Don't Miss!
- News
'സജി ചെറിയാന് നൂറ് ചുവപ്പിന് അഭിവാദ്യങ്ങള്‍'; മുദ്രാവാക്യം വിളിച്ച് ചെങ്ങന്നൂരില്‍ വന്‍ സ്വീകരണം
- Sports
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ
- Finance
ശ്രദ്ധിക്കുക! ബാങ്കിലെ FD നിക്ഷേപങ്ങളില്‍ മറഞ്ഞിരിക്കുന്ന 5 അപായ സാധ്യതകള്‍
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
ആ സീൻ കഴിഞ്ഞ് സെറ്റിലെ എല്ലാവരോടും മമ്മൂക്ക ദേഷ്യപ്പെട്ടു; വാസുദേവ്
റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ 'പുഴു'വിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നെഗറ്റീവ് ഷേഡില്‍ മമ്മൂട്ടി എത്തിയ ചിത്രം ഇതിനോടകംതന്നെ വലിയ ചർച്ചാ വിഷയം ആയിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം മാത്രമല്ല ചിത്രത്തിന്റെ ഇതിവൃത്തവും ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
മമ്മൂട്ടി, പാര്‍വതി തിരുവോത്ത് അപ്പുണ്ണി ശശി എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കിച്ചു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മാസ്റ്റര്‍ വസുദേവ് ആയിരുന്നു. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മാസ്റ്റർ വാസുദേവന്‍ വലിയ അഭിനന്ദനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പലപ്പോഴും മമ്മൂട്ടിക്കൊപ്പം നിന്ന് മത്സരിച്ചഭിനയിക്കുകയായിരുന്നു വസുദേവ്. പുഴുവിനെ കുറിച്ചും മമ്മൂക്കയ്ക്കൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളെ കുറിച്ചുമൊക്കെ അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാസുദേവ് സംസാരിക്കുകയുണ്ടായി.

പുഴുവിൽ മകനോട് വളരെ കർക്കശമായി പെരുമാറുന്ന അച്ഛനായാണ് മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടിയും വസുദേവും ഒന്നിച്ചെത്തുന്ന പല രംഗങ്ങളും പ്രേക്ഷകരെ ഏറെ സംഘര്‍ഷത്തിലാക്കിയിരുന്നു.
കിച്ചുവും അച്ഛനും എത്തുന്ന പല രംഗങ്ങളിലും മമ്മൂട്ടിയും മാസ്റ്റര്‍ വസുദേവും മത്സരിച്ച് അഭിനയിക്കുകയായിരുന്നുവെന്ന് പ്രേക്ഷകർക്ക് തോന്നുന്ന തരത്തിലായിരുന്നു ഇരുവരുടെയും പ്രകടനം.
Also Read: ദീപികയുടെ മോശം സ്വഭാവത്തെപ്പറ്റി തുറന്ന് പറഞ്ഞ് രൺവീർ സിംഗ്
ചിത്രത്തിലെ പ്രധാനപ്പെട്ടൊരു സീനാണ് മുറിവ് പറ്റി വന്ന കിച്ചുവിന്റെ കാലിലേക്ക് അച്ഛനായ കുട്ടന് നിര്‍ബന്ധപൂര്‍വം സ്പ്രേ അടിക്കുന്നത്. വേദന കടിച്ചമര്‍ത്തിയുള്ള കിച്ചുവിന്റെ അഭിനയം ചിത്രം കണ്ടവർക്കാർക്കും മറക്കാനാവില്ല.

