For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നന്നായി അഭിനയിച്ചാൽ മമ്മൂക്ക അപ്പോൾ തന്നെ പറയും, അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: സോനാ നായർ

  |

  മലയാള സിനിമ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് സോനാ നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും താരം അവതരിപ്പിച്ചിരിക്കുന്നത്. 1996 മുതലാണ് സോന അഭിനയത്തിൽ സജീവമാകുന്നത്. അന്ന് മുതൽ കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിലും സീരിയലുകളിലും നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനേത്രി കൂടിയാണ് സോന നായർ.

  Also Read: മാട് മേച്ച് നടന്ന ഞാനിന്ന് എല്ലാ രാജ്യമക്കളുടെയും മനസിലുണ്ട്, പാട്ടുപാടി സന്തോഷമായി ജീവിച്ചു പോകണം: നഞ്ചിയമ്മ

  വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. ഗ്ലാമറസ് റോളുകളിലും സോന പലപ്പോഴും തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രം മോഹൻലാൽ നായകനായ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന ശാന്ത ആയിരിക്കും. അത്രയും മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. കഥാനായകൻ, മനസ്സിനക്കരെ, പാസഞ്ചർ തുടങ്ങിയ സിനിമയിലെ പ്രകടനങ്ങളും ശ്രദ്ധനേടിയവയാണ്.

  മോഹൻലാലിനെ കൂടാതെ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിലും സോന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് സോന. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാറിനെ കുറിച്ച് നടി വാചാലയായത്. സോനയുടെ വാക്കുകൾ ഇങ്ങനെ.

  'സിനിമയെ അത്രത്തോളം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ പല സിനിമകളിലെ കഥാപാത്രങ്ങളും എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ പഴയ പല സിനിമകളും കഥാപാത്രങ്ങളും എനിക്ക് അത്രമാത്രം ഇഷ്ടമാണ്.'

  Also Read: നിർബന്ധിക്കുന്നുണ്ട്, ഇപ്പോൾ ഞാനാണ് അമ്മയോട് പറയുന്നത്, അമ്മയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ റിതു മന്ത്ര

  'അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്ക് ഒപ്പം ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ നന്നായി അഭിനയിച്ചാൽ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നായിരിക്കും. അദ്ദേഹം അപ്പോൾ തന്നെ നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്ന്. അങ്ങനെ പറയുന്ന വളരെ കുറച്ച് ആളുകളെ സിനിമ മേഖലയിൽ കാണാനാവൂ. അതിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം നമ്മുടെ കഴിവിനെ അം​ഗീകരിക്കുന്ന വ്യക്തിയാണ്. വളരെ കുറച്ച് താരങ്ങൾ മാത്രമേ അങ്ങനെ പെരുമാറാറുള്ളൂ'

  Also Read: നടി കെ ആര്‍ വിജയയെ പരിചയപ്പെടാന്‍ പോയി; ഒടുവില്‍ ഉണ്ണികൃഷ്ണനും കുതിരവട്ടം പപ്പുവും അടിയായ കഥ പറഞ്ഞ് ഇന്നസെൻ്റ്

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  'അതുപോലെ ഒരിക്കൽ അരയന്നങ്ങളുടെ വീടിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടി എന്നെ കൊണ്ട് പാട്ട് പാടിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ഒരു ​ദിവസം ഉച്ചയ്ക്ക് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് അദ്ദേഹം തന്നോട് പെട്ടന്ന് പാട്ട് പാടാൻ പറയുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നിരുന്നെങ്കിലും പിന്നീട് പാട്ട് പാടി.' സോന പറഞ്ഞു.

  ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടിക്ക് അന്ന് മുതൽ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ചും സോന പറഞ്ഞു. 'അദ്ദേഹം വരുമ്പോൾ തന്നെ എല്ലാവരും നിശ്ശബ്ദരാകും. അപ്പോൾ നമ്മുക്ക് മനസിലാക്കാം മമ്മൂട്ടി എത്തിയെന്ന്' സോന പറഞ്ഞു.

  Read more about: mammootty
  English summary
  Actress Sona Nair shares her experiences of acting with Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X