twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യമായി മറ്റൊരാള്‍ക്ക് ചെയ്ത ഡബ്ബിങ്; അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രുതി രാമചന്ദ്രന്‍

    |

    മലയാള സിനിമാപ്രേമികള്‍ വലിയ ആകാംഷയോടെ കാത്തിരുന്ന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കനി കുസൃതി മികച്ച നടിയായി. ലിജോ ജോസ് പെല്ലിശ്ശേരി, നിവിന്‍ പോളി, അന്ന ബെന്‍ തുടങ്ങി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന നിരവധി പേര്‍ അംഗീകാരങ്ങള്‍ നേടി എടുത്തിരുന്നു. കൂട്ടത്തില്‍ നടി ശ്രുതി രാമചന്ദ്രനുമുണ്ട്.

    സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ സിത്താര എന്ന തേപ്പുകാരിയായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ ശ്രുതി ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ്. ഇത്തവണത്തെ മികച്ച ഡബ്ബിങ്ങിനുള്ള വനിതാ വിഭാഗത്തിലെ അവാര്‍ഡ് ആയിരുന്നു ശ്രുതിയ്ക്ക് ലഭിച്ചത്. നായികയായി അഭിനയിച്ച സിനിമയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ആദ്യമായി ചെയ്ത ഡബ്ബിങ്ങിനെ കുറിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ ശ്രുതി പങ്കുവെച്ചിരിക്കുകയാണ്.

    actress-sruthi-ramachandran-

    'കമല എന്ന സിനിമയുടെ ഡബ്ബിങ് എന്റെ വീടിനടുത്ത് നടക്കുകയായിരുന്നു. കമലയുടെ ശബ്ദത്തിന് വേണ്ടി പുതിയ ആളെ തിരയുകയായിരുന്നു സംവിധായകന്‍. എന്റെ രണ്ടാമത്തെ സിനിമ പ്രേതം അദ്ദേഹത്തിന്റേതാണ്. അദ്ദേഹം വിളിച്ചു ശ്രുതി ഇത് ചെയ്തു നോക്കു എന്ന് പറഞ്ഞു. അത്രയ്ക്ക് കംഫര്‍ട്ടിബിള്‍ ആയ ടീം ആയത് കൊണ്ടാണ് ചെയ്ത് നോക്കാമെന്ന് കരുതിയത്.

    രഞ്ജിത് സര്‍ ഒരുപാട് ഹെല്‍പ് ചെയ്തു. കമല എന്ന കഥാപാത്രത്തിന് കുറേ പേഴ്‌സണാലിറ്റി വേരിയേഷന്‍സ് ഉണ്ടായിരുന്നു, അതിനനുസരിച്ച് ഡബ്ബ് ചെയ്യുക എന്നുള്ളത് ശ്രമകരമായിരുന്നു. രഞ്ജിത്ത് സര്‍ ശരിയായില്ലെങ്കില്‍ അത് മുഖത്ത് നോക്കി പറയുന്ന ആളാണ്. ചെയ്ത് കഴിഞ്ഞ് അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോള്‍ മനസിലായി കുഴപ്പമില്ലായിരുന്നു എന്ന്. എന്നാലും അവാര്‍ഡ് ഒന്നും പ്രതീക്ഷിച്ചില്ല.

    actress-sruthi-ramachandran-

    Recommended Video

    Best Actor Suraj Venjaramoodu response | FilmiBeat Malayalam

    സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത് പോലെ മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. അഭിനയം അറിയാവുന്നത് ഒരു പ്ലസ് പോയിന്റ് ആയി തോന്നി. ആ വര്‍ക്ക് കഴിഞ്ഞു അന്വേഷണം എന്ന സിനിമയിലെ എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തപ്പോള്‍ കുറച്ച് കൂടി ആസ്വദിച്ച് ചെയ്യാന്‍ പറ്റി. ഇനി ഡബ്ബ് ചെയ്യുമോ എന്നാന്നും അറിയില്ല, കംഫര്‍ട്ടബിള്‍ ആണെങ്കില്‍ ചെയ്‌തേക്കും. അപ്രതീക്ഷിതമായി അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം ഉണ്ട്. അതിനേക്കാളുപരി ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി ചെയ്ത ഡബ്ബിങ് മോശമായില്ല എന്നറിയുമ്പോള്‍ സംതൃപ്തി ഉണ്ടെന്നും' ശ്രുതി പറയുന്നു.

    English summary
    Actress Sruthi Ramachandran's First Response After Kerala State Film Awards 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X