twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂമരം റിലീസായതോടെ പണി തിരിച്ച് വാങ്ങി ട്രോളന്മാര്‍! കാളിദാസിനും പൂമരത്തിനുമുള്ള അവസാന ട്രോളുകള്‍..

    |

    പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചു. മാര്‍ച്ച് 15 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൂമരവും കാളിദാസനും മോശമില്ലാത്ത പ്രകടനം നടത്തി പ്രേക്ഷകരെ കൈയിലെടുത്തിയിരിക്കുകയാണ്. ആദ്യദിനം തന്നെ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളായിരുന്നു വന്ന് കൊണ്ടിരുന്നത്. ഇതോടെ പണികിട്ടിയത് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്കാണ്...

    സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!സംവിധായകൻ തന്നെയാണ് സിനിമയുടെ രാജാവ്..! എബ്രിഡ് മാജിക് വീണ്ടും..! ശൈലന്റെ റിവ്യൂ!!

    ഷൂട്ടിംഗ് ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂമരം റിലീസ് ചെയ്തിരുന്നില്ല. സിനിമയ്ക്ക് പല റിലീസ് ദിനങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ സിനിമയെ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. പൂമരം റിലീസ് ചെയ്യുകയൊന്നുമില്ലെന്നും കാളിദാസ് പറ്റിക്കുകയാണെന്നും പറഞ്ഞ് ട്രോളിയ ട്രോളന്മാര്‍ ഇനി എന്ത് ചെയ്യുമെന്ന കണ്‍ഫ്യൂഷനിലാണ്. ശരിക്കും പറഞ്ഞാല്‍ പൂമരം ഇറങ്ങി ശരിക്ക് ഒന്ന് ട്രോളാന്‍ പോലുമുള്ള അവസരം കാളിദാസ് ആര്‍ക്കും കൊടുത്തിട്ടില്ലെന്നുള്ളതാണ് സത്യം.

     പൂമരം ഹിറ്റ്

    പൂമരം ഹിറ്റ്

    പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ സിനിമയെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ എബ്രിഡ് ഷൈന് കഴിഞ്ഞിരുന്നു. ചിത്രത്തില്‍ കാളിദാസിന് വലിയ നായക പട്ടമൊന്നും സംവിധായകന്‍ കൊടുത്തിരുന്നില്ല. എന്നാല്‍ ശ്രദ്ധേയമായ വേഷം ചെയ്ത് കാളിദാസ് മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. എന്നാല്‍ ട്രോളന്മാര്‍ക്ക് ഇത് തിരിച്ചൊരു പണിയായിരുന്നു. പൂമരം ഇറങ്ങിയതിന് ശേഷം കാളിദാസിനെ ട്രോളാന്‍ വാക്കുകള്‍ കിട്ടിയില്ലെന്ന് തോന്നുന്നു. എന്തായലും ട്രോളി ട്രോളി കാളിദാസും ട്രോളന്മാരുടെ വഴിക്ക് എത്തിയിരുന്നു.

    ബ്ലോക്ബസ്റ്റര്‍

    ബ്ലോക്ബസ്റ്റര്‍

    പൂമരം സിനിമയിലെ ഈ അടിയ്ക്ക് ശേഷം തിയറ്ററില്‍ ഉണ്ടായ കൈയടി ഒരു പക്ഷെ മറ്റൊരു സീനിലും ഉണ്ടായിട്ടില്ല. എന്നിരുന്നാലും എല്ലാവരും ഒരു കാര്യം ഉറപ്പിച്ചോ. ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ സിനിമയുടെ പട്ടികയില്‍ ആദ്യം തന്നെ പൂമരത്തിന്റെ പേരും എഴുതി ചേര്‍ക്കാം.

    ഇഷ്ടമായത്..

    ഇഷ്ടമായത്..

    ഇന്നലെ പൂമരം റിലീസിനെത്തിയത് കണ്ടപ്പോള്‍ ചിലര്‍ക്ക് ഇക്കയുടെ മാസ്റ്റര്‍പീസിനെക്കാളും ഇഷ്ടമായത് പൂമരം തന്നെയായിരുന്നു. ചിലര്‍ പൂമരം റിലീസ് ആയത് അറിഞ്ഞിട്ടില്ലെന്നും പറയുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള ഫൈറ്റ് പൂമരത്തിനും കിട്ടിയിരിക്കുകയാണ്.

     കാളി ബ്രോ...!

    കാളി ബ്രോ...!

    കാളിദാസിന്റെ സിനിമാ കാണാനെത്തിയ ഒരു പെണ്‍കുട്ടി പൂമരത്തെ കുറിച്ചുള്ള ഓര്‍മ്മ പറയന്നു. തന്റെ കല്യാണത്തിന് മുന്‍പ് പൂമരത്തിന്റെ വീഡിയോ സോംഗ് ഇറങ്ങി. എനിക്ക് ഇപ്പോ ഒരു കൊച്ച് ആയി. ഇനി ഫാമിലി ആയിട്ട് പോയി കാണാലോ.. ഇതാണ് കാളിദാസ് ബ്രോ.. ഒരു ടിക്കറ്റ് എടുക്കേണ്ട സ്ഥാനത്ത് മൂന്ന് ടിക്കറ്റ് എടുപ്പിച്ചത് കണ്ടില്ലേ..

