For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതും അമ്മായാവാനുള്ള തീരുമാനം നേരത്തെ ഉണ്ടായിരുന്നു; പ്രസവകാലത്തെ കുറിച്ച് പറഞ്ഞ് സമീറ റെഡ്ഡി

  |

  വാരണം ആയിരം എന്ന സിനിമയിലെ മേഘ്‌ന എന്ന കഥാപാത്രത്തിലൂടെയാണ് സമീറ റെഡ്ഡി തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയയാവുന്നത്. പിന്നീട് മലയാളത്തിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളാണ്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം കുടുംബിനിയായി കഴിയുമ്പോഴും ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ രീതിയില്‍ തന്നെ പ്രതിഷേധിച്ചിരുന്നു.

  തന്റെ പ്രസവകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും ആ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമായിരുന്നു സമീറ തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ രണ്ടാമതും അമ്മയാവാന്‍ തയ്യാറെടുക്കുന്നവര്‍ക്കുള്ള ചില ഉപദേശങ്ങളും തന്റെ അനുഭവങ്ങളമൊക്കെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ് നടി.

  രണ്ടാമതും അമ്മയാകാന്‍ ഞാന്‍ തയ്യാറാണോ എന്ന് എങ്ങനെ തിരിച്ചറിയും. ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ഒരുപാട് ചോദിച്ചിട്ടുണ്ട്. ഓരോ അമ്മമാരും അവരുടെ അനുഭവങ്ങള്‍ താഴെ കമന്റ് ബോക്‌സില്‍ പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതിന് ഉത്തരം നല്‍കാന്‍ എനിക്കും ബുദ്ധിമുട്ടാണ്. കാരണം എല്ലാവര്‍ക്കും അവരുടേതായ സാഹചര്യങ്ങളും ബുദ്ധിമുട്ടുകളിലൂടെയുമായിരിക്കും വ്യക്തിപരമായ ഈ തീരുമാനം എടുത്തിട്ടുണ്ടാവുക. രണ്ട് കുട്ടികള്‍ വേണമെന്ന് തന്നെയായിരുന്നു എപ്പോഴുമുള്ള ആഗ്രഹം. അവര്‍ തമ്മിലുള്ള സൗഹൃദം രൂപപ്പെടുത്തി എടുക്കുന്നതിന് വേണ്ടി കഠിനമായി അധ്വാനിക്കാനും ഞാന്‍ തയ്യാറായിരുന്നു.

  രണ്ടാമതും ഗര്‍ഭിണിയാകാന്‍ താല്‍പര്യമുണ്ടോന്ന് തിരിച്ചറിയാനുള്ള മാര്‍ഗം സ്വയം ചോദിക്കുകയാണ്. ഉറക്കമില്ലാത്ത രാത്രികള്‍, വണ്ണം വയ്ക്കല്‍ തുടങ്ങിയവയിലൂടെ കടന്ന് പോവാന്‍ ധൈര്യം ഇനി ഉണ്ടോന്ന് ചോദിക്കുക. ആദ്യത്തെ തവണ ഞാന്‍ പല പ്രതിസന്ധികളും നേരിട്ടു. എന്നാല്‍ നൈറ ജനിക്കാന്‍ എല്ലാം റെഡിയായി. വീണ്ടും ഗര്‍ഭിണിയാവുന്നതില്‍ സന്തോഷമായിരുന്നു.

  വാസ്തവത്തില്‍ ഞാന്‍ മുഴുവനുമായും ആസ്വദിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. കാരണം പൂര്‍ണമായും എന്റെ വികാരങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും ഇത് ആസ്വദിച്ച് നടത്തണമെന്ന് ഞാന്‍ ഇപ്പോള്‍ വീണ്ടും പറയുന്നത്. പലപ്പോഴും സ്ത്രീകള്‍ ഇത് ആസ്വദിക്കാറുണ്ട്. അതില്‍ നിന്ന് പിന്മാറില്ലെന്നാണ് പ്രതീക്ഷ എന്നും സമീറ പറയുന്നു. സ്‌നേഹത്തിന്റെ കാര്യം എന്താണ് കൂടി സമീറ സൂചിപ്പിച്ചിരുന്നു. ഇത് സ്വഭാവികമായും സംഭവിക്കുന്നൊരു ബാലന്‍സിംഗ് പ്രവര്‍ത്തനമാണ്.

  നിങ്ങളുടെ പങ്കാളിയ്‌ക്കൊപ്പം ഒരുപാട് സമയം ചിലവിടേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. നഷ്ടപ്പെടുത്തുന്നതിന് എളുപ്പമാണ്. പക്ഷെ നമ്മളെല്ലാവരും സ്വയം വഴി കണ്ടെത്തണം. ഒരു കുട്ടിയോ അല്ലെങ്കില്‍ അതുപോലും ഇല്ലാത്തവര്‍ സന്തോഷത്തോടെ കഴിയുന്നതും എനിക്ക് അറിയാം. നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്തും ഒരു തരത്തില്‍ ആകര്‍ഷണമുള്ളതായിരിക്കും. തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കണം. മറ്റൊരാളുടെ സമ്മര്‍ദ്ദം അതിലുണ്ടാവരുതെന്നേ എനിക്ക് പറയാനുള്ളു. ഒന്നും എളുപ്പമല്ല, പക്ഷേ ഒന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും സമീറ പറയുന്നു.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  സമീറയുടെ കുറിപ്പ് വായിക്കാം

  English summary
  Again Sameera Reddy About Her Second Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X