For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഗീത അധ്യാപകയുടെ മകനാണ് ഭര്‍ത്താവ്; മുന്‍കാല നടി സുനിതയുടെ വിവാഹം നടന്ന കഥ ഇങ്ങനെയാണ്

  |

  ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്നു സുനിത. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി അഭിനയിച്ച സുനിത ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം അമേരിക്കയിലാണ്. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ നടി പിന്നീട് സിനിമയിലേക്ക് തിരികെ വന്നിരുന്നില്ല.

  പാർട്ടി വെയറിൽ നടി വാണി ബോജൻ, മനോഹരമായ ചിത്രങ്ങൾ കാണാം

  പ്രതീക്ഷിക്കാതെ അഭിനയ ജീവിതത്തിലെത്തിയ കഥ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബ ജീവിതത്തെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ സുനിത വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം...

  ചെന്നൈയില്‍ എന്റെ സംഗീത അധ്യാപകയുടെ മകനായിരുന്നു രാജ്. വര്‍ഷങ്ങളായി പരസ്പരം അറിയാം. തഞ്ചാവൂരാണ് രാജിന്റെ നാട്. വീട്ടുകാരുടെ ആഗ്രഹവും തീരുമാനവും ഞങ്ങള്‍ അനുസരിച്ചു. പഠനാര്‍ഥമാണ് രാജ് യുഎസില്‍ പോവുന്നത്. പിന്നെ ജോലി നേടി. വിവാഹശേഷം സിനിമ ഉപേക്ഷിക്കുമെന്നും അമേരിക്കയില്‍ സ്ഥിര താമസമാക്കുമെന്നും അറിയമായിരുന്നു. കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിച്ച ശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്.

  യുഎസില്‍ നിന്ന് വന്ന് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചതോടെ തിരക്കേറി. വഴുവൂര്‍ ശൈലിയിലുള്ള ഭരതനാട്യമാണ് പഠിപ്പിക്കുന്നത്. നാല് മുതല്‍ 68 വയസ് വരെയുള്ളവര്‍ എന്റെ വിദ്യാര്‍ഥികളാണ്. എല്ലാ മാസവും കുട്ടികളുടെ രണ്ട് വീതം അരങ്ങേറ്റം ഉണ്ടാവും. അമ്മ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അവന്റെ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരന്‍ അറിഞ്ഞത് അയാളുടെ മാതാപിതാക്കളില്‍ നിന്നാണ്. അവന്‍ ചോദിച്ചപ്പോള്‍ രാജ് അതേ എന്ന് പറഞ്ഞു.

  അത്ഭുതത്തില്‍ കണ്ണുകള്‍ വിടര്‍ന്നു. ആ സമയത്ത് അവന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയില്‍ എത്തി ആളുകള്‍ സ്‌നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന് നാണം. താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്ന് ചിരിയോടെ അവന്‍. മകന്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ലോ വിദ്യാര്‍ഥിയാണ്. കോളേജില്‍ ഡാന്‍സ് ടീമിന്റെ കൊറിയോഗ്രാഫറാണ്. അഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ വന്നത്. ആ വരവില്‍ അമ്മയും മകനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

  യുഎസിന്റെ പ്രാന്ത പ്രദേശമായ സൗത്ത് കരോലിനിലാണ് ഞങ്ങള്‍. ഇവിടെ സ്റ്റേജ് ഷോ ഉണ്ടാവാറില്ല. ഷൂട്ടിങ്ങിനും ആരും വരാറില്ല. അതിനാല്‍ ആരെയും കാണാറില്ല. മമ്മൂക്കയെയും ലാലേട്ടനെയും ജയറാമേട്ടനെയും കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയില്‍ അഭിനയിച്ച സമയ്ത്ത സൗഹൃദം ഉണ്ടായിരുന്ന സുചിത്ര, ചിത്ര, നളിനി എന്നിവരുമായി ഇപ്പോവും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇടയ്ക്ക് സിനിമാ കാലം ഓര്‍ക്കാറുണ്ട്. മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ സ്‌നേഹവും മലയാളി തന്നു. എന്നാല്‍ ഞാന്‍ മലയാളി ആണെന്ന് അധികം പേര്‍ക്കും അറിയില്ല. നല്ല കഥാപാത്രം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ച് വരും. എന്നാല്‍ കാത്തിരിക്കുന്നില്ല. തേടി വരട്ടെ. സിനിമ എന്നെ തേടി വന്നതാണല്ലോ.

  ഒരൊറ്റ ഡാൻസ് ഈ പിള്ളേരുടെ ജീവിതം മാറ്റി ..Chenkalchoola boys ഇനി സിനിമയിൽ | FilmiBeat Malayalam

  ഞാനൊരു സിനിമാ താരമായി എന്നത് ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു. പത്മശ്രീ വഴുവൂര്‍ രാമയ്യപിള്ളയുടെ ശിഷ്യയായിരുന്നു. അച്ഛന്‍രെ കുടുംബസുഹൃത്താണ് മാഷ്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് മധുരയിലേക്ക് സ്ഥലമാറ്റം വന്നു. മകന്‍ ചെന്നൈയില്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് നൃത്തം പഠിക്കട്ടേ എന്ന് മാഷ് അച്ഛനോട് പറഞ്ഞു. ഗുരുകുലം സമ്പ്രദായത്തില്‍ മൂന്ന് വര്‍ഷം പഠനം. ആ സമയത്താണ് തമിഴിലെ നിര്‍മാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസന്‍ നൃത്ത വിദ്യാലയത്തില്‍ വരുന്നത്. അവരുടെ സിനിമയില്‍ നായികയെ തേടുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ നായികയുടെ മുഖഛായ തോന്നി മാഷിനോട് പറഞ്ഞു. മാഷ് പറഞ്ഞാല്‍ പിന്നെ അച്ഛനും അമ്മയും എതിര്‍ക്കില്ല. അങ്ങനെയാണ് കോടൈമഴ എന്ന ആദ്യ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്.

  Read more about: actress നടി
  English summary
  Actress Sunitha Opens Up About Her Hubby Raj And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X