Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ഏത് അമ്മ കരയുന്നത് കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ? താര കല്യാണിന് പിന്തുണയുമായി നടി ഷാലു കുര്യന്
കഴിഞ്ഞ ദിവസം നടി താരകല്യാണ്‍ തനിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് ലൈവിലെത്തി പൊട്ടികരഞ്ഞിരുന്നു. മകളുടെ വിവാഹത്തിനിടെ എടുത്ത വീഡിയോയിലെ ചില രംഗങ്ങള്‍ ഫോട്ടോയാക്കി പ്രചരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മനോരമ ഓണ്‍ലൈനോട് നടി ഷാലു കുര്യനും പ്രതികരിച്ചിരിക്കുകയാണ്.
'വാര്‍ത്തകളിലൂടെയാണ് താരചേച്ചിയ്ക്ക് ഉണ്ടായ പ്രശ്നം അറിഞ്ഞത്. അമ്മയും മകളും നില്ക്കുന്ന ഒരു ഫോട്ടോയില്‍ എന്താണ് ഇത്ര അശ്ലീലം കാണാനുള്ളത് എന്ന് എനിക്കറിയില്ല. താര ചേച്ചിയുടെ ആ വീഡിയോ കണ്ടപ്പോള്‍ സങ്കടം തോന്നി. അവര്‍ ആര്‍ട്ടിസ്റ്റോ, മകളുടെ കല്യാണം ഗംഭീരമായി നടത്തിയവരോ സ്ത്രീയോ ആണ് എന്നൊന്നും ചിന്തിക്കണ്ട. പക്ഷേ അവര്‍ ഒരമ്മയേല്ല, ഏത് അമ്മ കരയുന്നത് കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ? മക്കളെ ചേര്‍ത്ത് പറയുന്നത് വളരെ മോശമായ പ്രവര്‍ത്തിയാണ്.

പണ്ട് ഭാഗ്യലക്ഷ്മി ചേച്ചിയുടെ മകളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകള്‍ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേര്‍ത്താണ് ഇങ്ങനെ ഒക്കെ പറയുന്നതെന്ന് ഓര്‍ക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കൈയിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ആരും പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്ന് നടിച്ച് വെറുതേ വിടും. കേസിന് പോയി പുലിവാല് പിടിക്കും. നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിന് കാരണം. എന്നാല്‍ പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്. കാണുന്ന എല്ലാ കമന്റിനോടും ആരും പ്രതികരിക്കാറില്ല.
വിവരമില്ലാത്തവരും മാനസിക പ്രശ്നമില്ലാത്തവരും ആണ് എന്ന് കരുതി കുറേയൊക്കെ നമ്മള് വിടും. തീര സഹിക്കാനാവാത്ത സാഹചര്യത്തിലാണ് ആര്‍ട്ടിസ്റ്റുകള്‍ പ്രതികരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരോ കമന്റുകള്‍ ഇടുന്നവരോ ചിന്തിക്കുന്നില്ല ആര്‍ട്ടിസ്റ്റുകളും മനുഷ്യരാണെന്ന്. ഒരുപാട് കഷ്ടപാടുകളും വിഷ്മങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ് ഞങ്ങളും. എല്ലാവരെയും പോലെ ഒരു ജോലി ചെയ്ത് ജീവിക്കുന്നവര്‍. അങ്ങനെയുള്ളവരോട് ഇത്തരത്തില്‍ പെരുമാറുന്നത് ഒരു തരം മാനസിക വൈകല്യമാണെന്ന് നടി ഷാലു കുര്യന് പറയുന്നു.
-
സ്വപ്നം പോലെയുള്ള ദിനങ്ങള്‍, മുന്നില്‍ ലാലേട്ടന്; അനുഭവം പറഞ്ഞ് ട്വല്‍ത്ത്മാന്റെ തിരക്കഥാകൃത്ത്
-
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
-
'ഐശ്വര്യ ഗർഭിണിയോ, ഭംഗിയൊക്കെ പോയി, മേക്കപ്പുകൊണ്ട് പിടിച്ചുനിൽക്കുന്നു'; കാനിലെത്തിയ താരത്തിന് പരിഹാസം!