For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മായിച്ചന്‍ പോരെന്നോ അളിയന്‍ പോരെന്നോ നമ്മള്‍ കേള്‍ക്കുന്നില്ല; ആണധികാരത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

  |

  മലയാള സിനിമയിലെ ശക്തമായ ശബ്ദമാണ് റിമി കല്ലിങ്കല്‍. മികച്ചൊരു അഭിനേത്രിയെന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും റിമ കല്ലിങ്കല്‍ കൈയ്യടി നേടാറുണ്ട്. സിനിമയിലേയും സമൂഹത്തിലേയും സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തിട്ടുണ്ട് റിമ പലപ്പോഴും. ഇപ്പോഴിതാ സമൂഹത്തിലെ പുരുഷമേല്‍ക്കോയ്മയെക്കുറിച്ച് തുറന്നു പറയുകയാണ് റിമ കല്ലിങ്കല്‍.

  ആരാധരുടെ ഹൃദയസപ്ന്ദനം ഉയര്‍ത്തി സ്പന്ദന; പുത്തന്‍ ലുക്ക്

  കുടുംബത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെക്കുറിച്ചാണ് റിമ മനസ് തുറക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ മനസ് തുറന്നത്. ഒരിക്കലും ഒു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് റിമ പറയുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയൂടെ ഭാഗമായാണ് റിമ മനസ് തുറന്നിരിക്കുന്നത്. വിശദമായി വായിക്കാം.

  ഇവിടെ വളരെ കൃത്യമായൊരു പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഉള്ളില്‍ സ്ത്രീകളെ സ്ത്രീകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമമുണ്ടെന്നാണ് റിമ പറയുന്നത്. അമ്മായിമ്മ പോര്, മരുമകള്‍ പോര് നാത്തൂന്‍ പോര് എന്നെല്ലാം പറയുന്നത് പോലെ അമ്മായിയച്ചന്‍ മരുമകന്‍ പോരെന്നും അളിയാന്‍ പോരെന്നും നമ്മള്‍ കേള്‍ക്കുന്നില്ലല്ലോ എന്നും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ പറച്ചില്‍ മാത്രമാണതെന്നും റിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ആണധികാരത്തിന്റെ ഘടനയില്‍ മുന്നോട്ട് പോകുന്ന ആ സിസ്റ്റത്തില്‍ പുരുഷനെ നടുക്ക് നിര്‍ത്തി അവര്‍ക്ക് ചുറ്റും സാമ്പത്തികമായി അവരെ ആശ്രയിക്കുന്ന സ്ത്രീകളെ ഉണ്ടാക്കുന്നു. സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. എങ്കില്‍ അവര്‍ ഇതില്‍ നിന്നെല്ലാം കുതറിമാറുമെന്നും റിമ അഭിപ്രായപ്പെടുന്നുണ്ട്. പതിനെട്ടോ പത്തൊമ്പതോ വയസുള്ളപ്പോഴാണ് താന്‍ പണം സമ്പാദിച്ച് തുടങ്ങുന്നതെന്നും റിമ ഓര്‍ക്കുന്നു.

  ക്രൈസ്റ്റ് കോളേജിന്റെ കള്‍ച്ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ടെന്നും കല്യാണത്തിലും അങ്ങനെ വേണമെന്ന് തനിക്ക് നിര്‍ബന്ധമായിരുന്നുവെന്ന് പറയുന്ന റിമ തന്റെ വിവാഹത്തെക്കുറിച്ചും മനസ് തുറന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ഭര്‍ത്താവ്. ലളിതമായി നടന്ന വിവാഹം ഏറെ പ്രശംസ നേടിയതായിരുന്നു.

  മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും മാനസികമായി തടവിലാക്കി | FilmiBeat Malayalam

  വിവാഹത്തിന് മതം തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്നും സ്വര്‍ണം രക്ഷിതാക്കള്‍ക്ക് ഭാരമാകും എന്ന ചിന്ത നേരത്തെ തന്നെ തനിക്കുണ്ടായിരുന്നുവെന്നുമാണ് റിമ പറയുന്നത്. അതേസമയം തനിക്ക് വേണ്ടതെല്ലാം അച്ഛനും അമ്മയും തന്നിരുന്നുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നുവെന്നും റിമ പറയുന്നു. ഋതു എന്ന സിനിമയിലൂടെ അരങ്ങേറിയ റിമ പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയ നടിയായി മാറി. നൃത്ത രംഗത്തും റിമ സജീവമാണ്. സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. നിര്‍മ്മാണ രംഗത്തും റിമ സജീവമാണ്.

  Read more about: rima kallingal
  English summary
  Actress Rima Kallingal Opens Up About Patriarchy and How It Uses Women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X