twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറുപ്പത്തില്‍ വിവാഹം, ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനം; സില്‍ക് സ്മിതയെ അറിയാന്‍ ഇനിയുമുണ്ട്!!

    By Aswini
    |

    സിനിമാ ലോകത്ത് ബി ഗ്രേഡ് ചെയ്യപ്പെട്ട ഒരു നായികയ്ക്കും ഇത്രയും മൈലേജ് കിട്ടിക്കാണില്ല. തലമുറകള്‍ക്കിപ്പുറവും സില്‍ക്സ്മിത സുപരിചിതയാണ്. ഇന്ന്, ഡിസംബര്‍ 2 ന് സില്‍ക് സ്മിതയിടെ 57 ആം ജന്മദിനമാണ്.

    വിദ്യ ബാലന്‍ അഭിനയിച്ച ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ സില്‍ക് സ്മിതയെ കുറിച്ച് അറിയാത്തത് പലതും പ്രേക്ഷകര്‍ അറിഞ്ഞിരുന്നു. ഡേര്‍ട്ടി പിക്ചര്‍ പറയാത്ത, പറഞ്ഞുപോയ 11 കാര്യങ്ങളാണ് സ്മിതയെ കുറിച്ച് ഇപ്പോള്‍ പറയുന്നത്.

    ശ്രുതി മിഷേലിനെ തന്നെ വിവാഹം ചെയ്യും, അമ്മയ്ക്ക് എതിര്‍പ്പില്ല, കമല്‍ എതിര്‍ക്കുമോ...? ശ്രുതി മിഷേലിനെ തന്നെ വിവാഹം ചെയ്യും, അമ്മയ്ക്ക് എതിര്‍പ്പില്ല, കമല്‍ എതിര്‍ക്കുമോ...?

    ഡിസംബര്‍ 2 ന് ജനനം

    ഡിസംബര്‍ 2 ന് ജനനം

    1960 ഡിസംബര്‍ രണ്ടിനാണ് സില്‍ക് സ്മിത ജനിച്ചത്. നടിയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമ നേടിക്കൊടുത്ത പേരാണ് സില്‍ക് സ്മിത

    പഠനം നഷ്ടപ്പെട്ടു

    പഠനം നഷ്ടപ്പെട്ടു

    നാലാം ക്ലാസ് വരെയാണ് സില്‍ക് സ്മിത പഠിച്ചത്. സാമ്പത്തിക പ്രശ്‌നം കാരണം നാലാം ക്ലാസില്‍ വച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നു.

    വിവാഹം

    വിവാഹം

    വളരെ ചെറിയ പ്രായത്തില്‍ തന്നെ സില്‍ക് സ്മിതയുടെ വിവാഹം കഴിഞ്ഞു. ഒരു കാളവണ്ടിക്കാരനായിരുന്നു സ്മിതയെ വിവാഹം കഴിച്ചത്.

    ക്രൂര പീഡനം

    ക്രൂര പീഡനം

    ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന സില്‍ക് സ്മിത, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് മടങ്ങി. പിന്നീട് ചെന്നൈയിലെ ആന്റിയ്‌ക്കൊപ്പമായിരുന്നു ജീവിതം.

    സിനിമയില്‍

    സിനിമയില്‍

    മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് സില്‍ക് സ്മിത സിനിമാ എന്ന വലിയ ലോകത്ത് എത്തുന്നത്. അപ്പോള്‍ തന്നെ കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്യാനും സില്‍ക്കിന് അവസരം ലഭിച്ചു.

    വിനുവിനെ കണ്ടുമുട്ടിയത്

    വിനുവിനെ കണ്ടുമുട്ടിയത്

    സംവിധായകന്‍ വിനു ചക്രവര്‍ത്തിയെ കണ്ടുമുട്ടിയത് സില്‍ക്കിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റാണ്. വിനുവിന്റെ ഭാര്യയില്‍ നിന്നും സ്മിത സ്‌പോക്കണ്‍ ഇംഗ്ലീഷും ഡാന്‍സും പഠിച്ചു.

    ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു

    ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു

    തുടക്കത്തില്‍ തന്നെ ധാരാളം അവസരങ്ങള്‍ ലഭിച്ചെങ്കിലും സിനിമയില്‍ സ്മിത ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. കാബ്ര ഡാന്‍സിന് വേണ്ടി മാത്രമാണ് സ്മിതയെ വിളിച്ചുകൊണ്ടിരുന്നത്.

    സെക്‌സ് സിംപല്‍

    സെക്‌സ് സിംപല്‍

    പതിയെ എണ്‍പതുകളിലെ വിവാദ നായികയായി സില്‍ക് സ്മിത മാറി. അന്നത്തെ സെക്‌സ് സിംപലാകുകയായിരുന്നു ഈ കാബ്ര ഡാന്‍സുകളിലൂടെ നടി.

    വണ്ടിചക്രം

    വണ്ടിചക്രം

    സില്‍ക് സ്മിതയ്ക്ക്, ഈ പേര് നല്‍കിയത് വണ്ടിച്ചക്രം എന്ന ചിത്രമാണ്. സില്‍ക് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സംവിധായന്‍ നടിയെ സ്മിത എന്ന് വിളിച്ചു. വണ്ടിച്ചക്രം ഹിറ്റായതോടെ വിജയലക്ഷ്മി സില്‍ക് സ്മിത ആകുകയായിരുന്നു.

    450 സിനിമ

    450 സിനിമ

    പതിനേഴ് വര്‍ഷത്തെ അഭിനയം കൊണ്ട് 450 സിനിമകളോളം സില്‍ക് സ്മിത അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലെല്ലാം സില്‍ക് സ്മിത പരിചിതയാണ്.

    മരണം നിഗൂഢം

    മരണം നിഗൂഢം

    സിനിമയിലെ പേര് ദോഷം മാറ്റണമെന്നും ഒരു സിനിമ നിര്‍മിയ്ക്കണം എന്നുമൊക്കെയുള്ള ആഗ്രഹം സ്മിതയ്ക്കുണ്ടായിരുന്നു. പെട്ടന്നാണ് ആ മരണം സംഭവിച്ചത്. 1996 സെപ്റ്റംബര്‍ 23 ന് രാത്രി ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ സില്‍ക് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നും ആ മരണം നിഗൂഢം.

    English summary
    Actress silk smita 57th birth anniversary shocking facts about her.. see bold pics here
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X