    ഒരു കഥ സൊല്ലുട്ടുമാ..

    ഒരു കഥ സൊല്ലുട്ടുമാ..

    മുക്കത്തെ മൊയ്തീന്‍ പറയുന്നു കാഞ്ചനമാല തനിക്ക് വേണ്ടി കാത്തിരുന്നത് പോലെ ഈ ലോകത്ത് ഒരാളും മറ്റൊന്നിന് വേണ്ടിയും കാത്തിരുന്നിട്ടുണ്ടാവില്ലെന്ന്. ശേഷം കാളിദാസ് ജയറാമിന് ഒരു കഥ പറയാനുണ്ട്.

     കാളിയുടെ സിനിമ ഹിറ്റ്

    കാളിയുടെ സിനിമ ഹിറ്റ്

    പൂമരം റിലീസ് ചെയ്ത തിയറ്ററില്‍ സിനിമ കാണാനെത്തിയ കാളിദാസ് തന്റെ സിനിമയെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നു. ചിലര്‍ ഹോ എന്നാ പടമാണ് സൂപ്പര്‍ എന്നും, ചിലര്‍ കാത്തിരുന്നത് വെറുതേ ആയില്ല എന്നും പറയുന്നു. ഇത് കേള്‍ക്കുന്ന കാളിദാസ് പുളകിതനായി എന്ന് പ്രത്യേകം പറയണ്ടല്ലോ..

     ഒറ്റ വാക്കില്‍ പറയാം..

    ഒറ്റ വാക്കില്‍ പറയാം..

    കട്ടപ്പനയിലെ ഋത്വിക് റോഷനിലെ പ്രശസ്ത ഡയലോഗിലൂടെ പൂമരത്തെ കുറിച്ച് പറയുകയാണെങ്കില്‍ പൂമരം കിടുക്കി, കലക്കി, തിമിര്‍ത്തു എന്ന് തന്നെ പറയാം. കാരണം മികച്ച റിവ്യൂസാണ് സിനിമയ്ക്ക് കിട്ടുന്നത്.

     ഉടായിപ്പാണ്...

    ഉടായിപ്പാണ്...

    തന്റെ സിനിമ മാര്‍ച്ച് 15 ന് റിലീസ് ചെയ്യുമെന്ന് എല്ലാവരോടും പറയുന്ന കാളിദാസ്. എന്നാല്‍ ചെറിയ പിള്ളേര് വരെ പറയുന്നു കാളിദാസ് ഉടായിപ്പാണെന്ന്. ഇത് എത്രാമത്തെ പ്രാവിശ്യമാണ് റിലീസ് മാറ്റിയതെന്ന് കരുതിയെങ്കിലും ഒടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്.

     പട്ടികയിലേക്ക്..

    പട്ടികയിലേക്ക്..

    മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, രക്ഷാധികാരി ബൈജു, ഗപ്പി, സു സു സുധി വാത്മീകം, തുടങ്ങിയ മുന്‍പ് റിലീസിനെത്തിയ ചില റിയലിസ്റ്റിക് സിനിമകളുണ്ട്. അക്കൂട്ടത്തിലേക്ക് ഇന്നലെ മുതല്‍ പൂമരവും എത്തിയിരിക്കുകയാണ്.

     ബാഹുബലിയോ?

    ബാഹുബലിയോ?

    പൂമരത്തിന്റെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങി വരുന്നവരുടെ അവസ്ഥ ബാഹുബലിയെ പോലെയായിരിക്കും. എല്ലാവരും ആരാധനയോടെയാണ് കാളിദാസിനെയും സിനിമയെയും കാണുന്നത്.

    എല്ലാവരും പറയുന്നു

    എല്ലാവരും പറയുന്നു

    പൂമരം കണ്ടവരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നതിങ്ങനെയാണ്. മലയാള സിനിമ ഇനി ജയറാമേട്ടന്റെ മകന്‍ കാളിയേട്ടന്‍ ഒറ്റ് ഭരിക്കുമെന്ന്. തനിക്ക് സിനിമയിലെത്താനുള്ള കഴിവുണ്ടെന്ന് കാളി തെളിയിച്ചിരിക്കുകയാണ്.

    ഇതാണ് കാളി..

    ഇതാണ് കാളി..

    ട്രോളന്മാര്‍ക്ക് ഒക്കെ ഒടുക്കത്തെ ക്രീയേറ്റിവിറ്റിയാണ്. ഇവരെല്ലാം കൂടി ഒരു സിനിമ എടുത്താല്‍ ഭയങ്കര രസമായിരിക്കുമെന്ന് കാളിദാസ് പറഞ്ഞിരുന്നു. ഇതോടെ ഒരുപാട് ട്രോളിയിട്ടും നമ്മളെ പൊക്കി പറയാന്‍ കാണിച്ച ആ മനസ് ആരും കാണാതെ പോകരുതെന്നായിരുന്നു ട്രോളന്മാര്‍ പറഞ്ഞത്.

