For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള നായികമാര്‍ ഇത്രയും സുന്ദരിയാവുന്ന മറ്റൊരു ദിവസമില്ല! നടിമാരുടെ വിഷു ആഘോഷം ഇങ്ങനെ

  |

  കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കേരളം. മറ്റിടങ്ങളിലെ അവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ വലിയ ആശ്വസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇക്കൊല്ലത്തെ വിഷു മലയാളികള്‍ക്ക് ചെറിയൊരു സമാധാനം നല്‍കുന്നതാണ്.

  സമൂഹ മാധ്യമങ്ങള്‍ നിറയെ വിഷുദിനത്തെ കുറിച്ചുള്ള ആശംസകള്‍ കൊണ്ട് നിറയുകയാണ്. കൂട്ടത്തില്‍ നടിമാരെല്ലാം സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിമാരായിട്ടെത്തിയ ചിത്രങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. അതില്‍ പഴയകാല ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരനും ശ്രദ്ധേയമാവുകയാണ്.

  വീട്ടിൽ നിന്നുമാണ് അനു സിത്താരയുടെയും വിഷു. പഴയൊരു ഓർമ്മ പങ്കുവെച്ച് കൊണ്ടാണ് വിഷുവിനെ കുറിച്ച് നടി സംസാരിച്ചിരിക്കുന്നത്. 'മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമായിരുന്നു വിളിച്ചിരുന്നത്. അഞ്ചില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും കല്‍പറ്റ ടൗണില്‍ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കൈയില്‍ ഒരു നാണയം തന്നു. അതില്‍ അല്‍ഫോണ്‍സാമ്മയുടെ ചിത്രമുണ്ടായിരുന്നു. ഇത് സൂക്ഷിക്കണം. പത്ത് വര്‍ഷം കഴിഞ്ഞ് മോള്‍ വല്യ ആളാകും. അന്നിത് നീ എടുത്ത് നോക്കുമ്പോ ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. വര്‍ഷങ്ങളോളം അത് എന്റെ കൈയിലുണ്ടായിരുന്നു. പക്ഷേ നഷ്ടപ്പെട്ടു. കുറച്ച് വര്‍ഷം മുന്‍പ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ടെന്നും' അനു പറയുന്നു.

  ശ്രീകുമാറുമായിട്ടുള്ള വിവാഹത്തിന് ശേഷമുള്ള ആദ്യ വിഷു ആഘോഷിക്കുകയാണ് സ്‌നേഹ. 'എല്ലാവര്‍ക്കും നല്ലതുമാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു വിഷു. അതിജീവനം എന്ന പ്രതീക്ഷയാണ് ഈ വിഷു. ഈ ലോകംമുഴുവന്‍ പഴയ സന്തോഷത്തിലേക്കു എത്തിയിട്ട് വേണം നന്നായിട്ടൊന്നു ആഘോഷിക്കാന്‍. അത് വരെ നമുക്ക് കാത്തിരിക്കാം. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ നമ്മള്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചേ മതിയാവു. നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് പേര് ഉണ്ട്. അവരോടൊപ്പം വീട്ടിലിരുന്നുകൊണ്ടു നമുക്കും പങ്കുചേരാം' എന്ന കുറിപ്പെഴുതി സെറ്റ് സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു നടി പങ്കുവെച്ചത്.

  വിഷുവിന് എല്ലാവരും സെറ്റ് സാരി ചിത്രങ്ങളുമായി എത്തിയപ്പോള്‍ വെറൈറ്റി ചിത്രവുമായി വന്നത് നടി അനുപമ പരമേശ്വരനാണ്. ചെറുപ്പകാലത്ത് കൃഷ്ണനായി വേഷം കെട്ടിയൊരു ചിത്രമയായിരുന്നു അനുപമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. അനുവിന്റെ പോസ്റ്റിന് രസകരമായ ഒരുപാട് കമന്റുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  നടി നവ്യ നായരും വീട്ടില്‍ അതിഗംഭീരമായി വിഷു ആഘോഷിക്കുകയാണ്. വിപുലമായ കണി ഒരുക്കിയിരുന്നു. 'അതിജീവനം, നന്മ, സന്തോഷം, എല്ലാം നിറഞ്ഞ വിഷു ആശംസകള്‍... വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിഷുക്കണി എന്ന ക്യാപ്ഷനും ഇതിന് കൊടുത്തിരുന്നു. അതിനൊപ്പം തന്റെ വീട്ടിലുള്ള കണികൊന്ന മരത്തിന്റെ ചിത്രം പങ്കുവെച്ച് പഴയ കാലത്തെ ഓര്‍മകളും നവ്യ പറഞ്ഞിരുന്നു. 'വീട്ടിലെ കൊന്നമരം സാധാരണ കാലി ആവാറാണ് പതിവ്. അപ്പോള്‍ തോന്നിയിരുന്നു അയ്യോ എല്ലവരും കൊണ്ടുപോയല്ലോ എന്ന്. ഇപ്പോ ആരും പൂവ് കൊണ്ടുപോകാത്തപ്പോഴാണ്. കുട്ടികള്‍ ചാടിക്കയറി ഇലയടക്കം പറിച്ചോടുന്നതിലുളള സുഖം.

  Read more about: vishu actress വിഷു നടി
  English summary
  Actress Who Celebrate Vishu 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X