എന്നാൽ ആ സീൻ ചിത്രീകരിച്ചശേഷം മമ്മൂട്ടി ദേഷ്യപെടുകയുണ്ടായി. അതിന്റെ കാരണവും വാസുദേവ് പറഞ്ഞു.
' സിനിമയില്‍ എന്റെ കാല് മുറിഞ്ഞ സീനില്‍ ഒരു സ്പ്രേ അടിക്കുന്നുണ്ട്. അത് രണ്ട് മൂന്ന് ആംഗിളില്‍ നിന്ന് ഷൂട്ട് ചെയ്തു. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂക്ക ആ സ്പ്രേ മണത്തുനോക്കി.
ഇത് എന്താണെന്ന് ചോദിച്ചു. വോളിനി ആണെന്ന് അവര്‍ പറഞ്ഞപ്പോള്‍ മമ്മൂക്ക ദേഷ്യപ്പെട്ടു. എന്റെ കാലിലേക്ക് അത് തുടര്‍ച്ചയായി അടിക്കുകയാണല്ലോ അതുകൊണ്ടായിരുന്നു മമ്മൂക്ക ദേഷ്യപ്പെട്ടത്.
സെറ്റില്‍ മമ്മൂക്ക ജോളിയാണ്. പക്ഷേ ആക്ഷന്‍ പറഞ്ഞാല്‍ സീരിയസ് ആകും. ചില സമയത്തൊക്കെ റത്തീന ആന്റി കട്ട് പറയാന്‍ മറക്കും. അപ്പോള്‍ മമ്മൂക്ക തന്നെ കട്ട് പറഞ്ഞ സംഭവമൊക്കെയുണ്ട്.
Also Read:ആ സ്വപ്നവും സഫലമായി; ബഷീറിന്റെ ജീവിതം കുറച്ചുകൂടി കളറായി
ചില സീനിലൊക്കെ ഞാന്‍ ഗ്ലിസറിന്‍ ഇല്ലാതെയാണ് കരഞ്ഞത്. പിന്നെ ഒരു കാര്യം ഓര്മയുള്ളത് ഒരു സീനില്‍ മമ്മൂക്കയുടെ ആക്ടിങ്ങും വോയ്സ് മോഡുലേഷനും എല്ലാം കണ്ട് ഞാന്‍ ശരിക്കും കരഞ്ഞുപോയിട്ടുണ്ട്.
എനിക്ക് ഒരു ഡയലോഗ് പറയാനുണ്ടായിരുന്നു അവിടെ ഞാന്‍ അത് പറഞ്ഞപ്പോള്‍ കറക്ട് മോഡുലേഷന് ആണെന്നും അത് തന്നെ പിടിച്ചോളാനും മമ്മൂക്ക പറഞ്ഞു." വാസുദേവ് പറഞ്ഞു.

ആദ്യത്തെ മൂന്നു ദിവസം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ തനിക്ക് പേടിയായിരുന്നുവെന്നും പിന്നീട് അത് മാറിയെന്നും അദ്ദേഹം നന്നായി സംസാരിക്കാനും ഫോട്ടോ എടുക്കാനും കോമഡി പറയാനുമൊക്കെ തുടങ്ങിയപ്പോഴാണ് പേടി മാറിയതെന്നും വാസുദേവ് അഭിമുഖത്തിൽ പറയുകയുണ്ടായി.
Also Read:ഒരു ക്യാൻ വെള്ളവും പായും ബക്കറ്റും; മത്സരാർത്ഥികൾക്ക് ഇനി അതിജീവനം കഷ്ട്ടം
മമ്മൂയ്ക്ക് സെറ്റിൽ ഡാന്‍സൊക്കെയുണ്ട്. മമ്മൂക്ക ക്യാമറയുമായിട്ടാണ് വരിക. എന്നിട്ട് അത് അവിടെ വേറെ ഒരാളുടെ കയ്യില്‍ കൊടുത്തിട്ട് മമ്മൂക്ക ഡാന്‍സൊക്കെ ചെയ്യും. അത് ഷൂട്ട് ചെയ്യിക്കുകയും ചെയ്യും, വസുദേവ് പറഞ്ഞു.

മറിയത്തെ കുറിച്ചൊക്കെ മമ്മൂക്ക കുറേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും. ലോക്ഡൗണില്‍ മറിയത്തെ കളിപ്പിച്ചാണ് സമയം പോയത് എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും വാസുദേവ് വ്യക്തമാക്കി.
മമ്മൂക്കയുടെ വീട്ടില്‍ പോകണമെന്നുണ്ടോ എന്ന ചോദ്യത്തിന് അത് ചോദിക്കണമെന്ന് ഉണ്ടായിരുന്നെന്നും പക്ഷേ പേടിയായിരുന്നെന്നുമായിരുന്നു വസുദേവിന്റെ മറുപടി. മമ്മൂക്കയുടെ വീട്ടിൽ പോകണമെന്ന് ആഗ്രഹം ഉണ്ടെന്നും എന്നാൽ ചോദിക്കാൻ പേടിയായിരുന്നുവെന്നും പറഞ്ഞ വാസുദേവ്, ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന് ഉണ്ട് അപ്പോള്‍ ചോദിക്കണം എന്ന് വ്യക്തമാക്കി.
-
മകളോടൊപ്പം കഴിയണമെന്നുണ്ട്, സര്‍ജറിയ്ക്കായി സെക്സ് വര്‍ക്ക് വരെ ചെയ്യേണ്ടി വന്നു; മനസ് തുറന്ന് അമയ
-
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
-
ഈ വിജയം ദില്‍ഷയും റോബിനും ചേര്‍ന്ന് നേടിയത്; ദില്‍ഷ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമെന്ന് ഗായത്രി