Don't Miss!
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകും
- Travel
റിട്ടയര്‍മെന്റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
കമല്‍ഹാസനും വിധുബാലയ്ക്കും കൊടുമ്പിരി കൊണ്ട പ്രണയം; അങ്ങനെ ആ പാട്ട് ഹിറ്റായി
ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയതാരമായിരുന്നു വിധുബാല. എഴുപതുകളില്‍ ബാലതാരമായി കടന്നുവന്ന വിധുബാല നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങളില്‍ വിധുബാല അഭിനയിച്ചിട്ടുണ്ട്. 1981-ല്‍ പുറത്തിറങ്ങിയ അഭിനയം എന്ന ചിത്രത്തിലായിരുന്നു വിധുബാല ഒടുവില്‍ അഭിനയിച്ചത്.
സിനിമാരംഗം വിട്ടെങ്കിലും മിനിസ്ക്രീനില്‍ സജീവമായിരുന്നു താരം. അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരകയായിരുന്നു വിധുബാല. മലയാളത്തിലെ പല മുന്‍നിര നായകന്മാര്ക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിധുബാല അവര്‍ക്കൊപ്പമുള്ള അഭിനയജീവിതം ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കുകയാണ് ഇപ്പോഴും. നടന് കമല്‍ഹാസനൊപ്പമുള്ള അഭിനയനിമിഷങ്ങള്‍ പങ്കിടുകയാണ് ഇപ്പോള്‍ വിധുബാല. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് വിധുബാല മനസ്സ് തുറന്നത്.

'കമല്‍ഹാസന്റെ അമ്മ വേഷത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സേതുമാധവന് സാര്‍ സംവിധാനം ചെയ്ത തെറ്റും തിരുത്തും എന്ന ചിത്രമായിരുന്നു അത്. ശ്രീദേവിയും കമല്‍ഹാസനുമായിരുന്നു പ്രധാന വേഷത്തില്‍. പിന്നീട് രണ്ടു മൂന്നു ചിത്രങ്ങള്‍ക്കു ശേഷമായിരുന്നു കാത്തിരുന്ന നിമിഷം എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. അതിലെ 'ചെമ്പകത്തൈകള്‍...' എന്ന പാട്ട് വലിയ ഹിറ്റായിരുന്നു.
അന്ന് ആ പാട്ട് പാടി അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയലോകത്തായിരുന്നു. കമല്ഹാസന് തന്റെ കാമുകിയായിരുന്ന വാണി ഗണപതിയുമായും ഞാന്‍ എന്റെ പ്രതിശ്രുതവരനുമായും കടുത്ത പ്രണയത്തിലായിരുന്നു ആ സമയം. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരുടെയും മുഖത്ത് പ്രണയഭാവം നന്നായി വന്നിരുന്നു. ഈ പാട്ട് അന്ന് വലിയ ഹിറ്റായി മാറിയിരുന്നു.
കമല്‍ഹാസനും വലിയ ഇഷ്ടമാണ് ഈ പാട്ട്. ഇപ്പോള്‍ പോലും ഈ പാട്ടിലെ വരികള്‍ മുഴുവനും അദ്ദേഹത്തിന് കാണാപ്പാഠമാണ്. അടുത്തിടെ ഒരു ചാനല്‍ പരിപാടിയ്ക്കായി അദ്ദേഹം ഈ പാട്ട് മുഴുവന്‍ പാടിയത് ഓര്‍ക്കുന്നു.

ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു. അദ്ദേഹം സ്കൂളില്‍ പോയിട്ടില്ലാത്തതിനാല്‍ സെറ്റില്‍ വന്നാല്‍ എപ്പോഴും ആളുകളുടെ അടുത്ത് നിന്ന് പുതുതായി എന്തെങ്കിലും പഠിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
ഞങ്ങള്‍ തമ്മില്‍ നൃത്തത്തിന്റെ കാര്യത്തില്‍ ചില മത്സരങ്ങളൊക്കെ നടത്തുമായിരുന്നു. അന്നും ഇന്നും അദ്ദേഹത്തിന്റെ സിനിമയോടുള്ള പാഷന് അത്ഭുതപ്പെടുത്തുന്നതാണ്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കഠിനാധ്വാനം അവിശ്വസനീയമാണ്. അത്രയും ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.
Also Read: ഡോ.റോബിന് തിരിച്ചുവരുമെന്ന് നിങ്ങളോട് ആര് പറഞ്ഞു? റിയാസിനെ നിര്‍ത്തിപ്പൊരിച്ച് ലാലേട്ടന്

മുമ്പൊരിക്കല്‍ ഒരു പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ വിളിച്ചിരുന്നു. സിനിമയില്‍ നിന്ന് വിട്ടതിനു ശേഷം കമല്‍ഹാസനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷെ, വിളിച്ചപ്പോള്‍ വലിയ സന്തോഷമായി. ഇന്നലെ കണ്ട ഒരാളെപ്പോലെയായിരുന്നു എന്നോട് സംസാരമെല്ലാം. പഴയ സിനിമാക്കാര്യങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ പറഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടെയാണ് പിരിഞ്ഞത്. അതും നല്ല മലയാളത്തില്‍. അങ്ങനെ അദ്ദേഹത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമേ എനിക്ക് പങ്കുവെക്കാനുള്ളൂ.'വിധുബാല പറയുന്നു.
മജീഷ്യന്‍ ഭാഗ്യനാഥിന്റെയും സുലോചനയുടെയും മകളാണ് വിധുബാല. സിനിമാനിര്‍മ്മാതാവ് മുരളി കുമാറാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുണ്ട്.