For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന്‍റെ നായികയാവാനുള്ള അവസരം വേണ്ടെന്ന് വെച്ചതില്‍ നിരാശയില്ലെന്ന് അഹാന! ഏതായിരുന്നു ആ സിനിമ?

  |

  സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന് പിന്നാലെയായാണ് മൂത്ത മകളായ അഹാനയും സിനിമയില്‍ അരങ്ങേറിയത്. താരപുത്രിമാര്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് അഹാനയ്ക്ക് ലഭിച്ചത്. രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന തുടക്കം കുറിച്ചത്. സിനിമയിലെത്തുന്നതിന് മുന്‍പ് മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് ഈ താരപുത്രി തെളിയിച്ചിരുന്നു. ഫര്‍ഹാന്‍ ഫാസിലായിരുന്നു സ്റ്റീവ് ലോപ്പസിലെ നായകന്‍. ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ള്ി തുടങ്ങിയ സിനിമകളാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. വിടര്‍ന്ന കണ്ണുകളുമായെത്തിയ ഈ നായികയേയും മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

  ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് അഹാന. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരപുത്രി. ലൂക്കയും പതിനെട്ടാംപടിയും പിടികിട്ടാപ്പുള്ളിയുമാണ് ഇനി അഹാനയുടേതായി തിയേറ്ററുകളിലേക്കെത്താനിരിക്കുന്നത്. ലൂക്കയില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. പ്രണയ ജോഡികളായി മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തിട്ടുള്ളത്. സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും ഗാനവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഒരേ സമയത്ത് മൂന്ന് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരപുത്രി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നഷ്ടബോധം ഇല്ല

  നഷ്ടബോധം ഇല്ല

  ഞാന്‍ സ്റ്റീവ് ലോപ്പസിന് മുന്‍പ് തന്നെ തനിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് അഹാന പറയുന്നു. അന്നയും റസൂലൂം എന്ന സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിച്ചത് ഈ താരപുത്രിക്കായിരുന്നു. 8ാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന് അഹാന. എന്നാല്‍ പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയിലായിരുന്നു സിനിമ എത്തിയത്. ഫഹദിന്റെ നായികയായി ക്ഷണിച്ചല്ലോയെന്ന സന്തോഷത്തിലായിരുന്നു അന്ന്. ഇതുപോലൊരു റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് പിന്നീട് താന്‍ ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. എന്നാല്‍ അതേക്കുറിച്ച് നിരാശയൊന്നുമില്ല. എന്ന് ഇറങ്ങിയാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ചിത്രമാണ് അത്.

  വീട്ടുകാരുടെ പ്രതികരണം

  വീട്ടുകാരുടെ പ്രതികരണം

  സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് അഹാനയും സിനിമയിലേക്ക് എത്തിയത്. കൃഷ്ണകുമാറിന്റെ മകള്‍ എന്ന തരത്തില്‍ ആളുകള്‍ക്ക് തന്നോടൊരു പ്രത്യേക അടുപ്പമുള്ളതായി താരം പറയുന്നു. അച്ഛന്റെ കരിയറിലെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കുമൊക്കെ ദൃക്‌സാക്ഷിയായിരുന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. വീട്ടുകാര്‍ ന്നായി പിന്തുണ നല്‍കാറുണ്ട്. അത് പോലെ തന്നെ വിമര്‍ശനവും ലഭിക്കാറുണ്ട്.. നല്ലത് പറഞ്ഞാല്‍ തനിക്ക് ജാഡയാവുമോയെന്ന ഭയമൊന്നും അവര്‍ക്കില്ല. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കണ്ടതിന് ശേഷം അഭിനയിക്കുകയാണെന്ന് തോന്നിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും താരം പറയുന്നു.

