For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നത്തെ പെണ്‍കുട്ടിയില്‍ നിന്നുമുണ്ടായ മാറ്റം; 5 വര്‍ഷം പഴക്കമുള്ള ചിത്രം പുറത്ത് വിട്ട് താരപുത്രി അഹാന കൃഷ്ണ

  |

  നടി അഹാന കൃഷ്ണയെ കുറിച്ചിട്ടുള്ള വാര്‍ത്തകള്‍ വളരെ വേഗമാണ് വൈറലാവാറുള്ളത്. ലോക്ഡൗണില്‍ സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷത്തിലായിരുന്നു. ഇടയ്ക്ക് ചില വിമര്‍ശനങ്ങളും താരപുത്രിയെ തേടി എത്തിയിരുന്നു. ഇടയ്ക്ക് കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടും അഹാന എത്താറുണ്ട്. ഇപ്പോഴിതാ രണ്ട് കാലഘട്ടത്തിലുള്ള ഫോട്ടോസുമായി എത്തിയിരിക്കുകയാണ് അഹാന.

  രണ്ട് ഫോട്ടോസും തമ്മില്‍ അഞ്ച് വര്‍ഷത്തെ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞ അഹാന അതിനെക്കാളും പ്രധാന്യമുള്ള ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചിരുന്നു. ആദ്യ ചിത്രത്തില്‍ നിന്നും പുതിയതിലേക്ക് എത്തുമ്പോള്‍ തനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചും നോ പറയേണ്ടിടത്ത് നോ തന്നെ പറഞ്ഞ് ശീലിച്ചുവെന്നും താരുപത്രി പറയുന്നു.

  ahaana-krishna

  'ആദ്യത്തെ ഫോട്ടോ കുറച്ച് പഴയതാണ്. കൃത്യമമായി കണ്‍പീലികള്‍ വെച്ച് പിടിപ്പിക്കുകയോ എന്റെ മുഖത്ത് എന്തൊക്കെ ചെയ്യണമെന്ന് തോന്നുന്നു അതിനെല്ലാം ആളുകള്‍ക്ക് അവസരം കൊടുത്തിരുന്ന സമയത്തെ ആണ്. മുഖത്ത് മാത്രമല്ല നഖങ്ങളിലും അങ്ങനെയാണ്. രണ്ടാമത്തെ ചിത്രം എനിക്ക് ആവശ്യമുള്ളത് ഏതൊക്കെയാണെന്ന് മനസിലാക്കി അതൊന്നും ചെയ്യേണ്ടതില്ലെന്ന് പറയാന്‍ പഠിച്ചതിന് ശേഷമുള്ളതാണ്.

  കൂടുതല്‍ മേക്കപ്പ് ചെയ്യുന്നത് കൊണ്ട് കാണാന്‍ ഭംഗി കൂടില്ലെന്ന കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ഒന്നോ രണ്ടോ ഇഞ്ച് ഞാന്‍ വളരുകയും ചെയ്തു. അതുകൊണ്ട് തന്നെ ആദ്യ ചിത്രം ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. ഇത് മാത്രമല്ല സമാനമായിട്ടുള്ള മറ്റ് ഫോട്ടോയിലേക്ക് നോക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

  ahaana-krishna

  രണ്ട് ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസത്തെ പഠനം എന്ന് വിളിക്കാം. ആദ്യത്തെ ചിത്രമില്ലാതെ രണ്ടാമത്തേത് ഉണ്ടാവില്ല. അതും ഇതും നമ്മള്‍ തന്നെയാണ്. നമ്മള്‍ എന്തായിരുന്നു എന്നത് മായിച്ച് കളയേണ്ട ആവിശ്യമില്ല. കാരണം ഇന്നിപ്പോ ഉള്ളത് പോലെയല്ല പണ്ട് നമ്മള്‍ ഉണ്ടായിരുന്നത്. മൊത്തത്തില്‍ സ്വയം കെട്ടിപ്പിടിക്കുക' എന്നും അഹാന പറയുന്നു.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam

  നടന്‍ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മൂത്തമകളാണ് അഹാന കൃഷ്ണ. 2014 ല്‍ ഞാന്‍ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഹാനയും പിതാവിന്റെ പാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക എന്നീ സിനിമകളിലും അഹാന നായികയായി അഭിനയിച്ചിരുന്നു. വീണ്ടും പുതിയ സിനിമകളുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് താരപുത്രി.

  English summary
  Ahaana Krishna Shared Five Year Old Picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X