For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  |

  സിനിമാ സീരിയല്‍ താരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ശരണ്യ ആനന്ദ്. അഭിനേത്രി എന്നതിലുപരി മോഡലായും പ്രവര്‍ത്തിച്ചിട്ടുണ്ട് താരം. കുടുംബവിളക്കിലെ വേദികയായി ഇപ്പോള്‍ മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുകയാണ് ശരണ്യ. ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. കുടുംബവിളക്കിലെ വില്ലത്തി റോളിന് തുടക്കം മുതല്‍ മികച്ച പ്രതികരണങ്ങളാണ് നടിക്ക് ലഭിച്ചത്. സിനിമകള്‍ക്ക് മുന്‍പ് സീരിയലുകളില്‍ അഭിനയിച്ചും ശരണ്യ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  ഗ്ലാമറസായി സാക്ഷി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  മമ്മൂട്ടിയുടെ മാമാങ്കത്തില്‍ ഒരു ചെറിയ റോളില്‍ ശരണ്യ അഭിനയിച്ചിരുന്നു. കൂടാതെ വിനയന്‌റെ ആകാശഗംഗ 2, തനഹ തുടങ്ങിയ സിനിമകളിലും ശരണ്യ എത്തി. മലയാളി ആണെങ്കിലും ശരണ്യ ആനന്ദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്.

  അതേസമയം ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് നയന്‍താരയെ കാണാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലേഡീ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് ശരണ്യ മനസുതുറന്നത്. തന്‌റെ ഹയര്‍ സെക്കന്‍ഡറി പഠനം കേരളത്തിലായിരുന്നു എന്ന് നടി പറയുന്നു. ആ സമയത്ത് ആലപ്പുഴ എടത്വയിലെ അമ്മ വീട്ടില്‍ നിന്ന് നയന്‍താരയെ കാണാന്‍ വേണ്ടി അവരുടെ തിരുവല്ലയിലെ വീടിനടുത്ത് പോയിരുന്നു.

  അന്ന് നയന്‍താരയെ കാണാന്‍ വേണ്ടി അവരുടെ വീടിന്‌റെ മുന്‍പില്‍ കാവല്‍ നിന്നിട്ടുണ്ട് എന്ന് ശരണ്യ പറഞ്ഞു. നയന്‍താര ആ വീടിനകത്ത് ഉണ്ടെന്നും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങും എന്നുമായിരുന്നു വിചാരം. വൈകുന്നേരമായപ്പോള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. അന്ന് തന്റെ അമ്മയുടെ അനിയത്തിയുടെ മകന്‍ അരുണാണ് ഈ ഉദ്യമത്തിന് കാവല്‍ വന്നത്. നയന്‍താരയെ കാണാന്‍ കഴിയാഞ്ഞ സങ്കടം അന്ന് മനസിലുണ്ടായിരുന്നു എന്നും നടി ഓര്‍ത്തെടുത്തു.

  വീട്ടിലേക്ക് തിരിച്ചുപോവുന്ന വഴി ഞാന്‍ അരുണിനോട് പറഞ്ഞു; 'നോക്കിക്കോ, ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകും' എന്ന്. കുടുംബത്തിലുളള ആര്‍ക്കും അഭിനയവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ലെന്ന് ശരണ്യ പറയുന്നു. അതുകൊണ്ടു തന്നെ അഭിനയിച്ചാല്‍ മതി എന്ന് താന്‍ പറയുമ്പോഴൊക്കെ അച്ഛനും അമ്മയും കരുതിയത് ചുമ്മാ വായില്‍ വരുന്നത് പറയുന്നു എന്നാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

  അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള ശരണ്യ ആനന്ദിന്‌റെ ചിത്രങ്ങളെല്ലാം മിക്കപ്പോഴും വൈറലാകാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എപ്പോഴും എത്താറുണ്ട് ശരണ്യ. കുടുംബവിളക്കില്‍ ശരണ്യയ്ക്ക് മുന്‍പ് മറ്റൊരു താരമാണ് വേദികയായി എത്തിയത്. ആ നടി പിന്മാറിയ ശേഷം ലോക്ഡൗണ്‍ കാലം മുതലാണ് ശരണ്യ വേദികയായി എത്തിതുടങ്ങിയത്. ഇപ്പോഴും എഷ്യാനെറ്റില്‍ മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്.

  ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. ശരണ്യയ്ക്ക് പുറമെ മീരാ വാസുദേവ്, കെകെ മേനോന്‍, രേഷ്മ എസ് നായര്‍ ഉള്‍പ്പെടെയുളള താരങ്ങളും പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ്, ചങ്ക്‌സ്, ചാണക്യതന്ത്രം തുടങ്ങിയ സിനിമകളിലും ശരണ്യ ആനന്ദ് എത്തിയിരുന്നു. കോവിഡ് കാലത്താണ് ശരണ്യയുടെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ മനേഷ് രാജന്‍ നായര്‍ ആണ് നടിയെ ജീവിതസഖിയാക്കിയത്.

  സീതയാവാന്‍ 12 കോടി? കാരണം വ്യക്തമാക്കി നടി കരീന കപൂര്‍, ട്രോളുകള്‍ക്ക് നടിയുടെ മറുപടി

  Read more about: serial nayanthara
  English summary
  Actress saranya anand reveals she went nayanthara's home during her higher secondary time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X