For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക് ഡൗൺ ദിനങ്ങൾ ബോറല്ല, സമയം ലഭിക്കുന്നില്ല, ടിനി ടോമിന്റെ ഒരു ദിവസം ഇങ്ങനെ..

  |

  കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും ജനങ്ങളും ഒന്നിച്ചു നിൽക്കുകയാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശവും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് സിനിമ പ്രവർത്തകരുടെ കൂട്ടായ്മയും സർക്കാരിനോടൊപ്പം കൂടെ കമ്മ്യൂണിറ്റി കിച്ചൺ പോലുള്ള സേവനങ്ങൾക്ക് മുന്നിൽ തന്നെയുണ്ട്

  സിനിമ സെറ്റുകളിൽ നിന്ന് സെറ്റുകളിലേയ്കക് പായുന്ന താരങ്ങൾ ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. ആഴ്ചകൾ കഴിയുന്തോറും ലോക്ക് ഡൗൺ ജീവിതമയി പൊരുത്തപ്പെട്ടിരിക്കുകയാണ്. പതിവ് പോലെ സമയം കിട്ടുന്നില്ലെന്നുള്ള പതിവ് പല്ലവ ചില താരങ്ങൾ പറയാൻ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിത ലോക്ക് ഡൗൺ കാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ ടിനി ടോം. തനിയ്ക്ക് ശരിയ്ക്കും സമയം കിട്ടുന്നില്ലെന്നാണ് താരം പറയുന്നത്. ഏഷ്യനെറ്റ് ഓൺലൈനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  തനിയ്ക്ക് സമയം കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഒരേ പീരിഡ് പോലെയാണ് ഞാനിപ്പോൾ കാര്യങ്ങൾ ക്രമീകരിക്കുന്നത്. നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടിയ സമയമാണിത് . അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയണം.പുസ്‍തകങ്ങൾ വായിച്ചും, സിനിമകൾ കണ്ടും, വീട്ടുകാരെ സഹായിച്ചും ദിനങ്ങൾ മികച്ചതാക്കാൻ കഴിയും. രാവിലെ തന്നെ യോഗക്കായി കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. അവാർഡ് സിനിമകൾ കാണുന്നു. പിന്നീട സമയം ലഭിക്കാത്തതു മൂലം കാണാൻ സാധിക്കാത്ത അന്യഭാഷ ചിത്രങ്ങളെല്ലാം ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. വീടിന്‌ മുമ്പിൽ ആലുവ പുഴയാണ് അവിടെ പോയി കുറെ നേരം കാറ്റു കൊണ്ടിരിക്കും. മാനസികമായും ശാരീരികമായും എല്ലാ സന്തോഷങ്ങളും തരുന്ന നിമിഷങ്ങളാണിത്.

  വൈകുന്നേരം ആറു മണിക്കുള്ള വാർത്ത സ്ഥിരമായി കാണും . സന്ധ്യ നേരത്തെ പ്രാർഥന കൂടി കഴിയുമ്പോൾ ഒരു ദിവസം പെട്ടെന്ന് തീർന്നതായി എനിക്ക് തോന്നുന്നത്. പക്ഷെ സമയം ഒന്നും തന്നെഎനിയ്ക്ക് നഷ്ടപ്പെടുന്നില്ല. സമയം നന്നായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്.ചിട്ടയായ ഒരു ദിനചര്യ ലോക്ക് ഡൗണ്‍ സമയത്ത് ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും ബോറടിയായി എനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു.സർക്കാർ സംവിധാനങ്ങളിൽ നിന്നും പഞ്ചായത്ത് തലത്തിൽ നിന്നും ബോധവത്‍കരണ വീഡിയോകൾക്കായി എന്നെ വിളിക്കാറുണ്ട്. എല്ലാം തന്നെ ഞാൻ ചെയ്‍തു കൊടുക്കാറുമുണ്ട്. അത് കണ്ടിട്ട് ഒരാൾക്ക് ലോക്ക് ഡൗണ്‍ നിയമങ്ങൾ പാലിക്കാൻ തോന്നിയാൽ അത് വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്.


  ദില്ലിയിലും മുംബൈയിലുമുള്ള ജനങ്ങളുടെ പാലായന വീഡിയോകൾ കാണുമ്പോൾ നമ്മളൊക്കെ എത്രഭാഗ്യവാൻമാരാണെന്ന്. കേരളത്തിൽ എത്രത്തോളം സുരക്ഷിതരാണ് നമ്മൾ. കൊവിഡ് കാലം ലോകമെല്ലാം ഉറ്റുനോക്കുന്നത് നമ്മളെയാണ്.. അത് നല്ലൊരു സമൂഹമുള്ളതുകൊണ്ടും നല്ല ഭരണകൂടം ഉള്ളതുകൊണ്ടുമാണ്.രാഷ്‍ട്രീയത്തിനുമപ്പുറം ഒരു കൂട്ടായ്‍മ ചുറ്റം കാണാൻ സാധിക്കും. സ്‍നേഹത്തിന്‌ വിലകൊടുക്കുന്നവരാണ് മലയാളികൾ. അത് കൊണ്ട് തന്നെയാണ് ഇവിടുത്തെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നത്.

  എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിദേശത്തുള്ള കൂട്ടുക്കാരുമായി ഞാൻ വീഡിയോ കോൾ ചെയ്യാറുണ്ട്. അതിലൊരു പള്ളിലച്ചനുണ്ട്.ഇറ്റലിയിലുള്ള അദ്ദേഹം എന്നോട് പറഞ്ഞത്.എന്തിനേറെ പറയുന്നു ലണ്ടൻ പ്രധാനമന്ത്രിക്ക് പോലും കോവിഡ് വന്നിരിക്കുന്നു. 70 വയസ് കഴിഞ്ഞ രോഗിയാണെങ്കിൽ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരണ് എന്നാണ് പറയുന്നത്. അവിടുത്തെ മാതാപിതാക്കളുടെ അവസ്ഥയെന്താണ്?. ഇറ്റലിയിലെ ഭരണകൂടം പറയുന്നത് കാര്യങ്ങൾ അവരുടെ കൈവിട്ട് പോയെന്നാണ് .ഇങ്ങനെയൊരു അവസ്ഥയാണ് നമ്മുടെ നാട്ടിലെങ്കിലോ? നമ്മുടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇങ്ങനെ പറഞ്ഞാൽ. എന്താകും നമ്മുടെ അവസ്ഥ. ഉത്തരവാദിത്തമുള്ള നല്ല ഭരണകർത്താക്കളെയാണ് നമുക്ക് ലഭിച്ചത്.

  Read more about: tini tom
  English summary
  Actress Tini Tom Share His lock Dow Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X