For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ലൊരു ഭര്‍ത്താവാണ് അഖില്‍, മക്കളുടെ അച്ഛന്‍ എന്നതിനെക്കാള്‍ മാര്‍ക്ക് കൊടുക്കുന്നത് ഭര്‍ത്താവിനാണെന്ന് സംവൃത

  |

  ലോക്ഡൗണിന് തൊട്ട് മുന്‍പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. കഴിഞ്ഞ ദിവസങ്ങളില്‍ മക്കളെ രണ്ട് പേരെയും ഒന്നിച്ച് നോക്കുന്നതിനെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ സംവൃത തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് അഖിലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  മക്കളെ കളിപ്പിക്കുന്ന കാര്യത്തിലൊക്കെ അഖില്‍ നല്ലൊരു അച്ഛനാണ്. എന്നാല്‍ അതിനെക്കാളും മികച്ചത് ഭര്‍ത്താവിന്റെ റോളിലാണെന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംവൃത പറഞ്ഞത്. വീണ്ടും നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

  അച്ഛനും മക്കളും തമ്മിലുള്ള കളികളൊക്കെ കാണേണ്ടത് തന്നെയാണ്. അഖി മക്കളെ ഒത്തിരി സ്‌നേഹിക്കുന്ന നല്ല അച്ഛനാണ്. പക്ഷേ അച്ഛനെന്ന അഖിയെക്കാളും ഞാന്‍ കൂടുതല്‍ മാര്‍ക്ക് കൊടുക്കുന്നത് ഭര്‍ത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോര്‍ട്ട് ചെയ്ത്, എനിക്ക് എന്റേതായ സ്വാതന്ത്ര്യവും സ്‌പേസും തരുന്ന ഭര്‍ത്താവ്. ഇപ്പോള്‍ ജോലിയ്‌ക്കൊപ്പം പാര്‍ട്ട് ടൈം ആയിട്ടും അഖി ബിസിനസ് ചെയ്യുന്നുണ്ട്. അത് ഫുള്‍ടൈം ആക്കാനുള്ള പ്ലാനിങ്ങുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

  പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍. കൊവിഡ് വന്നതോടെ എല്ലാം പൊളിഞ്ഞു. അമ്മമ്മേം അച്ഛനും അഖിയുടെ മാതാപിതാക്കളുമെല്ലാം കുഞ്ഞുങ്ങളെ കാണാന്‍ കൊതിച്ച് ഇരുന്നതാണ്. വീഡിയോ കോള്‍ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. അമ്മ വന്നിട്ടിപ്പോ പത്ത് മാസമായി. കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ പറ്റുമെന്ന് ഒരു ഐഡിയയുമില്ല. മാസ്‌കും മറ്റും ഇട്ട് ഇത്രയും ദൂരം കുട്ടികള്‍ ഇരിക്കില്ല. അമ്മ എന്തായാലും അധികം വൈകാതെ നാട്ടിലേക്ക് മടങ്ങും. അനിയത്തി സന്‍ജുക്ത ചെന്നൈയിലെ ഒരു അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ കമ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു. എന്റെ പ്രസവത്തിന് തൊട്ട് മുന്‍പ് അവളും ഇവിടെ ഉണ്ടായിരുന്നു. അമ്മ വരുന്നതിന് തൊട്ട് മുന്‍പ് അവളായിരുന്നു എനിക്ക് സഹായം.

  മൂത്തമകന്‍ അഗസ്ത്യ ഇപ്പോള്‍ കിന്റര്‍ഗാര്‍ഡനിലായി. കൊവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസായിരുന്നു ഇതുവരെയും. ഇപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്‌കൂളില്‍ പോകണം. ഞായറാഴ്ച മുതല്‍ അവന്‍ ചോദിച്ച് തുടങ്ങും നാളെ സ്‌കൂളില്‍ പോകാല്ലോ എന്ന്. ബുധനും വ്യാഴവും റിക്കോര്‍ഡഡ് ക്ലാസാണ്. വെള്ളിയാഴ്ച ലൈവ് ക്ലാസും ഈ മൂന്ന് ദിവസവും ഞാനും കൂടെ ഇരിക്കണം. രുദ്രയുള്ളതിനാല്‍ അതൊരു നല്ല പണിയാണ്. അക്ഷരങ്ങള്‍ പഠിച്ച് കഴിഞ്ഞു. സ്‌പെല്ലിങ്ങും വാക്യങ്ങളും കണക്കും വായനയുമെല്ലാം തുടങ്ങി.

  ഈ മാസം അവസാനത്തോടെ റെഗുലര്‍ ക്ലാസ് ആകുമെന്ന് പറയുന്നുണ്ട്. അങ്ങനെയായാല്‍ സ്‌കൂളില്‍ നിന്ന് പഠിത്തമെല്ലാം നടക്കും. പിന്നെ, ഹോംവര്‍ക്കൊന്നും കാര്യമായി ഉണ്ടാകില്ലെന്ന സമാധാനത്തിലാണ് ഞാനും. കുഞ്ഞുങ്ങള്‍ രണ്ട് പേര്‍ക്കും ഒരേ പോലെ സമയം വീതിച്ച് കൊടുക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇപ്പോള്‍ അമ്മ കൂടെയുള്ളത് കൊണ്ടാണ് രക്ഷപ്പെട്ട് പോകുന്നത്. ഞാനും അഖിയും തന്നെയാകുമ്പോള്‍ എന്താകും എന്ന ടെന്‍ഷനുണ്ട്. നാട്ടിലാണെങ്കില്‍ വിളിച്ചാലെത്തുന്ന ദൂരത്ത് ആളുണ്ട്. ഇവിടെ സുഹൃത്തുകള്‍ ഒരുപാടുണ്ട്. അഖിയുടെ ക്ലാസ്‌മേറ്റ്‌സായ മലയാളി സുഹൃത്തുക്കളും വീടിന് അടുത്ത് തന്നെയുണ്ട്.

  English summary
  Actress Samvrutha Sunil About Husband Akhil's Caring And Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X