For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോർട്ട് കൊച്ചിയെ ആംസ്റ്റർഡാമാക്കിയത് 14 ദിവസം കൊണ്ട്, റെഡ് ഡിസ്ട്രിക് പിറന്നത് ഇങ്ങനെ...

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിചിത്രമായിരുന്നു ട്രാൻസ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിങ്ങനെ വലിയ താരനിരയായിരുന്നു അണിനിരന്നത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഓൺലൈൻ സ്ട്രിമിങ്ങിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു . ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ട്രാൻസിലെ ലൊക്കേഷനും സെറ്റും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച വിഷയമായിരുന്നു. കേരളത്തിന് പുറമേ, മുംബൈ, കന്യാകുമാരി. ദുബായ്, ആംസ്റ്റർഡാമം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.

  trance

  സ്വവർ​ഗാനുരാ​ഗിയാണോ എന്ന് അമ്മ സംശയിച്ചിരുന്നു, സൂപ്പർ താരത്തെ കുറിച്ച് സഹോദരിമാർ

  കഴിഞ്ഞ ദിവസം ചിത്രത്തിലെ ക്ലൈമാക്സ് രംഗം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ക്ലൈമാക്സിലെ ആംസ്റ്റർഡാം രംഗങ്ങൾ ഫോർട്ട്കൊച്ചിയിലായിരുന്നു ഷൂട്ട് ചെയ്തത് . ഇപ്പോഴിത ഇതിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരി. 14 ദിവസം കൊണ്ടാണ് ഫോർട്ട് കൊച്ചിയെ ആംസ്റ്റർഡാമാക്കി മാറ്റിയത്. സെറ്റിടുന്നതിന്റെ ചിത്രങ്ങളും മാറ്റും അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

  പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്

  അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ...
  സത്യമാണ്‌ !
  ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ്‌ !!
  ആംസ്റ്റർഡാം ലെ റെഡ്‌ ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത്‌ കൊണ്ട്‌ ആ സ്ട്രീറ്റി ലേക്ക്‌ എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട്‌ ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ്‌ ഫുട്ടേജ്‌ നോക്കി നമ്മളിവിടെ ഫോർട്ട്‌ കൊച്ചിയിൽ . അവിടത്തെ ആർക്കിടെക്ചറിനോട്‌ സാമ്യമുള്ള ബിൽഡിംഗ്‌ ഏരിയയിൽ സെറ്റ്‌ ഇടുകയായിരുന്നു .ഏകദേശം 14 ദിവസങ്ങൾ എടുത്താണ്‌ മഴദിവസങ്ങൾക്കുള്ളിലും സെറ്റ്‌ പൂർത്തിയാക്കിയത്‌.- അദ്ദേഹം കുറിച്ചു.

  ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമായിരുന്നില്ല. തുടർന്ന് കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേത്യത്വത്തിൽ സെറ്റ് നിർമ്മിക്കുകയായിരുന്നു. തുടർന്നാണ് ക്ലൈമാക്സ് സീൺ ഷൂട്ട് ചെയ്തത്. ഫഹദ് ഫാസിൽ റെഡ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ഇവിടെയാണ് ചിത്രീകരിച്ചത്.

  പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്

  ദിവസങ്ങൾക്ക് മുൻപ് ഫഹദിന്റെ കഥാപാത്രമായ വിജു പ്രസാദിന്റെ കന്യാകുമാരിയിലെ വീട് ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തി കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി വെളിപ്പെടുത്തിയിരുന്നു. സെറ്റിടുന്നതിന് മുൻപും ശേഷവുമുള്ള വീടിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. സെറ്റിടുന്നതിന് മുന്‍പുള്ള ചിത്രവും ശേഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതാണു വിജു പ്രസാദിന്റെ വീട്. വളരെ ഭംഗിയേറിയ കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുളള ഒരു പഴയ ശൈലിയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയാണ് ഇത്. അതിലെ വാടകക്കാരെ തല്‍ക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റിയത്. അടുക്കള നമ്മള്‍ അതില്‍ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി. അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ ഉപയോഗിച്ച സാധനങ്ങള്‍ തപ്പിയെടുത്ത് വീട്ടില്‍ നിറക്കുക ആയിരുന്നു. മുന്‍പുള്ളതും ശേഷമുള്ളതും തരത്തില്‍ ആണു ഫോട്ടോസ്. വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത് ഉളളത് തന്നെയാണ്. അതിന്റെയും പഴയ രൂപവും നമ്മള്‍ ചെയ്തതും മനസ്സിലാക്കുക'. ട്രാന്‍സ് ഒരു സമ്പൂര്‍ണ അന്‍വര്‍ റഷീദ് ചിത്രമാണെന്നും അദ്ദേഹം പറയുന്നു.

  Read more about: fahadh faasil trance
  English summary
  Ajayan Challissery Facebook post bout Fahadh Faasil Movie Trance Final Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X