For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്ഷൻ പറഞ്ഞതും ആഴമുള്ള കുഴിയിലേയ്ക്ക് വീണു, തങ്കത്തോണി ഗാനത്തിൽ സംഭവിച്ചത്, ഉർവശി പറയുന്നു

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് ഉർവശി. നടിയുടെ പഴയ സിനിമകൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഉർവശി, ജയറാം താരജോഡികൾ തകർത്ത് അഭിനയിച്ച ചിത്രമാണ് മഴവിൽ കാവടി. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു തങ്കത്തോണി എന്ന പാട്ട്. ഉർവശിക്ക് വേണ്ടി കെഎസ് ചിത്രയായിരുന്നു ആ മനോഹര ഗാനം ആലപിച്ചത്. ഗാനം സൂപ്പർ ഹിറ്റയിരുന്നു.

  മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു

  ഇപ്പോഴിത ആ ഗാനത്തെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് ഉർവശി. രവി മേനോനോടാണ് ഈ കഥ നടി പങ്കുവെച്ചിരിക്കുന്നത്. പാട്ടുവഴിയോരത്ത് എന്ന കോളത്തിലൂടെയാണ് ആ ഗാനത്തെ കുറിച്ചുള്ള അറിയാക്കഥ പുറത്തു വന്നിരിക്കുന്നത്. മഴവിൽക്കാവടി''യിലെ തങ്കത്തോണി'' എന്ന ഗാനം കാണുമ്പോൾ ഇന്നും തലചുറ്റുമെന്നാണ് ഉർവശി പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ..

  രാവിലെ എട്ടു മണിയോടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് ഓർമ്മ. അന്നെനിക്ക് വല്ലാതെ ലോബി പിയുള്ള കാലമാണ്. ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ബിപി പെട്ടെന്ന് താഴും. സംവിധായകൻ സത്യൻ അന്തിക്കാട് ആക്‌ഷൻ പറഞ്ഞതും ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പമായിരുന്നു. നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആഴമുള്ള കുഴിയാണ്. അവിടേക്കാണ് മൂക്കുകുത്തിയുള്ള എന്റെ വീഴ്ച്ച.

  ആ കിടപ്പിൽ കുറച്ചുനേരം കമിഴ്ന്നു കിടന്നത് ഓർമ്മയുണ്ട്. അപ്പോഴേക്കും ആരോ വന്നു മുഖത്ത് വെള്ളം തളിച്ചു. അധികം താമസിയാതെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയും ചെയ്തു. ആ വീഴ്ച്ചയിൽ നിന്നുള്ള എന്റെ ഉയിർത്തെഴുന്നേൽപ്പാണ്‌ നിങ്ങൾ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത്. ചിരിച്ച് കൊണ്ട് ഉർവശി പറഞ്ഞു.

  വൈകുന്നേരം നാലു മണിയോടെ ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ തിടുക്കത്തിൽ സീൻ എടുത്തു തീർക്കുകയാണ് സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വിപിൻ മോഹനും. ``ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ഞാൻ ഓടുന്ന ഒരു ഷോട്ട് ഉണ്ട് ആ സീനിൽ. ഓട്ടം പൂർത്തിയാക്കി, ആടിനെ തിടുക്കത്തിൽ നിലത്തിറക്കിവെച്ച് തൊട്ടടുത്ത് കാത്തുനിന്ന കാറിൽ ഓടിക്കയറുകയായിരുന്നു .

  സസ്പെൻസ് അവിടെയും അവസാനിച്ചില്ല. കോയമ്പത്തൂരിൽ ചെന്നപ്പോൾ ഫ്ലൈറ്റ് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറിൽ നേരെ ദിണ്ടിഗലിലേക്ക് വിട്ടു. ആ സമയത്ത് അവിടെനിന്ന് ഒരു വണ്ടിയുണ്ടത്രേ. റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ വണ്ടി പുറപ്പെടുന്നു. ഓടിച്ചെന്ന് കയറിയതേ ഓർമ്മയുള്ളൂ. ആരോ പെട്ടിയും ബാഗും വാതിലിലൂടെ അകത്തേക്കെറിഞ്ഞതും.. സീറ്റിൽ ചെന്നിരുന്നിട്ടേ ശ്വാസം നേരെ വീണുള്ളുവെന്നും ഉർവശി പറഞ്ഞു. ഇതു മാത്രമല്ല വളരെ ബുദ്ധിമുട്ടി ത്യാഗം സഹിച്ചെടുത്ത ഇത്തരം ഗാനരംഗങ്ങൾ വേറെയുമുണ്ട്. അവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു എന്നതാണ് രസകരമെന്നും നടി കൂട്ടിച്ചേർത്തു

  Read more about: urvashi
  English summary
  Actress Urvashi Open Up About Thankathoni Song Memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X