For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക വളരെ പ്രൊഫഷണലാണ്, മോഹന്‍ലാല്‍ സൗമ്യനും, മോളിവുഡ് സൂപ്പര്‍താരങ്ങളെ കുറിച്ച് സുനിത

  |

  നായികാവേഷങ്ങളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിനിന്ന താരമാണ് നടി സുനിത. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എല്ലാം നടി സിനിമ ചെയ്തിരുന്നു. കണികാണും നേരം എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. തുടര്‍ന്ന് മൃഗയ, അപ്പു, മിമിക്സ് പരേഡ്. ജോര്‍ജ്ജുകുട്ടി വേഴ്‌സ് ജോര്‍ജ്ജുകുട്ടി, പൂക്കാലം വരവായി, സവിധം, വാല്‍സല്യം പോലുളള ശ്രദ്ധേയ ചിത്രങ്ങളിലും നടി മോളിവുഡില്‍ അഭിനയിച്ചു. ജയറാമും മഞ്ജുവാര്യരും പ്രധാന വേഷങ്ങളില്‍ എത്തിയ കളിവീട് എന്ന ചിത്രത്തിലായിരുന്നു നടി അവസാനമായി മലയാളത്തില്‍ എത്തിയത്.

  ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  വിവാഹ ശേഷം സിനിമ വിട്ട താരം അമേരിക്കയില്‍ ആയിരുന്നു സ്ഥിര താമസമാക്കിയത്. അമേരിക്കയില്‍ വീട്ടമ്മയുടെയും നൃത്താധ്യാപികയുടെയും റോളുകളില്‍ സന്തോഷവതിയായി ജീവിക്കുന്നു താരം. അതേസമയം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മോളിവുഡ് സൂപ്പര്‍താരങ്ങളെ കുറിച്ച് മനസുതുറന്ന് നടി എത്തിയിരുന്നു.

  ഒപ്പം അഭിനയിച്ച നായകന്മാര്‍ക്കൊപ്പമുളള അനുഭവങ്ങളാണ് നടി പങ്കുവെച്ചത്. സുനിത സിനിമാ ജീവിതം അവസാനിപ്പിച്ചിട്ട് 25 വര്‍ഷം പിന്നിടുകയാണ്. സിനിമാ മേഖലയിലെ സുഹൃത്തുക്കളുമായുളള ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് നടി പറയുന്നു. അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര ഇവരൊക്കെ ഇപ്പോഴും നല്ല സുഹൃത്തുക്കളായിട്ടുണ്ട്.

  തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുളളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണെന്നും സുനിത പറഞ്ഞു. ജയറാം നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാകാര്യങ്ങളെ കുറിച്ചും മനസിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്.

  അഭിനയം നിര്‍ത്തുമ്പോള്‍ കല്യാണം കഴിക്കാന്‍ പോകുന്നതിന്‌റെ ആവേശത്തിലായിരുന്നു താനെന്നും സുനിത പറയുന്നു. ജീവിതം പുതിയൊരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്‌റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരേസമയത്താണ്. അദ്ദേഹത്തിന്‌റെ അമ്മ എന്റെ മ്യൂസിക്ക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്‌പ്പെട്ടു.

  ദൃശ്യം 3 ക്ക് വേണ്ടി കട്ട വെയ്റ്റിങുമായി ഒരു ഫാൻ റിവ്യൂ | FilmiBeat Malayalam

  വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു,. അഭിമുഖത്തില്‍ നടി പറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്ന താരമാണ് സുനിത. തമിഴ് ചിത്രം കോടൈ മഴൈയിലൂടെയായിരുന്നു സുനിതയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ മലയാളത്തിലും തമിഴിലുമായി തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറി. ആന്ധ്രാ സ്വദേശിയായ സുനിത 1996ലാണ് വിവാഹിതയാവുന്നത്. മലയാളിത്വമുളള കഥാപാത്രങ്ങളിലൂടെയാണ് സുനിത മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. വിവിധ ഭാഷകളിലായി നാല്‍പതിലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മൃഗയയിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  actress sunitha shares working experiance with mammootty and mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X