For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭന ആശയക്കുഴപ്പത്തിലാണ്, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു...

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ ഭാഗ്യതാരമായി മാറുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുങ്ങിയ മുൻനിര താരങ്ങളുടെ നായികയായി തിളങ്ങിയ ശോഭന 90 കളുടെ അവസാനത്തോട് കൂടി അഭിനയത്തിന് ചെറിയ ഇടവേള നൽകി നൃത്തത്തിലേയ്ക്ക് സജീവമാകുകയായിരുന്നു. പിന്നീട് വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും നൃത്തത്തിനാണ് നടി കൂടുതൽ പ്രധാന്യം നൽകിയത്.

  സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ് ശോഭന. പഴയ തലമുറ മാത്രമല്ല പുതിയ ജനറേഷനും നടിയെ നെഞ്ചിലേറ്റുന്നുണ്ട് . തിരിച്ചും അങ്ങനെ തന്നെയാണ്. ഈ അടുത്ത കാലത്താണ് നടി സോഷ്യൽ മീഡിയിൽ ചുവട് ഉറപ്പിച്ചത്. ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച ഫോളോവേഴ്സിനെ സ്വന്തമാക്കുകയായിരുന്നു. തുടക്കകാലത്ത് ഡാൻസ് ചിത്രങ്ങളും വീഡിയോകളും മാത്രമായിരുന്നു നടി പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ നടിയുടെ രസകരമായ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ശോഭനയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

  നിവർത്തിയിട്ട കുറെ വസ്ത്രങ്ങളുടെ ഇടയിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന ചിത്രമാണ് ശോഭന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പഴയ നൃത്ത വസ്ത്രങ്ങളാണ് ഇവയെന്നാണ് കാഴ്ചയിൽ നിന്ന് വ്യക്തമാകുന്നത്. നൃത്തത്തിന് ജീവിതത്തിൽ അത്രയധികം പ്രധാന്യം കൊടുക്കുന്ന താരം തന്റെ പഴയ വസ്ത്രങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലാണ്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ശോഭന നൽകിയ കമന്റ് വലിയ ചർച്ചയായിരുന്നു. നടൻ മോഹൻലാലിന്റെ പുതിയ ചിത്രത്തിനാണ് നടി കമന്റുമായി എത്തിയത്. അനീഷ് ഉപാസന പകർത്തിയ ചിത്രം ഡിസംബറിന്റെ വരവറിയിച്ചു കൊണ്ടാണ് ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂടുതൽ ചെറുപ്പമായ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. കൂൾ ലാൽ സാർ എന്നാണ് ഈ ഫോട്ടോയ്ക്ക് ശോഭന കമന്റ് ചെയ്തിരിക്കുന്നത്. സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ​ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്.

  മോഹൻലാലിന്റെ ഭാഗ്യനായിക എന്നതിൽ ഉപരി അടുത്ത സുഹൃത്തും കൂടിയാണ് ശോഭന. ഇരുവരും തമ്മിൽ 37 വർഷത്തെ സൗഹൃദമുണ്ട്. മിന്നാരം, പവിത്രം,തേന്മാവിന്‍ കൊമ്പത്ത്, ടി.പി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിലുണ്ട്. 90 കളിലെ പ്രിയജോഡികൾ ഇനി ഒന്നിച്ചെത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ശോഭനയുടെ കമന്റ് വന്നതിന് പിന്നാലെ ഇത്തരത്തിലുള്ള ചർച്ച സിനിമ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

  Mammootty made his public appearance after long nine months

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട്. 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ശോഭനയ്ക്കൊപ്പം സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേയും മടങ്ങി വരവ് ചിത്രത്തിലൂടെയായിരുന്നു

  Read more about: shobana
  English summary
  Actress Shobana's confusion Photo went Viral In social media,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X