For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉത്തരവാദിത്തമുള്ള ഭര്‍ത്താവ് അല്ലായിരുന്നു ഞാന്‍;അക്കാര്യത്തില്‍ ഭാര്യയോട് ഒത്തിരി ബഹുമാനമാണെന്ന് അജു വര്‍ഗീസ്

  |

  അജു വര്‍ഗീസ് ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ച സാജന്‍ ബേക്കറി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ വമ്പന്‍ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍.

  ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  സിനിമ ഏറ്റെടുക്കുമ്പോള്‍ തിരക്കഥ വായിക്കാറില്ലെന്നും അഭിനയിക്കുമ്പോള്‍ എത്ര ടേക്ക് വേണമെങ്കിലും എടുക്കാന്‍ തയ്യാറാണെന്നും അജു പറയുന്നു. വീട്ടില്‍ മക്കളുടെ കാര്യം നോക്കുന്ന ഭാര്യ അഗസ്റ്റീനയോടുള്ള സ്‌നേഹത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

  ഞാന്‍ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്യുന്ന ഒരാളാണ്. ഒരു സിനിമയ്ക്ക് സംവിധായകനും നിര്‍മാതാവുമൊക്കെ ഉണ്ട്. നായക നടനും ഉണ്ട്. ഇവരെക്കാളും ഉത്തരവാദിത്വം എനിക്കില്ല എന്നായിരുന്നു ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ മുഴുവന്‍ തിരക്കഥ വായിക്കേണ്ട ആവശ്യമില്ലല്ലോ, ഞാനെന്റെ സംവിധായകന്‍ പറയുന്നത് കേള്‍ക്കുക. സിനിമയില്‍ സംഭാഷണം ആഡ് ചെയ്യുന്ന ആളല്ല ഞാന്‍. എന്താണോ തന്നിരിക്കുന്നത്. അത് ചെയ്യുക. അതിന് എത്ര ടേക്ക് വേണമെങ്കിലും പോകാം.

  67 ടേക്ക് വരെ ഞാന്‍ പോയിട്ടുണ്ട്. പറയുന്നത് ചെയ്തിട്ട് പോവുക. അതായിരുന്നു രീതി. നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും ചോദിക്കാനും അതായത് സ്‌ക്രീനില്‍ കുറച്ച് നേരമേ ഉള്ളുവെങ്കിലും ആ റോള്‍ എനിക്കൊരു മാറ്റം തോന്നിക്കുകയാണെങ്കില്‍ അത് ചോദിക്കാന്‍ സ്‌ക്രിപ്റ്റ് വായിക്കണം. ഞാനിപ്പോള്‍ തിരക്കഥ വായിക്കുന്നില്ലെങ്കിലും അത് നോക്കാന്‍ എന്റെ രണ്ട് മൂന്ന് സുഹൃത്തുക്കളോട് പറയാറുണ്ട്. അങ്ങനെ സഹായിക്കുന്ന കൂട്ടുകാരുമുണ്ട്. ഫിലിം ഫോര്‍ തോട്ട്‌സ് എന്ന ഗ്രൂപ്പുണ്ട്. അതിലെ സുഹൃത്തുക്കളാണ് തിരക്കഥ വായിച്ച് സഹായിക്കുന്നത്.

  ഞാന്‍ ഉത്തരവാദിത്ത ബോധമുള്ള ഭര്‍ത്താവ് അല്ലായിരുന്നു. ഇപ്പോഴും അപ്പോഴും എന്റെ കരിയറിന്റെ ഓട്ടത്തിലായിരുന്നു. കുട്ടികള്‍ വലുതായി കഴിഞ്ഞപ്പോഴാണ് രസം തോന്നി തുടങ്ങിയത്. എനിക്ക് സൈലന്റ് ബേബീസിനെക്കാളും ഇഷ്ടം വയലന്റ് ബേബീസിനെ ആണ്. ചെറുതായിരുന്നപ്പോള്‍ അവര്‍ ഉറങ്ങും, കഴിക്കും വീണ്ടും ഉറങ്ങും. ഇതില്‍ ഒരു രസമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ കുറച്ചൂടെ വലുതായി. എന്നെ ട്രോളാന്‍ തുടങ്ങി. അല്ലു അര്‍ജുന്റെ തമിഴ് സിനിമ കാണുമ്പോള്‍ നല്ല വണ്ണം കോമഡി ആയിട്ടുള്ള ക്യാരക്ടര്‍ കാണുമ്പോല്‍ അവര്‍ക്ക് അത് 'അപ്പ' ആണ്.

  Saajan Bakery Movie Celebrity & Theatre Response | FilmiBeat Malayalam

  അവരുടെ മനസിലുള്ള ഇമേജ് എനിക്ക് പിടി കിട്ടി. എന്നെ കാണുന്നത് അങ്ങനെയാണ്. അവരുടെ ആ ഫ്രണ്ട്ഷിപ്പാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം. അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം, ഭക്ഷണം, സംരക്ഷണം ഇവയെല്ലാം നല്‍കുന്നതിലാണ് എന്റെ ഉത്തരവാദിത്വം ഞാന്‍ കാണുന്നുള്ളു. അവര്‍ എപ്പോഴും അവരുടെ ലോകത്താണ്. അതിന് വേണ്ടി സഹായിക്കുന്നത് ഭാര്യ അഗസ്റ്റീനയാണ്. ചില്ലറ അധ്വാനം ആയിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. അക്കാര്യത്തില്‍ അഗസ്റ്റീനയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്.

  English summary
  Aju Varghese About His Movie Selection And Childrens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X