For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്; മഞ്ജു വാര്യര്‍ക്കുണ്ടായ അപകടത്തെ കുറിച്ച് രേണു

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. തലമുറ വ്യത്യാസമില്ലാതെയാണ് നടിയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന മടങ്ങി വരവായിരുന്ന മഞ്ജുവിന്റേത്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു താരത്തിന്റെ മടങ്ങി വരവ്. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത് . അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. നടിയുടെ മടങ്ങി വരവിന് ശേഷം മഞ്ജു വാര്യര്‍ക്കായി സിനിമകള്‍ ഒരുങ്ങുകയായിരുന്നു.

  Also Read: ഭര്‍ത്താവ് അര്‍ജുനെ മറ്റാരും നോക്കുന്ന ഇഷ്ടമല്ല; ദേഷ്യം വരും.. തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

  മഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യു ചിത്രം മെയ് 20 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണിത്. ഒരു വര്‍ഷം മുമ്പ് പുറത്ത് ഇറങ്ങിയ സിനിമയിലെ 'കിം കിം' എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  Also Read: മെഡിക്കല്‍ റൂമില്‍ ജാസ്മിന്റെ നിന്ന് പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റിരുന്നു. ഈ അടുത്തയിടയ്ക്ക് സിനിമയുടെ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മഞ്ജുവിന്റെ അര്‍പ്പണബോധത്തെ കുറിച്ച് പറയവെയാണ് അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തലയില്‍ മൂന്ന് സ്റ്റിച്ചുണ്ടായിട്ടു വിശ്രമിക്കാതെ അതൊക്കെ മറന്ന് മഞ്ജു ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്നായിരുന്ന ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞത്.

  ഇപ്പോഴിത മഞ്ജുവിന് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി രേണു സൗന്ദര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘട്ടന രംഗത്തിനിടയില്‍ മഞ്ജു വാര്യര്‍ക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാല്‍ താന്‍ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞു എങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂര്‍ത്തിയാക്കി രേണുപറഞ്ഞു. മഞ്ജു വാര്യരുടെ അര്‍പ്പണബോധം കണ്ട തനിക്ക് പ്രചോദനമുണ്ടായെന്ന് താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തി ഒരു പ്രധാന കഥാപാത്രത്തെയാണ് രേണു സൗന്ദര്‍ അവതരിപ്പിക്കുന്നത്.

  ജാക്ക് ആന്‍ഡ് ജില്‍ ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മഞ്ജുവിനോടൊപ്പം സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നത്.
  ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു. ഈ അടുത്ത ദിവസം നടി പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീന്‍സും ടോപ്പും ഇട്ട് കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തത്. ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും നടി പങ്കുവെച്ചിരുന്നു. 'ജീവിതം മാറ്റി മറിക്കാന്‍ വേണ്ടി ഒരാള്‍ വരും എന്ന് നിങ്ങള്‍ തിരയുകയാണ് എങ്കില്‍ കണ്ണാടി നോക്കുക' എന്നാണ് മഞ്ജു നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഏതൊരു സാഹചര്യത്തിലും നമ്മളെ മാറ്റി മറിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ എന്നാണ് മഞ്ജു പറയുന്നത്.

  മഞ്ജുവിന്റെ ക്യാപ്ഷനെയും ഫോട്ടോയിലെ സൗന്ദര്യത്തെയും പ്രശംസിച്ച് ശിവദ, രചന നാരായണന്‍ കുട്ടി അടക്കമുള്ള നിരവധി പേരാണ് കമന്റുകളുമായി വന്നിരിയ്ക്കുന്നത്. മാനസികമായി നിങ്ങള്‍ പലരെയും മാറ്റി മറിച്ചിട്ടുണ്ട് എന്ന് ആണ് ഒരാള്‍ കമന്റ് എഴുതിയിരിയ്ക്കുന്നത്. മഞ്ജു വാര്യരുടെ പ്രായം പിന്നോട്ട് പോകുന്നു എന്നാണ് തെലുങ്ക് ആരാധകന്‍ പറഞ്ഞിരിയ്ക്കുന്നത്.

  English summary
  Actress Renu Soundar Opens Up About Manju Warrier's Accident Incident In Jack N Jill Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X