twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലീം കുമാറിനെ പിറകേ ഇതാ സുരാജും

    By Soorya Chandran
    |

    മലയാള സിനിമക്ക് ഇത് സുവര്‍ണ കാലം തന്നെ. നായകന്‍മാരേയും സ്വഭാവ നടന്‍മാരേയും ഒക്കെ പിന്‍തള്ളി ഇതാ ഹാസ്യ താരങ്ങളും പുരസ്‌കാരങ്ങളുടെ മുഖ്യധാരയിലേക്ക് വരുന്നു.

    മമ്മൂട്ടിയും മോഹന്‍ ലാലും സുരേഷ് ഗോപിയും ഒക്കെ കയ്യടക്കിവച്ചിരുന്ന പുരസ്‌കാര ലേബലുകള്‍ പൊട്ടിച്ചെറിഞ്ഞ് സലീം കുമാറാണ് ആദ്യം വിപ്ലവം സൃഷ്ടിച്ചത്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ രാജ്യത്തെ മറ്റ് ദേശക്കാര്‍ ഞെട്ടിയിട്ടുണ്ടാവില്ല. പക്ഷേ മലയാളി നന്നായി ഞെട്ടി.

    Suraj Perariyathavar

    വെറും തമാശ നടനായ സലീം കുമാറിന് ദേശീയ പുരസ്‌കാരമോ എന്ന് പോലും പ്രതികരിച്ചവര്‍ ഉണ്ടായിരുന്നു. ദേശീയ പുരസ്‌കാരത്തിന്റെ വില പോയെന്ന് പറഞ്ഞവരും കുറവല്ല. അങ്ങനെ പറഞ്ഞ് നടന്നവരുടെ തലയില്‍ അടിച്ച രണ്ടാമത്തെ ആണിയാണ് ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടിന് ലഭിച്ച പുരസ്‌കാരം.

    ഡോ ബിജു സംവിധാന ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയാണ് സുരാജിന് അവാര്‍ഡ് നേടിക്കൊടുത്തത്. ഹാസ്യ താരം എന്ന ലേബലില്‍ നിന്ന് മാറ്റി തന്നെ ഈ റോളിന് വേണ്ടി തിരഞ്ഞെടുത്ത സംവിധായകനോടാണ് സുരാജിന് ഏറ്റവും കടപ്പാട്. അത് അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ സുരാജ് വ്യക്തമാക്കുകയും ചെയ്തു.

    English summary
    After Samil Kumar, Suraj bags the title of Best Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X