For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കൂട്ട് വേണമെന്ന് തോന്നിയ അപൂർവ്വം നിമിഷമുണ്ട്, വിവാഹം ഉണ്ടെങ്കിൽ അറേഞ്ച്ഡ് ആയിരിക്കില്ലെന്ന് സുബി സുരേഷ്

  |

  സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ഇട്ടാലും അതെല്ലാം വൈറലായി മാറുന്ന അവസ്ഥയിലാണ് നടി സുബി സുരേഷ്. അടുത്തിടെ കപ്പയും പിടിച്ച് നില്‍ക്കുന്ന സുബിയുടെ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റുമായി എത്തിയാള്‍ക്ക് നടി കിടിലന്‍ മറുപടി കൊടുത്തിരുന്നു. ഇത്തരക്കാര്‍ക്കെല്ലാം ഉടന്‍ തന്നെ മറുപടി കൊടുക്കുന്നതാണ് തന്റെ ശീലമെന്ന് പറയുകയാണ് താരമിപ്പോള്‍.

  മനോഹരിയായി അമീറ ദസ്തൂര്‍, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലാവുന്നു

  കരിയറില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും സുബി വിവാഹം കഴിക്കാത്തത് എന്താണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വരാറുണ്ട്. വിവാഹം വേണ്ടെന്ന് വെച്ചതാണോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുബി തുറന്ന് പറയുകയാണ്. വിശദമായി വായിക്കാം...

  വിവാഹം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ട്. പക്ഷേ ജീവിക്കാന്‍ ഒരു കൂട്ട് അത്യാന്താപേക്ഷികമൊന്നുമല്ല. അത് എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുമുണ്ട്. എനിക്ക് എന്റെ കുടുംബമുണ്ട്. വളരെ സ്‌നേഹത്തോടെ ജീവിക്കുന്ന എന്റെ കുടുംബത്തിലേക്ക് മറ്റൊരാള്‍ കടന്ന് വരുമ്പോള്‍ ഇപ്പോഴുള്ള സന്തോഷം പോകുമോ എന്ന പേടിയുണ്ട്. എന്റെ അമ്മയും അച്ഛനും അനിയനും അവന്റെ കുടുംബവുമാണ് വലുത്. സ്വതന്ത്ര്യം പോകുമെന്ന പേടി അല്ല, കുടുംബസമാധാനം പോകുമോ എന്ന പേടിയാണ്.

  വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ അറേഞ്ച്ഡ് ആയിരിക്കില്ല. ആരെ എങ്കിലും കണ്ട് ഇഷ്ടപ്പെട്ട് ഒപ്പം വേണമെന്ന് തോന്നിയാല്‍ ആകാം. അതിനുള്ള അനുവാദം വീട്ടില്‍ നിന്ന് തന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ചിട്ടുണ്ട്. എന്നെ ആരും തേച്ചിട്ട് പോയതല്ല. വിവാഹത്തിലേക്ക് പോകാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. എന്തുണ്ടെങ്കിലും വീട്ടില്‍ പറയാറുണ്ട്.

  എനിക്ക് വിവരവും ബോധവും ആയിട്ടുണ്ടെന്ന് വീട്ടുകാര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. അതുകൊണ്ട് ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ലൈസന്‍സ് കിട്ടിയതിന് ശേഷം ഞാന്‍ ആരെയും കണ്ടുമുട്ടിയിട്ടുമില്ല. കൊവിഡ് കാലത്ത് ചില തിരിച്ചറിവുകള്‍ ഉണ്ടായി. ജീവിതത്തില്‍ ആരൊക്കെ ഒപ്പമുണ്ടാകും എന്നൊക്കെ മനസിലായി. നമ്മളോട് സ്‌നേഹമുള്ളവര്‍ കുറേ കൂടി അടുപ്പിക്കാം എന്നൊക്കെ തോന്നിയതായി സുബി പറയുന്നു.

  മോശം തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. എല്ലാം അമ്മയോട് ചോദിച്ചാണ് ചെയ്യാറുള്ളത്. ഒരു ഡ്രസ് തിരഞ്ഞെടുക്കുമ്പോള്‍ പോലും അമ്മയോട് ചോദിക്കും. ഏറ്റവും നല്ല തീരുമാനം ഈ കരിയര്‍ തിരഞ്ഞെടുത്തതാണ്. ചില സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇതുകൊണ്ട് നല്ലത് മാത്രമേ വന്നിട്ടുള്ളു. എനിക്ക് മാത്രമല്ല കുടുംബത്തിനും ഗുണമുണ്ടാകുന്ന ഒരു തീരുമാനമായിരുന്നു. ജീവിതം നല്ല രീതിയില്‍ മാറ്റി എടുക്കാന്‍ സാധിച്ചു. എന്റെ സഹോദരനെ നല്ല നിലയില്‍ എത്തിക്കാനായി. സ്വന്തമായി വീട് വേണം എന്ന് ആഗ്രഹിച്ചിരുന്നു. അതും സാധിച്ചു. എല്ലാം തന്നത് കലയാണ്.

  ഞാന്‍ എല്ലാ ആഴ്ചയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. അത് എന്റെ കഴിവ് അല്ല. നമ്മള്‍ ഒരു ഫോട്ടോ ഇട്ടാല്‍ ഉടന്‍ അതില്‍ ചൊറി കമന്റ് ഇടാന്‍ ആരെങ്കിലും വരും. അത് കാണുമ്പോള്‍ എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല. എന്റെ തെറ്റ് കൊണ്ടല്ല അവര്‍ ഇങ്ങനെ കമന്റിടുന്നത്. ഞാന്‍ ആരെയും ശല്യം ചെയ്യാതെ ആരെയും വെറുപ്പിക്കാതെ ജീവിക്കുന്ന ആളാണ്. പിന്നെ മറ്റുള്ളവരുടെ വിദ്വേഷം ഞാന്‍ എന്തിന് സഹിക്കണമെന്ന് സുബി ചോദിക്കുന്നു.

  Actress subi suresh trolls feminists

  എല്ലാത്തിനും ഉടന്‍ മറുപടി കൊടുത്താണ് ശീലം. അമ്മയും അനിയനും കട്ടയ്ക്ക് കൂടെ നില്‍ക്കും. എനിക്ക് വേറെ ആരെയും ഒന്നും ബോധിപ്പിക്കാനില്ല. കലാകാരനായ ഒരു ചേട്ടനാണ് അടുത്തിടെ മോശം കമന്റിട്ടത്. ഞാനും അടുത്ത വീട്ടിലെ കുട്ടിയും കപ്പ പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ. ആ ചേട്ടന്റെ ശ്രദ്ധ പതിഞ്ഞത് എന്റെ കാലിലാണ്. എന്റെ നിക്കറിന്റെ നീളം കുറഞ്ഞ് പോയത്രേ. ഞാന്‍ ശക്തമായി പ്രതികരിച്ചു. അതോടെ ആ ചേട്ടന്‍ വിളിച്ച് ക്ഷമ പറഞ്ഞു. അയാള്‍ ഫേസ്ബുക്ക് ഉപേക്ഷിച്ച് പോയെന്നാണ് പിന്നീട് അറിഞ്ഞത്.

  English summary
  Actress Subi Suresh Opens Up About Her Marriage Plans And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X