For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍റെ വിവാഹം ക്ഷണിക്കാന്‍ പോയപ്പോ കിട്ടിയ ഭാഗ്യം; ആഗ്രഹമുണ്ടെങ്കില്‍ ആരോടും ചാന്‍സ് ചോദിക്കാമെന്ന് അജു

  |

  വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖങ്ങളില്‍ ഒരാളായിരുന്നു അജു വര്‍ഗീസ്. ഇപ്പോള്‍ സാജന്‍ ബേക്കറി എന്ന സിനിമയിലൂടെ നിര്‍മാതാവും നായകനുമൊക്കെയായി തിളങ്ങിയിരിക്കുയാണ് താരം. വിനീതുമായിട്ടുള്ള സൗഹൃദവും സിനിമാ സ്വപ്‌നങ്ങളുമായിരുന്നു അജുവിന്റെ ഈ യാത്രയ്ക്ക് പിന്നിലെ മുതല്‍ക്കൂട്ട്.

  വിവാഹം കഴിഞ്ഞതോടെ ഭാവനയുടെ മൊഞ്ച് കൂടി, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  സിനിമയിലേക്ക് അവസരം ചോദിക്കാന്‍ മടിക്കരുതെന്ന് പറയുകയാണ് അജുവിപ്പോള്‍. നല്ല സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരോടും എപ്പോഴും ചാന്‍സ് ചോദിക്കണം. അങ്ങനെ നിവിന്‍ പോളിയുടെ കല്യാണം വിളിക്കാന്‍ പോയ വഴി ലഭിച്ച സിനിമയെ കുറിച്ചും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നു.

  വിനീത് എന്റെ ഗുരുവാണ്. ആദ്യ ദിവസം ഒന്നാം ക്ലാസില്‍ നമ്മളെ കൈ പിടിച്ച് കയറ്റുന്ന അധ്യാപകരില്ലേ. അവര്‍ നമുക്കെന്നും വിലപ്പെട്ടതാണ്. വിനീതിനോട് സ്‌നേഹത്തേക്കാളുപരി എനിക്ക് ബഹുമാനമാണ്. ഞാന്‍ ആഗ്രഹിച്ച ഓരോ സമയത്തും വിനീതിന്റെ അദൃശ്യമായ സ്പര്‍ശങ്ങള്‍ എനിക്ക് വിജയം തന്നിട്ടുണ്ട്. ഇപ്പോഴും വിനീതിന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഓരോ ഷോട്ടും എടുത്ത് കഴിയുമ്പോള്‍ ശരിയായോ എന്നൊരു പേടി. കട്ട് പറയേണ്ട താമസം ഞാന്‍ വേഗം സ്ഥലം വിടും. മാറി നിന്ന് വിനീതിനെ ശ്രദ്ധിക്കും. സീന്‍ പ്ലേ ചെയ്യുമ്പോള്‍ അവന്റെ മുകത്തുണ്ടാകും, ഓക്കെ ആണോ അല്ലയോ എന്ന്.

  വിനീതിന്റെ സ്‌കൂളില്‍ നിന്ന് വന്നത് കൊണ്ട് തന്നെയാണ് നടന്‍, സഹനടന്‍, നിര്‍മാതാവ് എന്നിങ്ങനെയെല്ലാം സംഭവിച്ചത്. മലര്‍വാടിയുടെ ഇടവേളകളില്‍ ഞങ്ങളെപ്പോഴും സിനിമയാണ് ചര്‍ച്ച ചെയ്തത്. കുറേ സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഇന്ന് എല്ലാവരും സന്തോഷത്തോടെയാണുള്ളത്. പത്താം വര്‍ഷത്തില്‍ ഒരു ഗെറ്റ് ടുഗതര്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അപ്പോഴെക്കും കൊറോണ എത്തി. എങ്കിലും ഗൂഗിള്‍ മീറ്റ് വഴി എല്ലാവരും ഒന്ന് ഒത്തു ചേര്‍ന്നു. ജീവിതത്തിലെല്ലാം അവിചാരിതമായി സംഭവിക്കുന്നതാണ്. ഒന്നും പ്രീപ്ലാന്‍ ചെയ്യുന്നതല്ല. ഇനിയും അവിചാരിതമായി പലതും സിനിമാ ജീവിതത്തില്‍ ഉണ്ടാകാമെന്നും അജു വര്‍ഗീസ് പറയുന്നു.

  മലര്‍വാടിയില്‍ നിന്നും സാജന്‍ ബേക്കറിയിലേക്കുള്ള പത്ത് വര്‍ഷം ഒറ്റ ഓട്ടമായിരുന്നു. എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മിനിറ്റ് പോലും നില്‍കാതെ ഓടിയ ഓട്ടം. സംവിധാനം സ്വപ്‌നം കണ്ട് നടന്ന ഞാന്‍ അഭിനയത്തിലേക്ക് എത്തുക, അതില്‍ തന്നെ തുടരുക. പതുക്കെ നിര്‍മാണത്തില്‍ ഒരു കൈ വെക്കുക. സത്യം പറഞ്ഞാല്‍ സന്തോഷം. ആദ്യത്തെ സിനിമ ഒരു മാജിക് പോലെ കഴിഞ്ഞ് പോയി. പിന്നെയാണ് പോരാട്ടം തുടങ്ങിയത്. അവസരങ്ങള്‍ ചോദിച്ച് നടന്നിട്ടുണ്ട്. നിവിന്റെ വിവാഹം വിളിക്കാന്‍ ജോഷി സാറിനെ കാണാന്‍ പോയപ്പോള്‍ ഞാനും കൂടെ പോയി. അങ്ങനെയാണ് സെവന്‍സില്‍ ചാന്‍സ് കിട്ടിയത്.

  Recommended Video

  നമ്മളില്ലേ.. മാസ്സ് ലുക്കിൽ വന്ന് മരണമാസ്സ്‌ മറുപടി നൽകി ഇക്ക

  അത് കഴിഞ്ഞപ്പോള്‍ വിനീത് തട്ടത്തിന്‍ മറയത്ത് പ്ലാന്‍ ചെയ്തു. എനിക്കെപ്പോഴും ഉന്തിന്റെ കൂടെയൊരു തള്ള് എന്ന പോലെയാണ് വിനീത് സിനിമകള്‍. കൃത്യമായ ഇടവേളകളില്‍ വിനീത് പടങ്ങള്‍ തരും. തട്ടത്തിന്‍ മറയത്ത് കഴിഞ്ഞപ്പോള്‍ മുതലാണ് ആളുകള്‍ എന്നെ വിളിച്ച് തുടങ്ങിയത്. സ്വന്തം നിര്‍മാണമായ സാജന്‍ ബേക്കറിയില്‍ എത്തി നില്‍ക്കുമ്പോഴും വിനീതിന്റെ ഹൃദയം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മറ്റൊരു താരത്തെ വച്ചുള്ള സിനിമയായിട്ടാണ് സാജന്‍ ബേക്കറി ആദ്യം പ്ലാന്‍ ചെയ്തത. അത് നടന്നില്ല. പിന്നെ സ്വഭാവികമായും ചെലവൊന്നും ഇല്ലാതെ കിട്ടുന്ന നടനായ ഞാന്‍ ചിത്രത്തിലെ നായകനായി എന്നും അജു വ്യക്തമാക്കുന്നു.

  English summary
  Aju Varghese Opens Up About His Movies And Vineeth Sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X