For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താൻ മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല, നല്ല കഥാപാത്രം ലഭിച്ചാൽ മടങ്ങി വരുമെന്ന് സുനിത

  |

  തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നടി സുനിതയുടേത്. ഒരു കാലത്ത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിൽ സജീവമായിരുന്നു നടി. താരങ്ങളെ കൂടാതെ, ജഗദീഷ്, ജയറാം, സുരേഷ് ഗോപി എന്നിവരുടെ നായികയായും തിളങ്ങാൻ സുനിതയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല , തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നടി സജീവമായിരുന്നു. അംബരീഷ്, അനന്ത് നാഗ്, ശിവരാജ് കുമാർ, രാഘവേന്ദ്ര രാജ്കുമാർ തുടങ്ങി താരങ്ങൾക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഇപ്പോൾ ഭർത്താവിനോടൊപ്പം അമേരിക്കയിലാണ്.

  തൂവൽസ്പർശം പരമ്പരയുടെ സമയം മാറുന്നു, അതൃപ്തി പ്രകടിപ്പിച്ച് പ്രേക്ഷകർ, വേറെ ചാനലിൽ കാണിക്കൂ

  1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത 'കൊടൈ മജായ്' എന്ന ചിത്രത്തിലൂടെയാണ് സുനിത വെള്ളിത്തിരയിൽ എത്തിയത്. 1987 ൽ ആണ് സുനിത മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. രാജസേനൻ സംവിധാനം ചെയ്ത 'കണികാണും നേരം' ആണ് നടിയുടെ ആദ്യത്തെ മലയാളചിത്രം. പിന്നീട് മലയാളത്തിൽ നിന്ന മികച്ച ചിത്രങ്ങൾ സുനിതയെ തേടി എത്തുകയായിരുന്നു. 2011 ൽ പുറത്ത് ഇറങ്ങി കാസർകോട് കാദർഭായിയുടെ രണ്ടാം ഭാഗത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്നാണ സുനിത പറയുന്നത്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭർത്താവിനും മകനും ഒപ്പം അമേരിക്കയിലെ സൗത്ത് കരോലിനിയിലാണ് താമസിക്കുന്നത്.

  മഞ്ജു വാര്യർ ചിത്രത്തിന്റെ സംവിധായകന് മറുപടിയുമായി മനീഷ്, ജോലി ചെയ്യുന്നവരെ കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക

  എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ സുരേഷ് ഗോപി ചിത്രമാണ് 'കാവൽ', പ്രതീക്ഷ പങ്കുവെച്ച് നിതിൻ രഞ്ജി പണിക്കർ

  സിമയിൽ വന്നത് ഇപ്പോഴും അതിശയത്തോടെയാണ് നടി നോക്കി കാണുന്നത്. ''പത്മശീ രാമയ്യപിള്ളയുടെ ശിഷ്യയായിരുന്നു താൻ. അച്ഛന് മധുരയിലേയ്ക്ക് ജോലി മാറ്റം ലഭിച്ചപ്പോൾ മകൾ തങ്ങളുടെ വീട്ടിൽ നിന്ന് നൃത്തം പഠിക്കട്ടെ എന്ന് മാഷ് പറയുകയായിരുന്നു. അങ്ങനെ മൂന്ന് വർഷം അവിടെ നിന്ന് നൃത്തം പഠിച്ചു. ആ സമയത്ത് തമിഴിലെ പ്രശസ്ത നിർമ്മാതാവും സം​വി​ധാ​യ​ക​നു​മാ​യ​ ​മു​ക്ത​ ​ശ്രീ​നി​വാ​സ​ൻ​ ​സാ​ർ​ ​നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ​ ​വ​ന്നു.​ ​ അദ്ദേഹത്തിന്റെ സിനിമയിലേയ്ക്ക് നൃത്തം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. തന്റെ കാര്യം മു​ക്ത​ ​ശ്രീ​നി​വാ​സ​ൻ​ ​സാ​‌​ർ​ ​മാ​ഷി​നോ​ട് ​പ​റ​ഞ്ഞു.​ ​മാ​ഷ് ​പ​റ​യു​ന്ന​തി​നെ​ ​അ​ച്‌ഛ​നും​ ​അ​മ്മ​യും​ ​എ​തി​ർ​ക്കാ​റി​ല്ല.​ ​ അങ്ങനെയാണ് 'കോ​ടൈമഴെ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് സിനിമയ്ക്ക് വേണ്ടി പേര് മാറ്റി. വിദ്യ എന്നായിരുന്നു പേര്. ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​രും​ ​വി​ദ്യ​ എന്നാണ് . അന്ന് സി​നി​മ​യു​ടെ​ ​ഒ​പ്പം​ ​പ​ഠ​നം​ ​തു​ട​ർ​ന്നു.​ ​സി​നി​മ​യ​ല്ല,​ ​നൃ​ത്ത​മാ​ണ് ​അ​ന്നും​ ​ഇ​ന്നും​ ​എ​ന്നെ​ ​ഭ്ര​മി​പ്പി​ക്കു​ന്ന​തെന്ന് താരം പറയുന്നു.