  മമ്മൂട്ടി ചിത്രത്തില്‍ അതിഥി

  മമ്മൂട്ടി ചിത്രത്തില്‍ അതിഥി

  ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടിയിലേക്ക് ക്ഷണിച്ചത്. ഒരു വിവാഹ ചടങ്ങിനിടയിലാണ് അദ്ദേഹത്തെ കണ്ടത്. പതിനെട്ടാം പടിയുടെ റിഹേഴ്‌സല്‍ ക്യാംപിലേക്കായിരുന്നു അദ്ദേഹം ക്ഷണിച്ചത്. എന്ത് ചെയ്യുമെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് തുടക്കത്തില്‍ ചില ആശങ്കകള്‍ അലട്ടിയിരുന്നു. വിളിച്ചതല്ലേ എന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോയത്. ആ ക്യാംപില്‍ പങ്കെടുക്കുമ്പോഴൊന്നും താന്‍ ആ സിനിമയുടെ ഭാഗമാവുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ആനി എന്ന പറയുന്ന അതിഥി വേഷത്തെക്കുറിച്ച് അദ്ദേഹം പിന്നീടാണ് പറഞ്ഞത്. താന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കയൊക്കെ അലട്ടിയിരുന്നുവെന്നും പിന്നീട് അദ്ദേഹം കൂടുതല്‍ വിശദീകരിച്ച് തന്നതിന് ശേഷമാണ് ആ കഥാപാത്രത്തെ സ്വീകരിച്ചതെന്നും അഹാന പറയുന്നു. മമ്മൂട്ടി അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ആദ്യം അറിഞ്ഞിരുന്നില്ല. കോംപിനേഷന്‍ സീനൊന്നുമില്ലെങ്കിലും അദ്ദേഹം കണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

   കണ്ണുകളുടെ ഭംഗി

  കണ്ണുകളുടെ ഭംഗി

  അഹാന കൃഷ്ണയെക്കുറിച്ച് പറയുമ്പോള്‍ ആ കണ്ണുകളുടെ ഭംഗിയെക്കുറിച്ച് പറയാത്തവര്‍ വിരളമാണ്. ഫോട്ടോ ഷൂട്ടിലും മറ്റും കണ്ണ് എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തെക്കുറിച്ചൊന്നും നേരത്തെ അറിയില്ലായിരുന്നു. വലിയ കണ്ണുകളാണ് തന്റേതെന്ന് മനസ്സിലാക്കിയതും പിന്നീടാണ്. കുറച്ച് സിനിമകള്‍ ചെയ്ത് കഴിയുമ്പോള്‍ ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണ് അടച്ച് തുറക്കുന്ന ശീലമുണ്ടായിരുന്നു നേരത്തെ. അങ്ങനെ ചെയ്താല്‍ സ്‌ക്രീനില്‍ അത് കാണുമ്പോള്‍ ബോറായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് പറഞ്ഞ് തന്നത് രാജീവ് രവി സാറാണെന്നും അഹാന പറയുന്നു.

  ടൊവിനോയ്‌ക്കൊപ്പമുള്ള അനുഭവം

  ടൊവിനോയ്‌ക്കൊപ്പമുള്ള അനുഭവം

  ലൂക്കയെയും നിഹാരികയേയും കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയിലെ ഗാനവും ട്രെയിലറും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയിലെ അങിനയം വളരെ എളുപ്പമായിരുന്നുവെന്നാണ് അഹാനയുടെ അഭിപ്രായം. പരിചയക്കാരോട് സംസാരിക്കുന്നത് പോലെയായിരുന്നു ടൊവിനോയുമായി ഇടപഴകിയത്. ഡയലോഗുകളും മറ്റ് കാര്യങ്ങളുമൊക്കെ പറഞ്ഞ് നോക്കുമായിരുന്നു. ടേക്ക് പോവുന്നതിന് മുന്‍പ് മൂന്നാല് തവണയൊക്കെ ഞങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് പറയുമായിരുന്നു. പാട്ട് ഹിറ്റായ സന്തോഷമുണ്ട്. ഇനി സിനിമ കൂടി ഹിറ്റായിക്കിട്ടിയാല്‍ സന്തോഷമെന്നും അഹാന പറയുന്നു.

  English summary
  Ahana Krishna talking about Annayum Rasoolum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X