For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളുടെ പ്രശ്‌നം പോയി പറയാന്‍ പറ്റിയൊരു സംഘടന ഇവിടില്ല; ഇത് തന്റെ തിരിച്ച് വരവാണെന്നും സാന്ദ്ര തോമസ്

  |

  നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരവസ്ഥയിലായിരുന്നു നടി. ഐസിയു വില്‍ വരെ പ്രവേശിപ്പിച്ച സാന്ദ്ര പെട്ടെന്ന് തന്നെ അസുഖംഭേദമായി ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഇനി മക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  വിവാഹം കഴിഞ്ഞതോടെ കാജൽ ആളാകെ മാറി, ഇരുട്ടിനെ മറയാക്കിയുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  സാന്ദ്രയെ പോലെ തന്നെ നടിയുടെ ഇരക്കുട്ടിക്കളായ ഉമ്മിണിതങ്കവും ഉമ്മുകുലുസും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോസിലൂടെ മക്കള്‍ക്കൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളാണ് സാന്ദ്ര പറയാറുള്ളത്. മക്കളെ പ്രകൃതിയോട് ഇണക്കി വളര്‍ത്തുന്നത് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന കാര്യമാണ്. ഇപ്പോഴിതാ അസുഖത്തിന് ശേഷം തിരിച്ച് വന്നതിനെ കുറിച്ച് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.


  'ശരിക്കും തന്റെ ജീവിതമൊരു തിരിച്ച് വരവാണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. എനിക്ക് ഇതുവരെയും അങ്ങനെ തോന്നിയിരുന്നില്ല. അത്ര ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് മനസിലായത്. വിശദീകരിക്കാന്‍ കഴിയാത്ത വേദനയോടെ ദിവസങ്ങളോളം ഐസിയു വില്‍ കിടന്നപ്പോഴും അത്രയും ഗുരുതരമായിരുന്നു എന്റെ രോഗാവസ്ഥ. അതൊരു ഷോക്ക് സിന്‍ഡ്രോമിലേക്ക് എത്തിയിരുന്നു എന്നും ഞാന്‍ മനസിലാക്കിയില്ലെന്ന് നടി പറയുന്നു. മലയാള സിനിമയിലെ വനിത സംഘടനയെ കുറിച്ചും സാന്ദ്ര തുറന്ന് സംസാരിച്ചിരുന്നു.

  അച്ഛൻ എപ്പോഴു പറയാറുള്ളത് ഇതാണ്, പിതാവിന്റ വാക്കുകളോർത്ത് വിതുമ്പി ഡിംപൽ ഭാൽ

  സ്ത്രീകളുടെ പ്രശ്‌നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളത്. അവരത്ര ഓപ്പണായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ ഡീല്‍ ചെയ്യുക എന്നതാണ് പോംവഴി. എനിക്ക് പബ്ലിക് ആയി ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും സ്ത്രീ സംഘടനയില്‍ നിന്നും ആരും വിളിച്ചില്ല. ഇവിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമൊക്കെ ഉണ്ടെങ്കിലും അവരാരും ഒരു പ്രശ്‌നം വന്നാല്‍ പരിഹരിക്കില്ല.

  'ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്'; മാമു തൊണ്ടിക്കോട് മാമുക്കോയ ആയ കഥ

  ഈ സംഘടനകളില്‍ ഒന്നും സ്ത്രീകള്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥ ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന ആര്‍ക്കുമില്ല. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും പറ്റുന്ന ഒരു സംഘടനയാണ് ആവശ്യം എന്നാണ് ഞാന്‍ പറഞ്ഞത്.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

  സാന്ദ്രയുടെ ഓണത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. സിനിമകളിലും പാട്ടുകളിലും കാണുന്നത് പോലെയാണ് ഓണത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍. അടുത്ത വീടുകളില്‍ പോയി പൂക്കള്‍ പറിക്കും. പൂക്കളം ഇട്ടും, ഓണസദ്യ കഴിച്ചുമൊക്കെയാണ് ആഘോഷം. പക്ഷേ അതൊന്നും ഇപ്പോള്‍ അധികം കാണാനില്ല. എന്റെ കുട്ടികള്‍ക്ക് നല്ലൊരു ഓണം സമ്മാനിക്കാനായി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവര്‍ നല്ല രസമായിട്ടാണ് ഓണം ആഘോഷിച്ചത്. ഈ വര്‍ഷവും നല്ല രീതിയില്‍ ആഘോഷിക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ ഉള്ളത് കൊണ്ട് ഇപ്പോള്‍ വീട്ടില്‍ എല്ലാം ആഘോഷിക്കും. അവര്‍ക്കതൊരു ഓര്‍മ്മ ആയിരിക്കുമല്ലോ എന്നും സാന്ദ്ര പറയുന്നു'

  ബിഗ് ബോസിൽ നിന്നും കോടികൾ കിട്ടിയില്ല; പ്രതിഫലം എത്രയായിരുന്നു എന്ന് പറഞ്ഞ് കിടിലം ഫിറോസ്

  English summary
  Actress Sandra Thomas Opens Up About Her Comeback After Dengue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X