പ്രിയയുടെ സിനിമയിലുള്ളതെന്ന പ്രചരണം വന്നിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ ഊഹിക്കാന്‍ പറ്റിയത്. ഇതോടെ ശ്രീദേവിയുടെ കുടുംബം നടിയ്ക്കും സിനിമയ്ക്കുമെതിരെ രംഗത്ത് എത്തിയിരുന്നു.

   ട്രോളന്മാരുടെ ഇര

  ട്രോളന്മാരുടെ ഇര

  അഡാറ് ലവിന്റെ ആദ്യ പാട്ട് ഹിറ്റായിരുന്നെങ്കില്‍ പിന്നീട് വന്നതെല്ലാം പരാജയപ്പെട്ടിരുന്നു. പ്രിയയുടെ പേരില്‍ ഡിസ്‌ലൈക്കുകളുമായി ഒരു കൂട്ടം വന്നതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. ശ്രീദേവി ബംഗ്ലാവിന്റെ കാര്യവും അതുപോലെയായിരുന്നു. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസര്‍ മിനുറ്റുകള്‍ക്കുള്ളില്‍ തരംഗമായി മാറിയിരുന്നു. ലഹരി നുണഞ്ഞും പുകവലിച്ചും ഹോട്ട് ആന്‍ഡ് ഗ്ലാമറസായിട്ടാണ് ടീസറില്‍ പ്രിയ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ട്രോളുകളുടെ രൂപത്തിലും അല്ലാതെയുമായി നിരവധി കളിയാക്കലുകളായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്.

   ഇതും ദ്രേഹമാണ്!

  ഇതും ദ്രേഹമാണ്!

  ഒന്ന് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിലാണ് പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. അതുപോലെ തന്നെ താഴെക്കും. ഒരിക്കല്‍ പ്രേക്ഷകര്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയവര്‍ തന്നെയാണ് പ്രിയയെ ഇല്ലാത്താക്കുന്ന പ്രവര്‍ത്തികളുമായി എത്തിയത്. പ്രിയ അഭിനയിക്കുന്ന സിനിമകള്‍ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെ നടിയുടെ കരിയര്‍ അവസാനിക്കുന്ന സ്ഥിതിയാണുള്ളത്. തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത പ്രിയയ്ക്ക് പിന്നീട് ലഭിച്ചില്ലെന്നുള്ളതാണ് അതില്‍ നിന്നും വ്യക്തമാണ്.

  View this post on Instagram

  💓pc: @albert_will.i.am

  A post shared by priya prakash varrier (@priya.p.varrier) on

  English summary
  Actress Priya Varrier's latest photos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X