twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞ് ആയില്ലേ, ഇനി വലിയ റോള്‍ വേണോ? നടന്മാരോടും ഇങ്ങനെ തന്നെ ചോദിക്കുമോന്ന് നടി ശിവദ

    |

    വിവാഹം കഴിയുന്നതോട് കൂടി ഓരോ നടിമാരുടെയും കരിയര്‍ അവസാനിച്ചെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമേ ഇങ്ങനൊരു പ്രശ്‌നം ഉള്ളുവെന്നാണ് നടി ശിവദയിപ്പോള്‍ പറയുന്നത്. കുഞ്ഞ് കൂടി ജനിക്കുന്നതോടെ ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ക്കെല്ലാം കിടിലന്‍ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.

    വിവാഹം കഴിഞ്ഞ് കുഞ്ഞ് ആയില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവരോടുള്ള ശിവദയുടെ മറുപടി..

    'വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാര്‍ക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറുള്ളത്'? കുഞ്ഞുള്ളതല്ലേ എന്ന് പറഞ്ഞ് തന്നെ തേടി വരുന്ന സ്ഥിരം റോളുകള്‍ സ്വീകരിക്കാറില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശിവദ പറയുന്നത്'. കാലത്തിന്റെ മാറ്റം തെളിയിക്കുന്ന ഉറച്ച തീരുമാനമാണ് പുതിയ സിനിമകളിലൂടെ നടി കാണിച്ച് തരുന്നത്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രമാണ് അവസാനമായി ശിവദയുടേതായി പുറത്ത് വന്നത്. ഇനി മേരി ആവാസ് സുനോ എന്ന ിസനിമയാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്.

     shivathaa

    'വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ് സു സു സു സുധി വാത്മീക ത്തിലേക്ക് ഓഫര്‍ വരുന്നത്. സിനിമ ഹറ്റായി നില്‍ക്കുമ്പോള്‍ കല്യാണം വിളിച്ച് തുടങ്ങി. സിനിമ ചെയ്ത് ക്ലിക്ക് ആയി നില്‍ക്കുന്ന സമയത്താണോ വിവാഹം എന്ന് എല്ലാവരും ചോദിച്ചു. ഇതോടെ എനിക്ക് ടെന്‍ഷനായി. കല്യാണം മാറ്റി വയ്ക്കണോ മുരളീ എന്ന് ഞന്‍ ചോദിച്ചു. 'താന്‍ പേടിക്കണ്ടടോ തന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ നോ പറില്ലെന്ന്' മുരളിയും പറഞ്ഞു. അതോടെ ധൈര്യമായി.

    വൺ നൈറ്റ് സ്റ്റാൻഡ് ഉണ്ടായിട്ടുണ്ടോ? താരപുത്രി സാറയോട് രണ്ടാനമ്മ കരീന കപൂറിൻ്റെ ചോദ്യമിങ്ങനെവൺ നൈറ്റ് സ്റ്റാൻഡ് ഉണ്ടായിട്ടുണ്ടോ? താരപുത്രി സാറയോട് രണ്ടാനമ്മ കരീന കപൂറിൻ്റെ ചോദ്യമിങ്ങനെ

    കരിയറിന് വേണ്ടി കുഞ്ഞ് ഉടനെ വേണ്ടെന്ന പ്ലാനിങ് ഒന്നും ഞങ്ങള്‍ എടുത്തില്ല. വിവാഹശേഷവും നേരത്തെ പറഞ്ഞ് വെച്ച സിനിമകളൊക്കെ ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. തമിഴില്‍ മൂന്ന് സിനിമകള്‍ ചെയ്യാനിരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്. അതില്‍ ചില സിനിമകള്‍ എനിക്ക് എട്ട് മാസം ആയപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയത്. അതുകൊണ്ട് ചില സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെട്ട മൂന്ന് സിനിമകളും മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉള്ളതായിരുന്നു.

    വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

    അതിലൊന്നും തനിക്ക് വിഷമമില്ലെന്നാണ് ശിവദ പറയുന്നത്. കാരണം അതിലും വലിയ അനുഗ്രഹമാണ് അരുന്ധതി. മകളെയും കൂട്ടിയാണ് താന്‍ സെറ്റിലേക്ക് പോവാറുള്ളത്. ഒരു തരത്തിലും അവള്‍ക്ക് അമ്മയുടെ സാന്നിധ്യം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാക്കിയിട്ടില്ല.

     shivathaa

    പതിനെട്ട് വയസില്‍ തന്നെ വിവാഹം കഴിഞ്ഞു; ഇപ്പോഴത്തെ കുട്ടികളുടെ ചിന്തയെ കുറിച്ച് ആര്യ പറഞ്ഞതിങ്ങനെ..പതിനെട്ട് വയസില്‍ തന്നെ വിവാഹം കഴിഞ്ഞു; ഇപ്പോഴത്തെ കുട്ടികളുടെ ചിന്തയെ കുറിച്ച് ആര്യ പറഞ്ഞതിങ്ങനെ..

    പ്രസവത്തിന് ശേഷം കേട്ട വിമര്‍ശനങ്ങളെ കുറിച്ച് ശിവദയുടെ അഭിപ്രായമിങ്ങനെ..

    Recommended Video

    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

    'പ്രസവം കഴിഞ്ഞതിന് ശേഷമുള്ള എന്റെ ഫോട്ടോ കണ്ട് കടല വെള്ളത്തില്‍ ഇട്ടത് പോലെ ആയല്ലോ' എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. വിവാഹവും പ്രസവവും സ്ത്രീകളുടെ കരിയറിനെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമല്ല. ഇനി അവസരങ്ങള്‍ നഷ്ടപ്പെടും, എന്ന തോന്നല്‍ വരാതിരിക്കുകയാണ് വേണ്ടത്. മലയാളത്തില്‍ വിവാഹശേഷം സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന രീതി വളരെ കുറവാണെന്നാണ് ശിവദയുടെ അനുഭവം'.

    Read more about: shivatha ശിവദ
    English summary
    Actress Sshivada Opens Up About Her Comeback To Movies After Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X