For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുമയും ജലദോഷവും വന്നിരുന്നു, ഇപ്പോഴും അറിയില്ല കൊവിഡ് എങ്ങനെ വന്നുവെന്ന്, അനുഭവം പങ്കുവെച്ച് സുബി

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സുബി സുരേഷ്. അഭിനേത്രി എന്നതിൽ ഉപരി മികച്ച അവതാരക കൂടിയാണ്. മിമിക്രിയിൽ നിന്നാണ് സുബി സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ സിനിമയിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കാനും നടിക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ വീഡിയോയാണ്.

  കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രം കാണൂ

  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുബി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പേഴ്ണൽ കാര്യം പറയാനാണ് വന്നിരിക്കുന്ന് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളോട് പറയാതിരുന്ന കാര്യമാണ്. ഇത് ഏത് രീതിയിൽ എത്തുമെന്ന് അറിയാത്തത് കൊണ്ടാണ് ഇക്കര്യം മറച്ചുവെച്ചതെന്നും നടി പറയുന്നു. സുബിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. എന്നാൽ എങ്ങനെയാണ് കിട്ടിയത് എന്ന് ഒരുപിടിയുമില്ലെന്നും നടി വീഡിയോയിൽ പറയുന്നു. ഇപ്പോൾ നെഗറ്റീവ് ആയിട്ടുണ്ട്.

  Mammootty-Sulfath Love Story | FilmiBea Malayalam

  താൻ റൂം ക്വാറന്റൈനിൽ ആയിരുന്നു. വീട്ടുകാരും ക്വാറന്റൈനിൽ ആയിരുന്നു. കൊവിഡ് വന്നതിനെ കറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്. തനിക്ക് അനുസരണക്കേട് കൊണ്ട് വന്നതല്ല. അത്രയും കെയർഫുള്ള ആയി ഇരുന്ന ആളാണ്‌ ഞാ,. ഇത് എങ്ങനെ വന്നു എന്ന് അറിയില്ല. ഒരുപാട് കെയർ ചെയ്തിരുന്നു. വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു മൈൽഡ് ആയിട്ടാണ് വന്നത്. എനിക്ക് ചെറിയ ചുമയും ജലദോഷവും വന്നിരുന്നു. സാധാരണ തനിക്ക് കഫക്കെട്ടു വരാറുണ്ട്. അത് അതിന്റെ ഭാഗമാണെന്നാണ്വിചാരിച്ചത്. എന്നാൽ കൊവിഡ് ആയിരിക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.

  നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് നമ്മുടെ ശരീരത്തിൽ ഈ വൈറസ് കയറുന്നത്. ഇപ്പോൾ നെഗറ്റീവ് ആയി. എങ്കിലും ഇനിയും കുറച്ചു ദിവസം കൂടി ക്വാറന്റൈനിൽ തന്നെ ഇരിക്കണം,. ഇതിന്റെ ഇടയിൽ അനുജന്റെ കുഞ്ഞിന്റെ 28 കഴിഞ്ഞു. അതിന്റെ ഭാഗമായി ചെക്ക് ചെയ്തു നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. തന്നോടൊപ്പം അനിയനും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. അവന നെഗറ്റീവും എനിക്ക് പോസിറ്റീവുമായി. ആരുമായും അധികം സമ്പർക്കമില്ലാതിരിന്നിട്ടും കൊവിഡ് പോസ്റ്റീവ് ആയത് തന്നെ ഞെട്ടിച്ചിരുന്നു.


  ഷൂട്ടിങ്ങ് സെറ്റിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ വീട്ടുകാരോട് തങ്ങളിൽ നിന്ന് കുറച്ച് അകന്ന് നിൽക്കാൻ പറഞ്ഞിരുന്നു. പ്രായമായ അമ്മയും അച്ഛനുമാണ് വീട്ടിലുള്ളത്. അത്കൊണ്ട് മുൻകരുതൽ എന്ന രീതിയിൽ മാസ്ക്കും മറ്റും വെച്ചിരിക്കാൻ അവരോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ പോയപ്പോഴും വന്നപ്പോഴമൊന്നും അവരെ കണ്ടിരുന്നില്ല. സാധാരണ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ തന്റെ വിശേഷം കേൾക്കാനും മറ്റു കാത്തിരിക്കാറുണ്ട്. എന്നാൽ ഇത്തവണ ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ ഒന്നും സംഭവിച്ചില്ല.

  പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ചാനലിൽ ഉള്ളവരെ എല്ലാം വിളിച്ച് അറിയിച്ചിരുന്നു. താൻ കാരണം ആർക്കും ഒരു പ്രശ്നം വരാൻ പാടില്ലല്ലോ. എല്ലാവരു ഫുൾ സപ്പോർട്ട് ആയിരുന്നു. റിസർട്ട് വന്നപ്പോൾ തന്നെ ഡോക്ടറിനേയും വിളിച്ച് കൺസൾട്ട് ചെയ്തിരുന്നു. പോസിറ്റീവ് ആയി 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ നെഗറ്റീവും ആയി. എല്ലാവരും നന്നായി ശ്രദ്ധിക്കണം. അസുഖം ഉള്ളവരെയും കുഞ്ഞുങ്ങളെയും പ്രായം ഉള്ളവരെയും കൂടുതൽ ശ്രദ്ധിക്കുക. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് താൻ വേഗം സുഖപ്പെട്ടത് എന്നും സുബി വ്യക്തമാക്കി.

  വീഡിയോ കാണാം

  Read more about: subi suresh
  English summary
  Actress Subi Suresh Opens Up Her Covid Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X