For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓവർ ആക്ടിങായതുകൊണ്ടാണ് സ്വാസികയെ നായികയാക്കിയതെന്ന് സിദ്ധാർഥ്, 'എ' ഫിലിമാണെന്ന് അറിയാമായിരുന്നുവെന്ന് സ്വാസിക

  |

  സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്‌. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

  Recommended Video

  എ' ഫിലിമാണെന്ന് അറിയാമായിരുന്നുവെന്ന് സ്വാസിക

  അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

  Also Read: 'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജിന്ന് എന്ന ചിത്രമാണ് സിദ്ധാർഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.

  ചതുരത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്ത് വന്നപ്പോൾ സ്വാസിക വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ചിത്രത്തിൽ ​ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു സ്വാസികയ്ക്ക് നേരെ സൈബർ ആങ്ങളമാരുടെ പ്രതിഷേധം വരാൻ കാരണം.

  Also Read: മറുപടി പറഞ്ഞ് മടുത്തെന്ന് തമന്ന, ഉടൻ തന്നെ വിവാഹിതനായ നടൻ കാർത്തി

  സീരിയലിൽ നിന്നും സിനിമയിലെത്തി തിളങ്ങുന്ന താരം കൂടിയാണ് സ്വാസിക. ഇപ്പോൾ ചതുരം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സംവിധായകൻ സിദ്ധാർഥി ഭരതനും നായിക സ്വാസികയും ജാങ്കോ സ്പേസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

  സ്വാസികയും സിദ്ധാർഥുമെല്ലാം ഒരേ അപ്പാർട്ട്മെന്റിൽ അടുത്തടുത്താണ് താമസം. ചതുരം കഥ കേൾക്കാൻ വന്ന ശേഷമാണ് സ്വാസിക സിദ്ധാർഥ് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് വാങ്ങിയത്.

  'അയൽക്കാരായ ഞങ്ങൾ ഒരുമിച്ച് ചെയ്ത ഇറോട്ടിക്ക് സിനിമയാണ് ചതുരമെന്ന് വേണമെങ്കിൽ പറയാം. ഞാൻ ഫ്ലാറ്റ് ഇവിടെ വാങ്ങാൻ ചതുരം സിനിമയും ഒരു കാരണമായിട്ടുണ്ട്.'

  'എ ഫിലിമാണ് ചതുരമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ഒരു ആ​ഗ്രഹമായിരുന്നു. എല്ലാം നേരത്തെ അറിഞ്ഞിരുന്നു' സ്വാസിക പറഞ്ഞു. 'അഡൾട്ടായിട്ടുള്ളവർ അഡൾട്ട് ഫിലിം കാണുന്നതിലെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല. അമ്മ ചതുരത്തിന്റെ പ്രിവ്യു കണ്ടിട്ട് അഭിനന്ദിച്ചിരുന്നു.'

  'പ്രിവ്യുവിന് ശേഷം പലരും സിനിമയെ കുറ്റപ്പെടുത്തിയപ്പോൾ അമ്മയാണ് ഈ സിനിമയ്ക്ക് വേണ്ടി അവരോട് തർക്കിച്ചത്. ഇന്റിമേറ്റ് സീൻ ആ സിനിമയുടെ കഥ പറച്ചിലിന് അത്യാവശ്യമാണെന്ന് അമ്മ ഒരു കലാകാരിയായതുകൊണ്ട് മനസിലായി അതുകൊണ്ടാണ് അമ്മ തർക്കിച്ചത്. അല്ലാതെ മകനെ സംരക്ഷിക്കാൻ സംസാരിച്ചതല്ല.'

  'സെൻസർ ബോർഡിനും അമ്മയുടെ അഭിപ്രായമായിരുന്നു. അനാവശ്യ സീനുകൾ തിരികി കയറ്റിയിട്ടില്ല. ഓവർ ആക്ടിങ് കൊണ്ടാണ് സ്വാസികയെ നായികയാക്കിയത്. കാരണം ഓവർ ആക്ടിങ് ചെയ്യുന്നവരോട് കുറച്ച് കൺട്രോൾ ചെയ്ത് അഭിനയിക്കാൻ പറഞ്ഞാൽപ്പോരെ.'

  'ഒട്ടും അഭിനയിക്കാനറിയാത്തവരെ കൊണ്ടുവന്ന് അഭിനയിപ്പിക്കാൻ ശ്രമിച്ചാൽ നമ്മൾ വെള്ളം കുടിക്കും' സിദ്ധാർഥ് ഭരതൻ പറഞ്ഞു. 'ഇങ്ങനൊരു സിനിമ എപ്പോഴും കിട്ടിയെന്ന് വരില്ല. പേടികൊണ്ട് നല്ല സ്ക്രിപ്റ്റും ചല‍ഞ്ചിങ് കഥാപാത്രവും വേണ്ടെന്ന് വെക്കേണ്ടതില്ലെന്ന് തോന്നി. സിദ്ധാർഥ് ചേട്ടൻ കഥ പറഞ്ഞ ശേഷം അമ്മ ചില ആശങ്ക പറഞ്ഞിരുന്നു.'

  'വിശദമായി ഇതൊന്നും ഞാൻ അമ്മയോട് പറഞ്ഞില്ല. പിന്നെ ഷൂട്ടിങിന് വന്നശേഷം അമ്മ എന്റെ കോസ്റ്റ്യൂംസ് കണ്ടപ്പോഴാണ് സംഭവം മനസിലാക്കിയത്. അമ്മയ്ക്ക് ഇത് പുതുമയാണ്. അമ്മ പിന്നെ ഒന്നും ചോദിച്ചില്ല.'

  'പക്ഷെ അമ്മയ്ക്ക് ചതുരം സിനിമയുടെ റിലീസെന്ന് കേൾക്കുമ്പോൾ തന്നെ ടെൻഷനാണ്. അമ്മ മനസ് അത്രയേയുള്ളു. അല്ലാതെ വലിയ പ്രശ്നമൊന്നുമില്ല' സ്വാസിക വിജയ് പറഞ്ഞു. സിബിഐ, പത്താം വളവ് എന്നിവയാണ് സ്വാസിക അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമകൾ.

  Read more about: swasika
  English summary
  actress Swasika vijay and director Sidharth Bharathan open up about Chathuram movie shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X