For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാഡി പുറത്ത് പോവുന്നത് ശ്രദ്ധിക്കണം! ലോക് ഡൗണ്‍ ദിനങ്ങളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞത് ഇങ്ങനെ!

  |

  ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് തുടങ്ങി കരിയറില്‍ ഇതുവരെ അവതരിപ്പിച്ചതെല്ലാം വേറിട്ട കഥാപാത്രങ്ങളെയായിരുന്നുവെന്ന ക്രഡിറ്റും താരത്തിന് സ്വന്തമാണ്. മണിരത്‌നത്തിന്‍രെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും താരം അഭിനയിക്കുന്നുണ്ട്. ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു ആ ചിത്രം ഏറ്റെടുത്തതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

  പ്രിയദര്‍ശനും മോഹന്‍ലാലും മലയാള സിനിമയെ ഞെട്ടിച്ച ദിനം! കാലാപാനി റിലീസിന് 24 വര്‍ഷം!

  മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മലയാള സിനിമയും മണിരത്‌നത്തിന്‍രെ ബിഗ് ബജറ്റ് ചിത്രവുമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഒരുങ്ങുന്നത്. ഈ രണ്ട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് താരം തിരികെ കേരളത്തിലേക്ക് എത്തിയത്.

  മക്കള്‍ നിര്‍ബന്ധിച്ചാലും തൊടാറില്ല! അമ്മയുടെ മോഹം കൊണ്ട് അത് പോയെന്ന് പറയരുതെന്ന് മല്ലിക സുകുമാരന്‍

  ലോക് ഡൗണിന് മുന്‍പ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഐശ്വര്യ ലക്ഷ്മി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  Aishwarya Lekshmi

  തിരുവനന്തപുരത്തെ വീട്ടില്‍ ഡാഡി തനിച്ചായിരുന്നു. മമ്മി സ്ഥലത്തില്ല. ഈ സമയത്ത് ഡാഡിക്കൊരു കമ്പനിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഡാഡി വീട്ടില്‍ തന്നെയുണ്ടെന്നും പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും തനിക്ക് ചെയ്യാനുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതാദ്യമായാണ് ഡാഡിയുടെ സ്വാതന്ത്ര്യം വിലക്കുന്നത്. എല്ലാ വാതിലുകളും പൂട്ടി കീ ഒളിച്ച് വെച്ചാണ് താന്‍ അദ്ദേഹത്തെ വീട്ടില്‍ത്തന്നെ നിര്‍ത്തുന്നതെന്നും താരം പറയുന്നു.

  പാര്‍വതിയുടെ കൈയ്യിലെ കൊച്ചുണ്ടാപ്രി! അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് കാളിദാസ് ജയറാം! കാണൂ!

  ഡാഡിയാണ് പ്രധാന കുക്ക്. സാധനങ്ങളെല്ലാം റെഡിയാക്കി വെക്കുന്നത് താനാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. സിനിമകള്‍ കാണാനും പകല്‍ സമയത്തും ഉറങ്ങാനുമൊക്കെയുള്ള സമയം ഇപ്പോള്‍ കിട്ടുന്നുണ്ട്. ലോക് ഡൗണ്‍ വന്നതോടെ ദിനചര്യകളെല്ലാം മാറിയെന്നും താരം പറയുന്നു.

  English summary
  Aishwarya Lekshmi reveals about lock down duties
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X