For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സീനത്തിന്റെ ജീവിത പങ്കാളിയും ഗുരുവും ആയിരുന്ന കെ.ടി; വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലെന്ന് പറഞ്ഞ് നടി

  |

  നാടക ലോകത്ത് നിന്നും വെള്ളിത്തിരയിലെത്തി ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സീനത്ത്. കെ.ടി മുഹമ്മദ് എന്ന പ്രശ്‌സത നാടക്കാരന്‍ പരിചയപ്പെടുത്തിയ സീനത്ത് പിന്നീട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായി മാറി. ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത കാരണം കൊണ്ട് വേര്‍പിരിയുകയും ചെയ്തു.

  ഭർത്താവിനൊപ്പം പ്രണയനിമിഷങ്ങളിൽ നടി പൂജ രാമചന്ദ്രൻ, മനോഹരമായ ചിത്രങ്ങൾ കാണാം

  ഇപ്പോള്‍ മകന്‍ ജിതിനൊപ്പം കഴിയുന്ന സീനത്ത് ഭര്‍ത്താവായിരുന്ന കെ.ടി മുഹമ്മദിനെ പറ്റി തുറന്ന് സംസാരിക്കുകയാണ്. എന്ത് കൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നും മറുപടി പറയാന്‍ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സീനത്ത് പറയുന്നു.

  ഗുരു ആയിരുന്ന കെ.ടി നാടക റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ക്ഷീണം മറന്ന് ഞങ്ങള്‍ക്ക് അഭിനയിച്ച് കാണിച്ച് തരും. സമയത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന ആളായിരുന്നു. കെ.ടി യ്ക്ക് വേണ്ടി ആരും കാത്തിരിക്കുന്നതും കെ.ടി ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല. പുതിയ നാടകം അരങ്ങേറുമ്പോള്‍ അവസാന നിമിഷം വരെ ശ്വാസം അടക്കി പിടിച്ച് ഒരു കുട്ടിയുടെ ആകാംഷയോടെ സ്‌റ്റേജിന് പിന്നില്‍ കാത്തിരിക്കും. ജനങ്ങളുടെ കൈയ്യടി വീണാല്‍ ആ മുഖം വികസിക്കും.

  കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

  മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

  ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല. പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ.ടിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ മോന്‍ അവന്‍ അവന്റെ ഉപ്പച്ചിയെ കുഞ്ഞുങ്ങളെ പോലെ നോക്കി. ആ ഭാഗ്യം കെ.ടിയ്ക്ക് കിട്ടി. കെ.ടിയുടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ എന്റെ മകനിലൂടെ ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. അവനിലൂടെ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നും എപ്പോഴും അവന് ഒരു ശക്തിയായി കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

  Jerry's One Movie Review | ഇത് മമ്മൂക്കാ അത്ഭുതം | Filmibeat Malayalam

  കെ.ടി യോട് തീര്‍ച്ചയായും കടപ്പാടുണ്ട്. കലയെ ഇത്രയും ഗൗരവ്വത്തോടെ കാണആന്‍ കഴിയുന്നത് തുടക്കം കെ.ടി യുടെ കൂടെയുള്ള ജീവിതം തന്നെയാണ്. എന്റെ കലാജീവിതത്തിലെ അടുക്കും ചിട്ടയും അത് തന്നെയാണ്. ആരുടെ മുന്നിലും തല കുനിക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും വിട്ട് കൊടുക്കാതെ ഞാന്‍ ജീവിക്കുന്നതും അത് തന്നെ ആവാം. കെ.ടി യ്ക്ക് വേണ്ടി എന്ന് ചെയ്തുവെന്ന് ചോദിച്ചാല്‍ ആരും ആര്‍ക്ക് വേണ്ടും ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ കെ.ടി യ്ക്ക് ശേഷം കെ.ടി യുടെ ഒരു പിന്‍തലമുറ. കെ.ടി യുടെ മകന്‍ ഇതാ എന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ഒരു സമ്മാനം കൊടുത്തു. ജിതിന്‍ മുഹമ്മദ് എന്ന സ്‌നേഹ സമ്പന്നനായ മകന്‍. അത് പോരെ? എന്നും സീനത്ത് ചോദിക്കുന്നു.

  Read more about: zeenath സീനത്ത്
  English summary
  Actress Zeenath Opens Up About First Husband KT Muhammad And Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X