    പണി കിട്ടിയവര്‍

    പണി കിട്ടിയവര്‍

    പൂമരം റിലീസായാല്‍ പണിക്ക് പോകുമെന്ന് പറഞ്ഞ ചേട്ടന്‍ പെട്ടു. പൂമരം റിലീസ് ആവുന്നതിന് മുന്‍പ് 1 കെ ലൈക്ക് എന്ന് പറഞ്ഞിരുന്ന ട്രോളന്‍. വാങ്ങി കൊണ്ട് പോയ ഷര്‍ട്ട് തിരിച്ച് കൊടുക്കാമെന്ന് പറഞ്ഞ ചങ്ക്. കാമുകനെ കെട്ടാമെന്ന് പറഞ്ഞ തേപ്പിസ്റ്റായ കാമുകി. പൂമരം കമന്റ് തൊഴിലാളി.. മോന് ബൈക്ക് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ അച്ഛന്‍ എന്നിവരെല്ലാം പൂമരം റിലീസ് ആയാല്‍ ചിലര്‍ ഇത് ചെയ്യും അത് ചെയ്യുമെന്ന് പറഞ്ഞ് പണി വാങ്ങിയിരിക്കുകയാണ്.

    എന്റെ ഭാഗത്തും തെറ്റുണ്ട്..

    എന്റെ ഭാഗത്തും തെറ്റുണ്ട്..

    വേറെ ഒന്നും ട്രോളാന്‍ കിട്ടത്തതിനാല്‍ ചിലരുടെ കരവിരുത്.. ഡേയ് പത്ത് മണി കഴിഞ്ഞിട്ടും എന്താ മോര്‍ണിംഗ് ഷോ ഇടാത്തതെന്ന് ചോദിക്കുന്നു. സോറി ചേട്ടാ ഒരു 15 മിനുറ്റ് കൂടി കാത്തിരിക്കണം. എന്റെ ഭാഗത്തും തെറ്റുണ്ട്. സിനിമയുടെ പേര് പൂമരം ആണെന്ന് ഓര്‍ക്കണമായിരുന്നു.

    കാളിയെ വിളിക്കുന്ന പാര്‍വ്വതി

    കാളിയെ വിളിക്കുന്ന പാര്‍വ്വതി

    കാളിദാസിനോട് നേരം ഒരുപാട് ആയില്ലേ.. കിടക്കാന്‍ നോക്ക് എന്ന് പറയാന്‍ വരുന്ന പാര്‍വ്വതി. ഇത്രയും കാലം കാത്തിരുന്നതല്ലേ ന്റെ കുട്ടി.. എന്നിട്ടാണോ ഈ രാത്രി.. വന്ന് കിടക്ക് നാളെ പൂമരം കാണാന്‍ പോവണമെന്ന് പറഞ്ഞ് പാര്‍വ്വതിയെ വിളിക്കാന്‍ വരുന്ന ജയറാമും.

    വിജയാശംസകള്‍

    വിജയാശംസകള്‍

    പരീക്ഷകാലത്ത് സിനിമ റിലീസ് ചെയ്തതിന്റെ സങ്കടം കാളിദാസിനുമുണ്ട്. എന്നാലും പൂമരം കാണാതെ വീട്ടിലിരിക്കുന്ന പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും കാളിദാസിന്റെയും പൂമരത്തിന്റെയും വക വിജയാശംസകള്‍.

     ആരും വിശ്വസിക്കുന്നില്ല...

    ആരും വിശ്വസിക്കുന്നില്ല...

    തന്റെ പൂമരം ഇന്ന് റിലീസായി എന്ന് എല്ലാവരോടും പറയാന്‍ വരുന്ന കാളിദാസ്. സത്യം പറഞ്ഞാല്‍ ഇത് ആരും വിശ്വസിക്കുന്നില്ല. എന്നാലും സത്യം പറയുന്നതാണ് ശരിക്കും പൂമരം റിലീസായി.

    ചരിത്രം തന്നെ..

    ചരിത്രം തന്നെ..

    മൂന്ന് കൊല്ലം മുന്‍പ് ടീസറോ ട്രെയിലറോ ഇല്ലാതെ ഒരു പാട്ട് മാത്രമായി ഒരു സിനിമ റിലീസ് ചെയ്തു. പിന്നെ കണ്ടത് മോളിവുഡിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ സിനിമയായി മാറിയതാണ്. അതുപോലെ തന്നെ ടീസറോ ട്രെയിലറോ ഇല്ലാതെ പാട്ട് മാത്രമായി പൂമരം വന്നു. ശേഷം നടക്കുന്നത് ചരിത്രമായിരിക്കും.

    കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!

    English summary
    After release Kalidas Jayaram's Poomaram trolls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X