For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസിക

  |

  സിനിമാ സീരിയല്‍ താരമായി അഭിനയ രംഗത്ത് സജീവമായ താരമാണ് സ്വാസിക. സിനിമകളില്‍ നായികയായും സഹനടിയായുമെല്ലാം സ്വാസിക പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. എന്നാല്‍ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രമായാണ് നടി കൂടുതല്‍ അഭിനയിച്ചത്. സിനിമയ്ക്കും സീരിയലിനും പുറമെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട് നടി. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സ്വാസിക.

  നടി കരിഷ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

  കൈനിറയെ ചിത്രങ്ങളുമായാണ് സ്വാസിക നിലവില്‍ മുന്നേറുന്നത്. അതേസമയം ബിലഹരി സംവിധാനം ചെയ്ത മിനി സീരിസായ തുടരും ആണ് സ്വാസികയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ടോക്‌സിക് ബന്ധങ്ങളെ ആസ്പദമാക്കിയുളള സീരിസ് രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. സീരീസിനെ കുറിച്ച് സംസാരിക്കവെ വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന് പറയുകയാണ് സ്വാസിക.

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. വിവാഹ മോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട് എന്ന് നടി പറയുന്നു. 'സമൂഹത്തെ പേടിച്ചിട്ടാണ് സ്ത്രീകള്‍ അത്തരം ബന്ധങ്ങളില്‍ തുടരുന്നത്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്'.

  'നമ്മള്‍ വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുളള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത്. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുളള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്' എന്നും സ്വാസിക അഭിമുഖത്തിലൂടെ അറിയിച്ചു.

  മക്കള്‍ സിനിമയിലേക്ക് വരാതിരുന്നതിന്റെ കാരണം ഇതാണ്, കുടുംബത്തെ കുറിച്ച് ജഗദീഷ്‌

  മോഹന്‍ലാലിന്‌റെ ആറാട്ട് ആണ് സ്വാസികയുടെ പുതിയ ചിത്രം. കൂടാതെ ചതുരം, കുടുക്ക് 2025, ഒരുത്തി, എം പദ്മകുമാര്‍-ആസിഫ് അലി ചിത്രം, കേശു ഈ വീടിന്‌റെ നാഥന്‍ തുടങ്ങിയവയും സ്വാസികയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ടെലിവിഷന്‍ രംഗത്തും ഇപ്പോഴും സജീവമാണ് താരം. സീ കേരളത്തിലെ മനം പോലെ മംഗല്യം പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

  മാലിക്കിലെ ആ രംഗം ആദ്യ കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ല, മനസുതുറന്ന് ദിനേഷ് പ്രഭാകര്‍

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  ഹ്രസ്വ ചിത്രങ്ങളും സ്വാസികയുടെതായി ഇടയ്ക്കിടെ യൂടൂബില്‍ പുറത്തിറങ്ങാറുണ്ട്. സ്വന്തം യൂടൂബ് ചാനലുമായും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആക്ടീവാകാറുണ്ട് സ്വാസിക. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി ഫാന്‍സ് ഗ്രൂപ്പുകളും സ്വാസികയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലുണ്ട്. സീത സീരിയല്‍ നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: swasika സ്വാസിക
  English summary
  actress swasika's opinion about divorce goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X