For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് നാട്ടിലും ഞാന്‍ മദ്രാസിലും; അത് ശരിയായി തോന്നിയില്ല, മാറി നിന്നതിനെ കുറിച്ച് ശ്രീലത

  |

  ഒരു കാലത്ത് അഭിനേത്രിയും ഗായികയുമൊക്കെയായിരുന്ന നടി ശ്രീലത നമ്പൂതിരി ഇപ്പോള്‍ മിനിസ്‌ക്രീനിലാണ് സജീവമായിരിക്കുന്നത്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് ശ്രീലതയിപ്പോള്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്. അതേ സമയം നടിയുടെ പുതിയ ചില വിശേഷങ്ങള്‍ കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് ശ്രീലത.

  വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ശ്രീലത നമ്പൂതിരി തിരിച്ച് വന്നത്. ഇത്രയും കാലം മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ചും ജീവിതത്തിലുണ്ടായ ഏറ്റവും സങ്കടമുള്ള കാര്യത്തെ കുറിച്ചുമൊക്കെ നടി വിശദമാക്കുകയാണിപ്പോള്‍.

  ''വിവാഹം കഴിഞ്ഞ് അദ്ദേഹം നാട്ടില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ഞാന്‍ മദ്രാസില്‍ അഭിനയിക്കുന്നത് ശരിയായി തോന്നിയില്ല. എന്തൊക്കെ പറഞ്ഞാലും കുത്തിത്തിരിപ്പ് പരിപാടികളൊക്കെ സിനിമയില്‍ ഒരുപാടുണ്ട്. എന്തിനാണ് അനാവശ്യമായി അങ്ങനെ ഒരോന്നില്‍ പോയി ചാടുന്നത്. ഒരുപാട് ജീവിതം കണ്ടിട്ടുണ്ട്. നമ്മള്‍ കുടുംബവുമായി ഒത്ത് ചേര്‍ന്ന് മുന്നോട്ട് പോവാന്‍ ശ്രമിച്ചാല്‍ കുഴപ്പമില്ല. ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയില്‍ കൊണ്ട് പോകാന്‍ രണ്ട് കൂട്ടരും ശ്രമിക്കണം. വിവാഹശേഷം അദ്ദേഹത്തെ ജോലിയില്‍ സഹായിക്കാന്‍ പഠിച്ചു. ആയൂര്‍വേദ മരുന്നുകളൊക്കെ ഉണ്ടാക്കാന്‍ പഠിച്ചതായി ശ്രീലത വ്യക്തമാക്കുന്നു.

  നടി ശ്രീവിദ്യയ്ക്ക് വേണ്ടി താന്‍ പാടിയതിനെ കുറിച്ചും ശ്രീലത ഓര്‍മ്മിച്ചിരുന്നു. അവര്‍ക്കത് ഭയങ്കര അത്ഭുതമായി. അയ്യോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു. ശ്രീവിദ്യ നല്ല പാട്ടുകാരിയാണ്. പക്ഷേ പാട്ട് മുന്നോട്ട് കൊണ്ട് പോകണമെന്ന താല്‍പര്യം ഇല്ലായിരുന്നു. വലിയ സംഗീതഞ്ജയുടെ മകളല്ലേ, നിങ്ങള്‍ എന്ത് കൊണ്ട് സംഗീതം ക്ലാസിക്കലായി പഠിക്കുന്നില്ലെന്ന് ഞാന്‍ എപ്പോഴും ചോദിക്കുമായിരുന്നു.

  കാത്തിരിപ്പിന് വിരാമം... ഋഷിയും സൂര്യയും ഒന്നാകുന്നു', കൂടെവിടെ മെ​ഗാ എപ്പിസോഡ് ഉടൻ

  തനിക്കേറ്റവും ദുഃഖം നല്‍കിയത് പ്രേം നസീറിന്റെയും അടൂര്‍ ഭാസി അടക്കമുള്ളവരുടെ മരണമാണ്. പ്രേം നസീറിനെ പോലൊരു മനുഷ്യസ്‌നേഹിയെ ഞാന്‍ കണ്ടിട്ടില്ല. അന്ന് വര്‍ഷത്തില്‍ മുക്കാല്‍ ഭാഗം ഇദ്ദേഹത്തെ കണ്ട് കൊണ്ടേ ഇരിക്കുകയല്ലേ. അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല. പിന്നെ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷമെന്നത് നല്ലൊരു കുടുംബജീവിതം ലഭിച്ചു എന്നതാണ്. നല്ലൊരു ഭര്‍ത്താവിനെയാണ് കിട്ടിയത്. എന്റെ അമ്മയെക്കാള്‍ എന്റെ സ്വഭാവം നല്ലവണ്ണം മനസിലാക്കിയ വ്യക്തിയാണ്.

  ഭര്‍ത്താവിനോട് രണ്ടാമതൊരു കുഞ്ഞിനെ തരാന്‍ മാത്രമേ പറയാറുള്ളു; സിനിമ ചോദിക്കാറില്ലെന്ന് നടി റാണി മുഖര്‍ജി

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  തിരുവനന്തപുരത്ത് എം ഡിയ്ക്ക് പഠിക്കുമ്പോള്‍ അദ്ദേഹം നാടകത്തില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെ ആയിരുന്നു. ഞങ്ങളൊരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. എന്നെ പോലെ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ഒരു ദിവസം സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചത്. ഞാനത് തമാശയായിട്ടാണ് എടുത്തത്. അങ്ങനെ വലിയൊരു ബന്ധത്തിലേക്കൊന്നും പോവണ്ട എന്ന് കരുതി. അന്ന് ലാന്‍ഡ് ഫോണില്‍ വിളിക്കുമായിരുന്നു. എന്റെ കച്ചേരികള്‍ കേള്‍ക്കാനും അദ്ദേഹം വരും. വിവാഹത്തിന് മുന്‍പ് വീട് കാണണമെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് പോവുകയും ചെയ്തു.

  Read more about: actress
  English summary
  Actress Sreelatha Namboothiri Opens Up About Her Comeback After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X