For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷമാണ് ജീവിതത്തിലെ മനോഹരമായ സമയം വന്നത്! സനലിനെക്കുറിച്ച് സരയു മോഹന്‍

  |

  സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സരയു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് കഴിവുണ്ടെന്നും താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. സാരിയോടുള്ള താല്‍പര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. കരിയറിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.

  സരയുവും സുനിലും പ്രണയിച്ച് വിവാഹിതരായവരാണ്. സനലിനെക്കുറിച്ച് പറഞ്ഞ് വാചാലയായി ഇടയ്ക്ക് താരമെത്താറുണ്ട്. നാല് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. സിനിമയാണ് ഇരുവരേയും ചേര്‍ത്തുവെച്ചത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സരയുവിന്റെ കുടുംബവിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പ്രണയവിവാഹമാണ്

  പ്രണയവിവാഹമാണ്

  സരയുവും സുനിലും നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സനല്‍ പൊതുവെ ശാന്തപ്രകൃതമാണ്. സനലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ താന്‍ ദേഷ്യക്കാരിയാണെന്ന് സരയു പറയുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഉള്‍വലിഞ്ഞ വ്യക്തിത്വങ്ങളാണ്. സനല്‍ ഒഴിവ് സമയങ്ങളിലെല്ലാം സിനിമ കാണും. ഞങ്ങള്‍ക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സിനിമാ ചര്‍ച്ചകളൊന്നും നടക്കാറില്ലെന്നും താരം പറയുന്നു.

  ജീവിതത്തില്‍ വന്ന മാറ്റം

  ജീവിതത്തില്‍ വന്ന മാറ്റം

  സനല്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചും സരയു തുറന്നുപറഞ്ഞിരുന്നു. അദ്ദേഹം വന്നതോടെ കൂടുതല്‍ മാറ്റങ്ങളുണ്ടായി. പുതിയ തീരുമാനങ്ങളില്‍ സനല്‍ സഹായിക്കാറുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമെല്ലാം സനലാണ്. സിനിമാമേഖലയിലുള്ള രണ്ടുപേര്‍ വിവാഹം ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമോയെന്ന ചോദ്യങ്ങളുണ്ടായിരുന്നു വിവാഹത്തിന് മുന്‍പ്.

  ആദ്യം കാണുന്നത്

  ആദ്യം കാണുന്നത്

  സനലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും സരയു പറഞ്ഞിരുന്നു. സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. അങ്ങനെയാണ് നല്ല സുഹൃത്തുക്കളായി മാറിയത്. പിന്നെയാണ് തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്നും സരയു പറയുന്നു.

   വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  വിവാഹം എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. വിവാഹ ശേഷം സൗഹൃദം നഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരും. വിവാഹ ശേഷമാണ് എന്‍രെ ജീവിതത്തിലെ മനോഹരമായ സമയം വന്നത്. മുന്‍പ് എന്ത് വിഷമമുണ്ടെങ്കിലും അമ്മയോട് പറയാറില്ല. ഇപ്പോള്‍ അതൊക്കെ ഫ്രീയായി പങ്കുവെക്കാന്‍ സാധിക്കുന്നുണ്ട്.

  സ്വന്തം സിനിമ

  സ്വന്തം സിനിമ

  സനലിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് സരയു പറയുന്നു. ആദ്യം പരിചയപ്പെടുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു, പിന്നീട് അസോസിയേറ്റ് ഡയറക്ടറായി. സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. അടുത്ത വര്‍ഷം അദ്ദേഹത്തിന്‍രെ സ്വപ്‌നം സഫലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്തിനോട് തനിക്ക് താല്‍പര്യമുണ്ടെന്നും സരയു പറയുന്നു. എന്റെ തിരക്കഥയില്‍ ഒരു സിനിമ നടന്നേക്കാമെന്നും താരം പറയുന്നു.

  Actress Sarayu Exclusive Interview | FilmiBeat Malayalam
  സന്തോഷമാണ്

  സന്തോഷമാണ്

  ലോക് ഡൗണ്‍ സമയത്ത് എല്ലാവരും ബോറടിയിലാണെങ്കിലും ഞങ്ങള്‍ ഹാപ്പിയാണെന്ന് സരയു പറയുന്നു. സനലുമായുള്ള വിവാഹം കഴിഞ്ഞിട്ട് 4 വര്‍ഷമായി. ഒരുമിച്ചുണ്ടാവുന്ന ദിവസങ്ങള്‍ കുറവാണ്. അദ്ദേഹം ഫ്രീയാവുമ്പോള്‍ താന്‍ തിരക്കിലായിരിക്കും. തിരക്കിട്ട ജീവിതത്തില്‍ ഞങ്ങള്‍ ഒരുമിച്ചത് ലോക് ഡൗണ്‍ സമയത്തായിരുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് ഞങ്ങള്‍. അമ്മ ഇടക്ക് ഞങ്ങളുടെ കൂടെ വന്ന് നില്‍ക്കാറുണ്ട്.

  Read more about: sarayu സരയു
  English summary
  Actress Sarayu Mohan reveals about the life changes after the marriage with Sanal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X