For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദൃശ്യം പോലെ ലൂസിഫറും ഏട്ടന് കൊടുക്കുവാ അല്ലേ? അനീഷ് ജി മേനോനോട് അജു വര്‍ഗീസ്! കാണൂ!

  |

  മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തിയ ലൂസിഫറിനായി വന്‍താരനിരയാണ് അണിനിരന്നത്. ഇത്രയുമധികം താരങ്ങളെ എങ്ങനെ വിനിയോഗിക്കുമെന്നായിരുന്നു നേരത്തെ പ്രേക്ഷകര്‍ ചോദിച്ചത്. അവരവരുടേതായ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. എന്ന് മാത്രവുമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരവുമില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്തിരുന്നു. അങ്ങനെ തോന്നുമെന്ന് നിര്‍മ്മാതാവ് ഉറപ്പ് തന്നിരുന്നു. രാജു ഓരോ താരത്തെക്കുറിച്ച് പറയുമ്പോഴും പെര്‍ഫെക്‌റ്റെന്നായിരുന്നു തോന്നിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ഫാസില്‍, കലാഭവന്‍ ഷാജോണ്‍, അനീഷ് ജി മേനോന്‍ തുടങ്ങി വന്‍താരനിരയാണ് സിനിമയ്ക്കായി അണിനിരന്നത്.

  പൃഥ്വിരാജിന്‍റെ ബ്രഹ്മാസ്ത്രമായി ലൂസിഫര്‍! പടം കേറി കൊളുത്തി! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!

  യുവതാരനിരയിലെ ശ്രദ്ധേയനായ അഭിനേതാക്കളിലൊരാളാണ് അനീഷ് ജി മേനോന്‍. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള അഭിനേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അപൂര്‍വ്വരാഗത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ലൂസിഫിലെത്തി നില്‍ക്കുകയാണ്. സിനിമ തിയേറ്ററുകളിലേക്കെത്തിയതിന് പിന്നാലെയാണ് അനീഷ് തന്‍രെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. അതിനിടയിലാണ് രസകരമായ കമന്റുമായി അജു വര്‍ഗീസും എത്തിയത്.

  മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവിന് ഗംഭീര സ്വീകരണം! ലൂസിഫറിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!

  വിട്ടുകൊടുത്താണ് ശീലം അല്ലേ?

  വിട്ടുകൊടുത്താണ് ശീലം അല്ലേ?

  നിലവിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തായിരിക്കും ലൂസിഫര്‍ കുതിക്കുന്നതെന്ന് ആരാധകര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പൃഥ്വിരാജും മോഹന്‍ലാലും തമ്മിലുള്ള കൂടിച്ചേരല്‍ സിനിമാലോകവുംപ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കി മാറ്റുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. ഇന്‍ഡസ്ട്രി ഹിറ്റ് ലാലേട്ടന് വിട്ടുകൊടുക്കുക എന്നതാണ് ശീലം അല്ലേയെന്നായിരുന്നു അജു വര്‍ഗീസ് ചോദിച്ചത്.

  ലാലേട്ടന്‍ പോരെ?

  ലാലേട്ടന്‍ പോരെ?

  അതിന് ലാലേട്ടന്‍ ഉണ്ടായാല്‍ മാത്രം പോരേയെന്നായിരുന്നു അനീഷ് ജി മേനോന്റെ മറുപടി. ഇവരുടെ സംസാരത്തെ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്തിരുന്നു. തന്നെ അഭിനന്ദിച്ച അജുവിന് നന്ദിയും അനീഷ് അറിയിച്ചിരുന്നു. ഇവരുടെ സംഭാഷണത്തിന്‍രെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് സിനിമകളിലൊന്നായ ദൃശ്യത്തില്‍ രാജേഷ് അളിയനായി എത്തിയത് അനീഷായിരുന്നു.

  നോട്ടം അടുത്ത റെക്കോര്‍ഡിലേക്ക്

  നോട്ടം അടുത്ത റെക്കോര്‍ഡിലേക്ക്

  ഇതായിരുന്നു അനീഷ് ജി മേനോന്‍ പ്രൊഫൈല്‍ ചിത്രത്തിന് നല്‍കിയ കമന്റ്. ഏതൊക്കെ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചാലും തങ്ങളുടെ മനസ്സിലെ വലിയ ഹിറ്റ് ദൃശ്യം തന്നെയാണെന്നായിരുന്നു ഒരാളുടെ കമന്റ്. തുടക്കം മുതലേ ഹിറ്റ് ചിത്രങ്ങളുടെ ഭാഗാമാവാന്‍ കഴിഞ്ഞ അനീഷിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി സിനിമായാവാന്‍ സാധ്യതയുള്ള ലൂസിഫറിന്‍രെ ഭാഗമാവാനും അനീഷിന് കഴിഞ്ഞുവെന്നും അത് വളരെ മനോഹരമായി അദ്ദേഹം ചെയ്തുവെന്നും ആരാധകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  ലാലേട്ടന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യം

  ലാലേട്ടന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യം

  മോഹന്‍ലാല്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി നിങ്ങള്‍ എപ്പോഴും ഉണ്ടെന്നും ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെയെന്നുമുള്ള ആശംസയാണ് മറ്റൊരാള്‍ നല്‍കിയിട്ടുള്ളത്. ലൂസിഫറിലെ വേഷം കിടുക്കിയെന്നാണ് ആരാധകരെല്ലാം കുറിച്ചിട്ടുള്ളത്. കായംകുളം കൊച്ചുണ്ണിയിലും ഒടിയനിലുമൊക്കെ കണ്ടിരുന്നുവെന്നും ഇപ്പോള്‍ കണ്ടപ്പോഴും ഇഷ്ടമായെന്നുമൊക്കെയാണ് ആരാധകരുടെ കമന്റ്.

  മോഹന്‍ലാലിനൊപ്പം

  മോഹന്‍ലാലിനൊപ്പം

  മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനായി ആഗ്രഹിക്കാത്ത സിനിമാക്കാര്‍ വിരളമാണ്. യുവതാരനിരയിലെ പലരും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അനുഗ്രഹീതനാണ് അനീഷ് ജി മേനോന്‍. ചെറുതെങ്കിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹത്തിന് ഓരോ തവണയും ലഭിച്ചതെന്നും ആരാധകര്‍ പറയുന്നുണ്ട്.

  English summary
  Aju Varghese's comment about Lucifer post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X