  രാജ് ജീവിതത്തിലേയ്ക്ക് വന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ചെന്നൈയിലെ തന്റെ സംഗീത അധ്യാപികയുടെ മകനാണ് രാജ്.വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​ര​സ്‌പ​രം​ ​അ​റി​യാം.​ ​പ​ഠിക്കാൻ വേണ്ടിാണ് ​രാ​ജ് ​ യു.​എ​സി​ൽ​ ​പോ​വു​ന്ന​ത്.​ ​പി​ന്നെ​ ​ ജോ​ലി​ ​നേ​ടി.​ ​വി​വാ​ഹ​ശേ​ഷം​ ​ സി​നി​മ​ ​ഉ​പേ​ക്ഷി​ക്കു​മെ​ന്നും​ ​അ​മേ​രി​ക്ക​യി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കുമെ​ന്നും​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​'ക​ളി​വീ​ട് "​ ​ സി​നി​മ​യി​ലാ​ണ് ​ അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.​ ​ആ​ ​ സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​ശേ​ഷ​മാ​ണ് ​രാ​ജി​നെ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​ത്.​ ​യു.​എ​സി​ൽ​ ​നി​ന്നു​ ​വ​ന്നു​ സി​നി​മ​ ​ ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ രാ​ജി​നും​ ​എ​നി​ക്കും​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​ഡാ​ൻ​സ് ​സ്‌കൂ​ൾ​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​തി​ര​ക്കേ​റി എന്നും സുനിത പറയുന്നു.

  മകൻ ശശാങ്കും സുനിതയുടെ ശിഷ്യനാണ്. അമ്മ അഭിനേത്രിയാണെന്നുള്ള വിവരം അവന് ആദ്യം അറിയില്ലായിരുന്നു. താൻ പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ കൂട്ടുകാരിൽ നിന്ന് ഇത് അറിയുകയായിരുന്നു. മാതാപിതാക്കളിൽ നിന്നാണ് അവർ ഇത് അറിഞ്ഞത്. ഇതിനെ കുറിച്ച് രാജിനോട് ചോദിച്ചപ്പോൾ അതെ എന്ന് അദ്ദേഹം പറയുകയായിരുന്നു. ഇത് അറിഞ്ഞപ്പോൾ അത്ഭുതം ആ കണ്ണിൽ വിടരുകയായിരുന്നു. ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​അ​വ​ന് ​അ​ങ്ങ​നെ​ ​ഒ​രു​ ​തോ​ന്ന​ലി​ല്ല.​ ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തി​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​തി​രി​ച്ച​റി​യു​മ്പോ​ൾ​ ​അ​വ​ന്റെ​ ​മു​ഖ​ത്തും​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ ഇപ്പോൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ബി​സി​ന​സ് ​ലാ​ ​വി​ദ്യാ​ർ​ത്ഥി.​ കൂടാതെ ​കോ​ളേ​ജി​ൽ​ ​ഡാ​ൻ​സ് ​ടീ​മി​ന്റെ​ ​ കൊ​റി​യോ​ഗ്രാ​ഫർ കൂടിയാണ് .​ ​​അ​ഞ്ചു​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​അ​വ​സാ​നം​ ​ഇ​ന്ത്യ​യി​ൽ​ ​വ​ന്ന​തെന്നും സുനിത പറയുന്നു.

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  സഹപ്രവർത്തകരെ കാണാറില്ലെന്നും സുനിത പറയുന്നു.​ ​''മ​മ്മൂ​ക്ക​യെ​യും​ ​ലാ​ലേ​ട്ട​നെ​യും​ ​ജ​യ​റാ​മേ​ട്ട​നെ​യും​ ​ക​ണ്ടി​ട്ട് ​ വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞു.​ സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച​ ​സ​മ​യ​ത്ത് ​സൗ​ഹൃ​ദം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സു​ചി​ത്ര,​ ന​ളി​നി​ ​എ​ന്നി​വ​രു​മാ​യി​ ​ഇ​പ്പോ​ഴും​ ​ന​ല്ല​ ബന്ധമുണ്ട്.​ മ​ലയാ​ള​ത്തി​ലാ​ണ് ​ മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ല​ഭി​ച്ച​ത്.​ മികച്ച പിന്തുണയും മലയാളി പ്രേക്ഷകർ തന്നിരുന്നുവെന്നും സുനിത പറയുന്നു .​ എന്നാ​ൽ​ ​ഞാ​ൻ​ ​മ​ല​യാ​ളി​ ​ആ​ണെ​ന്ന് ​അ​ധി​കം​ ​പേ​ർ​ക്കും​ ​അ​റി​യി​ല്ല.​ ന​ല്ല​ ​ ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ചാ​ൽ​ ​സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചു​ ​വ​രുമെന്നും താരം പറയുന്നു

  Read more about: actress
  English summary
  Actress Sunitha oepns Up About Her Malyalam Movie's And Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X