For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്റെ മുന്നില്‍ തോറ്റ് പോയെന്ന് നടി സീനത്ത്! അവനെ നിരുത്സഹപ്പെടുത്തി, ഒടുവില്‍ സംഭവിച്ചതിങ്ങനെ...

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീനത്ത്. കൂടുതലും വില്ലത്തി വേഷങ്ങളായിരുന്നെങ്കിലും സീനത്തിനെ മലയാളി പ്രേക്ഷകര്‍ ഒരു കാലത്തും മറക്കില്ല. ഇപ്പോഴിത മകന്‍ നിതിന്‍ അനിലും സിനിമയുടെ ലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ സീനത്ത് തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്.

  രസകരമായ കാര്യം താരപുത്രന്റെ അരങ്ങേറ്റ സിനിമ മുംബൈ ചലച്ചിത്ര മേളയില്‍ വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു എന്നുള്ളതാണ്. മറാഠിയിലൊരുക്കിയ സിനിമയിലൂടെയാണ് നിതിനും കൂട്ടുകാരുമെത്തിയത്. അതേ സമയം സിനിമ എടുക്കണമെന്ന മകന്റെ ആവശ്യം താന്‍ എതിര്‍ത്തതിനെ കുറിച്ചും അവന് ലഭിച്ച നേട്ടത്തില്‍ സന്തോഷവതിയാണെന്നും പറഞ്ഞിരിക്കുകയാണ് സീനത്ത്.

  മോനെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു. എന്റെ മകന്‍ നിതിന്റെ കന്നി ചിത്രമായ എ തിങ് ഓഫ് മാജിക് ' മറാത്തി സിനിമ. ഇപ്പോള്‍ നടക്കുന്ന മുംബൈ ചലച്ചിത്രമേളയില്‍ (mami)വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമല്ല എനിക്ക് അത്ഭുതം കൂടി ഉണ്ടായി. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും. ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്. അവനും സുഹൃത്തുക്കളും ഒരു ക്യാമറയും തൂക്കി വണ്ടി കയറുന്നു മഹാരാഷ്രയിലേക്കു സിനിമ എടുക്കാന്‍.

  അതും ചെറിയ ഒരു എമൗണ്ടുമായി. ഞാന്‍ അവനെ ശരിക്കും നിരുത്സാഹപ്പെടുത്തി.. ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കല്‍. പെട്ടെന്ന് വല്ല ജോലിയിലും കയറാന്‍ നോക്ക്. അല്ലെങ്കില്‍ തുടര്‍ന്നു പഠിക്കു. സിനിമ തലയ്ക്കു പിടിച്ചാല്‍ ശരിയാവില്ല ആണ്‍കുട്ടികകള്‍ക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു. അവസാനം അവന്‍ എനിക്ക് വാക്ക് തന്നു മമ്മാ ഞാന്‍ ഈ ഒരു സിനിമ ചെയ്യട്ടെ അത് കഴിഞ്ഞു എന്താന്നു വച്ചാല്‍ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം.

  അപ്പോഴും ഞാന്‍ വിട്ടില്ല ശരി എത്ര സമയം എടുക്കും? ഉത്തരം പെട്ടെന്ന് വന്നു. ഒരു ആറുമാസം. സിനിമ വിജയിച്ചില്ലെങ്കില്‍? തുടര്‍ന്നു പഠിക്കാനോ ജോലിക്കോ.. എന്താന്നു വച്ചാല്‍ ചെയ്യാം. പക്ഷെ അതുവരെ എന്നെ ഫ്രീ ആക്കി വിടണം. മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം മൂളി. എന്റെ അടുത്ത ചോദ്യം. അതിനു പൈസ ആര് തരും. അവന്റ പപ്പാ കൊടുക്കുന്ന പോക്കറ്റ് മണി മാത്രമാണ് ബാങ്കില്‍ ഉള്ളത്. അതൊക്കെ ഞാന്‍ ഉണ്ടാക്കും. നീയോ? ഞാന്‍ ചിരിച്ചു. മമ്മയെക്കൊണ്ട് ഇതൊക്കെ ഞാന്‍ മാറ്റി പറയിക്കും നോക്കിക്കോ.

  അങ്ങനെ ഒരിക്കല്‍ പറഞ്ഞു മമ്മാ അടുത്ത ആഴ്ച ഞാന്‍ പോകുന്നു കേട്ടോ. എങ്ങോട്ട്? ഷൂട്ടിങ് തുടങ്ങണം. ഷൂട്ടിങ്ങോ? എനിക്കൊന്നും മനസ്സിലായില്ല. അവന്‍ പഠിച്ചത് മീഡിയ സ്റ്റഡീസില്‍ ജേണലിസം ആണ്. നന്നായി എഴുതും. വീട്ടില്‍ ഇരുന്നു ചില ഫ്രീലാന്‍സ് എഴുത്തുകള്‍ ഒക്കെ തുടങ്ങിയിരുന്നു. കിട്ടുന്ന പൈസ ഒക്കെ കൂട്ടി വച്ചു. ബാങ്കില്‍ ചെറുതായി ബാലന്‍സ് കൂടി തുടങ്ങി. എങ്കിലും സിനിമ എടുക്കാന്‍ ലക്ഷങ്ങളും കൊടികളും ഒക്കെ വേണ്ടേ? നീ എന്താ ഈ പറയുന്നത് ? ഇതൊക്കെ എടുത്തു തീര്‍ക്കാന്‍ പറ്റുമോ? എല്ലാം പറ്റും മമ്മാ.. എന്നിട്ട് കഥ എവിടെ? അതൊക്കെ ഉണ്ട്.

  നിര്‍ബന്ധിച്ചപ്പോള്‍ കഥയുടെ ഒരു ചെറിയ ഭാഗം മാത്രം പറഞ്ഞു തന്നു. അത്ര സന്തോഷത്തോടെ അല്ലെങ്കിലും ഞാന്‍ അവനെ യാത്ര അയച്ചു. എന്നാലും ഞാന്‍ അത്ര കാര്യം ആക്കി എടുത്തില്ല. കുട്ടികള്‍ അല്ലെ അവര്‍ക്കു അവരുടെ ആഗ്രഹത്തിന് കൂടെ നിന്നു കൊടുക്കണമല്ലോ. സുഹൃത്തുക്കള്‍ എല്ലാവരും കൂടി എന്തോ ചെയ്യുന്നു അത്രേ കരുതിയുള്ളൂ. പക്ഷെ പറഞ്ഞതു പോലെ സിനിമ എടുത്തു തിരിച്ചെത്തി. ഇപ്പോള്‍ ഇതാ കുട്ടികള്‍ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മോനെ നീ പറഞ്ഞപ്പോലെ നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു. സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാന്‍ അഭിമാനിക്കുന്നു. എന്റെ മോന്‍ ഒരുപാട് ഒരുപാട് ഉയരത്തില്‍ എത്തട്ടെ. എത്ര ഉയരത്തില്‍ എത്തിയാലും നിന്റെ കാഴ്ചപാടുകളും പെരുമാറ്റ രീതികളും മാറാതെ. മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം. അതുമാത്രം മതി. നിങ്ങളുടെ ഓരോതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം

  നിര്‍മാതാവില്ല, സിനിമ ഉപേക്ഷിക്കാനൊരുങ്ങി! പിന്തുണ നല്‍കിയത് ബി ഉണ്ണികൃഷ്ണനെന്ന് വിധു വിന്‍സെന്റ്

  Read more about: zeenath സീനത്ത്
  English summary
  Actress Zeenath Talks About Her Son Nithin's First Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X