For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാന കൃഷ്ണ വിവാഹത്തിനുള്ള പ്ലാനിലാണോ?മാട്രിമോണി ചിത്രം പങ്കുവെച്ച താരപുത്രിയോട് അരുതെന്ന് ആരാധകര്‍

  |

  ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന കൃഷ്ണ തുടക്കം കുറിച്ചത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രി സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചാണ് അഹാന മുന്നേറുന്നത്. രാജീവ് രവി ചിത്രമായ സ്റ്റീവ് ലോപ്പസില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും പിന്നീട് 3 വര്‍ഷത്തിന് ശേഷമാണ് അടുത്ത സിനിമയുമായി അഹാന എത്തിയത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയായിരുന്നു പിന്നീട് താരമെത്തിയത്. സാറ ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു അഹാനയ്ക്ക് ലഭിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ശാന്തികൃഷ്ണ ഈ സിനിമയിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.

  രണ്ടാമത്തെ സിനിമ കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ് അടുത്ത സിനിമയുമായി അഹാന എത്തിയത്. ടൊവിനോ തോമസ് നായകനായെത്തിയ റൊമാന്റിക് ചിത്രമായ ലൂക്കയില്‍ നിഹാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗംഭീര പ്രതികരണവുമായി സിനിമ കുതിക്കുകയാണ്. അഹാന ശരിക്കും ഞെട്ടിച്ചുവെന്നും മലയാള സിനിമയിലെ നായികമാരുടെ ലിസ്റ്റിലേക്ക് ഈ താരപുത്രിയും ഇടം പിടിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമാലോകത്തുള്ളവരും താരപുത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. നായികയായി മുന്നേറുന്നതിനിടയിലാണ് അഹാന അതിഥിയായെത്തിയ പതിനെട്ടാം പടിയും തിയേറ്ററുകളിലേക്കെത്തിയത്. ആനിയായാണ് താരം വേഷമിട്ടത്. പിടികിട്ടാപ്പുള്ളിയാണ് ഇനി താരപുത്രിയുടേതായി തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന അടുത്ത സിനിമ.

  വിവാഹത്തിനുള്ള പ്ലാനിലാണോ?

  വിവാഹത്തിനുള്ള പ്ലാനിലാണോ?

  താരങ്ങളില്‍ പലരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചാണ് മറ്റ് ചിലരെത്തുന്നത്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരിലൊരാളായ അഹാന കൃഷ്ണ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അഹാന പോസ്റ്റ് ചെയ്ത മാട്രിമോണ്ി പ്രൊഫൈല്‍ പിക്ചറാണ് ഈ ചോദ്യത്തിലേക്ക് നയിച്ചത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. പേളി മാണിയുള്‍പ്പടെ നിരവധി പേരാണ് താരപുത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

  ശരിക്കുമുണ്ടായിരുന്നു

  ശരിക്കുമുണ്ടായിരുന്നു

  നീണ്ട മുടിയുമായി നില്‍ക്കുന്ന ചിത്രമാണ് താരപുത്രി പോസ്റ്റ് ചെയ്തത്. അത് വിഗ്ഗല്ലെന്നും അത്രയും മുടിയുണ്ടായിരുന്നുവെന്നും അഹാന കുറിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ മുടി എന്തിനാണ് വെട്ടിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത് വേണ്ടിയിരുന്നില്ലെന്ന തരത്തിലുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്. പതിനെട്ടാം പടിയിലെ ജോയ് യെ തന്നെ കെട്ടിക്കോളൂയെന്നും നിങ്ങള്‍ നല്ല മാച്ചാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മാട്രിമോണിയിലൂടെ വരനെ തപ്പേണ്ട കാര്യമൊന്നുമില്ലെന്നും അല്ലാതെ തന്നെ മികച്ച ജീവിതം ലഭിക്കുമെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.

  ഇപ്പോള്‍ വിവാഹം കഴിക്കല്ലേ

  ഇപ്പോള്‍ വിവാഹം കഴിക്കല്ലേ

  സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ വിവാഹം വേണോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഇപ്പോള്‍ വിവാഹം കഴിക്കരുതേയെന്നുള്ള അഭ്യര്‍ത്ഥനകളും പോസ്റ്റിന് കീഴിലുണ്ട്. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും ഈ സമയത്ത് കരിയറിന് കൂടുതല്‍ ശ്രദ്ധ നല്‍കൂയെന്ന തരത്തിലുള്ള ഉപദേശങ്ങളുമായും ആരാധകരെത്തിയിട്ടുണ്ട്. ഭാവിയില്‍ ഇന്‍ഡസ്ട്രി ഭരിക്കുന്ന തരത്തിലേക്ക് താരം മാറുമെന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. മകളുടെ നേട്ടത്തില്‍ സന്തോഷിക്കുന്ന കൃഷ്ണകുമാര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

  ഒരേ സമയം രണ്ട് സിനിമകള്‍

  ഒരേ സമയം രണ്ട് സിനിമകള്‍

  പതിനെട്ടാം പടിയും ലൂക്കയും വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യദിനത്തിലെ തിരക്ക് തന്നെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രതികരണത്തില്‍ മാത്രമല്ല കലക്ഷനിലും വന്‍മുന്നേറ്റമാണ് ചിത്രത്തിന്. നിഹാരികയേയും ആനി ടീച്ചറേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ടൊവിനോയ്‌ക്കൊപ്പമുള്ള അനുഭവം ഏറെ രസകരമായിരുന്നുവെന്നും ഷൂട്ടിന് മുന്‍പ് തങ്ങള്‍ കൃത്യമായി റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്നും താരപുത്രി പറഞ്ഞിരുന്നു. പതിനെട്ടാം പടിയില്‍ കുറച്ച് രംഗങ്ങളിലേ ഉള്ളൂവെങ്കിലും ആനി ടീച്ചറെന്ന കഥാപാത്രത്തെ തനിക്കൊരുപാട് ഇഷ്ടമായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു.

  English summary
  Ahaana Krishna shares Matrimony account profile picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X