For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  By Aswini
  |

  ആരാധകര്‍ വെട്ടുകിളികളെ പോലെയാണെന്നാണ് പച്ചാളം ഭാസി പറഞ്ഞത്. നടന്മാര്‍ക്ക് അതിനെ പെരുമാറാന്‍ അറിയാം. നായികമരും ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ തന്റെ ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട ആരാധകന് ചുട്ട മറുപടി കൊടുത്ത തെന്നിന്ത്യന്‍താരം വിശാഖ സിങ് അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ്.

  നഗ്മ, ജ്യോതിക, നയന്‍താര, തമന്ന അങ്ങനെ ഒത്തിരി താരങ്ങള്‍ക്ക് പൊതു സ്ഥലത്ത് ആരാധകരില്‍ നിന്ന് മോശം പ്രതികരണം നേരിടേണ്ടി വന്നിട്ടുണ്ട്. അവരില്‍ ചിലരെ കാണാം.

  നഗ്മ

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  2014 ലെ ലോക്‌സഭാ ഇലക്ഷന് നിന്നപ്പോഴാണ് നഗ്മയ്ക്ക് ആരാധകനും തന്റെ പാര്‍ട്ടി പ്രവര്‍ത്തകനുമായ ഒരാളില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. പബ്ലിക്കില്‍ നഗ്മയെ കയറി ചുംബിയ്ക്കുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ

  ജ്യോതികയ്ക്ക്

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  നടി ജ്യോതികയ്ക്കും ആരാധകരില്‍ നിന്ന് ദുരനുഭവം ഉണ്ടായി. പൊതുസ്ഥലത്ത് ജ്യോതികയെ കയറിപ്പിടിയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ അത് കോളിവുഡില്‍ ചൂടുള്ള ചര്‍ച്ചയായി. ഇന്നും ഈ വിഷയം തമിഴര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

  നയന്‍താര

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  ചെന്നൈയിലെ ഒരു സ്‌കൂളില്‍ പരിപാടിയ്ക്ക് പോയപ്പോഴാണ് നയന്‍താരയ്ക്ക് ആരാധകരില്‍ നിന്ന് ശാരീരിക പീഡനം നേരിടേണ്ടിവന്നത്. നയന്‍താര വന്നിറങ്ങിയതും ആരാധകര്‍ പൊതിയുകയായിരുന്നു. പൊലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പലരും ശരീരത്തില്‍ കയറിപ്പിടിച്ചതോടെ നയന്‍ അവിടെ നിന്നും ഒരു വിധത്തില്‍ രക്ഷപ്പെടുകയായിരുന്നു

  തമന്ന

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  വിസാഗ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് തമന്നയ്ക്ക് ദുരനുഭവം ഉണ്ടായത്. കുറേ ഉപദ്രവകാരികള്‍ വന്ന് നടിയെ തടഞ്ഞുനിര്‍ത്തി ജയ് സമയ്ഖ്യാദ്ര എന്നാവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

  സമാന്ത

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  തിരുപ്പതിയില്‍ ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ സമാന്തയെ മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ശാരീരികമായി ഉപദ്രവിയ്ക്കുകയായിരുന്നു. 2011 ലാണ് സംഭവം.

  ഹന്‍സിക

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  കോയമ്പത്തൂരില്‍ ഒരു വലിയ ജനക്കൂട്ടത്തിനിടയില്‍ ഹന്‍സിക അകപ്പെട്ടുപോകുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സെക്യൂരിറ്റിക്കാരില്‍ നിന്നുപോലും ചെറിയ പരിക്കേല്‍ക്കാനിടയായത്രെ. ഒരുവിധമാണ് നടിയെ കാറിലാക്കിയത്.

  ശ്രിയ ശരണ്‍

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  പ്രശസ്ത തിരുമലൈ ക്ഷേത്രത്തില്‍ നിന്നും ഇങ്ങനെയൊരു ഉപദ്രവും ശ്രിയ പ്രതീക്ഷിച്ചിരിക്കില്ല. ശ്രിയ അമ്പലത്തിലേക്ക് കയറിയതും ഒരു ആരാധകന്‍ ശ്രിയയിലേക്ക് ചാടിവീഴുകയായിരുന്നത്രെ. അപ്പോള്‍ തന്നെ അയാളുടെ കരണം നോക്കി അടിക്കുകയും ചെയ്തു നടി

  ജെനീലിയ

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ജെനീലിയയ്ക്ക് ദുരനുഭവം. സെക്യൂരിറ്റിക്കാരും പൊലീസുകാരും ചുറ്റും നില്‍ക്കെ ഒരു ആരാധകന്‍ വന്ന് നടിയെ തൊടാന്‍ ശ്രമിച്ചതായിരുന്നു. അപ്പോള്‍ തന്നെ നടി അയാളെ തല്ലുകയും ചെയ്തു

  പ്രിയമാണി

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  സിസിഎല്‍ (സെലിബ്രേറ്റി ക്രിക്കറ്റ് ലീഗ്) കഴിഞ്ഞ് നടത്തിയ ഒരു പാര്‍ട്ടിയിലായിരുന്നു പ്രിയയ്ക്ക് ദുരനുഭവം. അമിതമായി ബിയറടിച്ച ഒരു സെലിബ്രേറ്റി ക്രിക്കറ്റര്‍ തന്നെയാണ് പ്രിയയോട് അപമര്യാദയായി പെരുമാറിയത്.

  റായി ലക്ഷ്മി

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  പോണ്ടിച്ചേരിയില്‍ ഒരു പാട്ടിന്റെ ചിത്രീകരണത്തിനെത്തിയതായിരുന്നു താരം. ഒരുപാട് ആരാധകര്‍ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി തടിച്ചുകൂടെ. അവരില്‍ നിന്ന് അശ്ലീല കമന്റുകളും തൊടലും മാന്തലുമൊക്കെയുണ്ടായപ്പോള്‍ ഷൂട്ടിങ് തന്നെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

  നമിത

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  രണ്ട് തവണയാണ് നമിതയ്ക്ക് ആരാധകരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ചെന്നൈയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോഴാണ് ആദ്യത്തെ അനുഭവം. ഒരുകൂട്ടം ആളുകള്‍ നടിയെ തൊടാന്‍ ശ്രമിച്ചു വളഞ്ഞുകൂടുകയായിരുന്നു. 2007 ല്‍ നടന്ന സംഭവത്തില്‍ നടിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമാനമായ സംഭവം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍വച്ചും ഉണ്ടായി

  ശ്വേത മേനോന്‍

  പൊതു സ്ഥലത്ത് ആരാധകരാല്‍ അപമാനിക്കപ്പെട്ട നായികമാര്‍?

  കുട്ടനാട്ടില്‍ വള്ളംകളി കാണാന്‍ പോയപ്പോഴാണ് ഒരു എംപിയില്‍ നിന്ന് ശ്വേതയ്ക്ക് ദുരനുഭവം ഉണ്ടായത്. എംപിയ്‌ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചു.

  English summary
  Take a look at other actresses who were molested in public, either verbally or physically.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X