For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാന നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന ഡയലോഗ് അടിപൊളിയാണല്ലോ, നിവിന്‌റെ കമന്‌റ് പറഞ്ഞ് അജു

  |

  ഹാസ്യതാരമായും സഹനടനായുമുളള വേഷങ്ങളില്‍ മലയാളത്തില്‍ തിളങ്ങിയ താരമാണ് അജു വര്‍ഗീസ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അജു വര്‍ഗീസ് അഭിനയിച്ചു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടന്‌റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അജു തുടങ്ങിയത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി പോലുളള സിനിമകളിലൂടെ മലയാളത്തിലെ തിരക്കേറിയ താരമായി അജു വര്‍ഗീസ് മാറി.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  നിവിന്‍ പോളിക്കൊപ്പമുളള നടന്‌റെ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിച്ച ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. 2019ല്‍ ഓണചിത്രമായി ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ലവ് ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്തത്.

  അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മാതാവായ ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം ചേര്‍ന്നാണ് നടന്‍ സിനിമ നിര്‍മ്മിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായ ചിത്രത്തില്‍ ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍. ബിജു സോപാനം, മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍ ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ.

  അതേസമയം ലവ് ആക്ഷന്‍ ഡ്രാമ സമയത്തെ അനുഭവം ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. സംവിധായകനായ ധ്യാന്‍ ലൊക്കേഷനില്‍ വെച്ച് എഴുതിയ ഒരു രംഗവും അതിന് നിവിന്‍ പോളി പറഞ്ഞ കമന്റുമാണ് അജു വെളിപ്പെടുത്തിയത്. ലവ് ആക്ഷന്‍ ഡ്രാമ സിനിമയുടെ സമയത്ത് വിനീത് എന്നെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്ന് അജു പറയുന്നു. വലിയ ഒരു തുക നല്‍കിയാണ് സഹായിച്ചത്.

  തിരിച്ചുകൊടുക്കണോ വേണ്ടയോ എന്നുളള ആലോചനയിലാണ്. വിനീതുമായി എനിക്ക് തമാശ ബന്ധമല്ല. കുറച്ചുകൂടി സീരിയസാണ്. എന്റെ ഗുരുവാണല്ലോ. പുളളിയോട് അതിന്‌റെ ബഹുമാനം ഉണ്ട്. ധ്യാനുമായിട്ടാണ് ഞാന്‍ കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എന്നും അജു പറഞ്ഞു. എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ വിനീതിന്‌റെ പ്ലസും മൈനസും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  മമ്മൂക്ക എപ്പോഴും പറയാറുളള രണ്ട് കാര്യങ്ങള്‍, ഇതുവരെ അത് അനുസരിച്ചിട്ടില്ലെന്ന് വിഎം വിനു

  ധ്യാനിന്‌റെ പ്ലസ് പറഞ്ഞാല്‍ ലാസ്റ്റ് നിമിഷം അവന്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ലവ് ആക്ഷന്‍ ഡ്രാമയുടെ അവസാന ഭാഗത്ത് ശ്രീനിവാസന്‍ സാറിന്‌റെ കാലുപിടിച്ചു നിവിന്‍ കരയുന്ന ഒരു രംഗമുണ്ട്. അത് ധ്യാന്‍ ലൊക്കേഷനില്‍ ഇരുന്നു എഴുതിയതാണ്. അതില്‍ എത്രത്തോളം ഹ്യൂമര്‍ ഉണ്ടായിരുന്നു. ലാസ്റ്റ് നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന സംഭാഷണം അടിപൊളിയാണല്ലോ എന്നായിരുന്നു നിവിന്‌റെ കമന്‌റ്, അജുവര്‍ഗീസ് പറഞ്ഞു.

  ഇതിപ്പോള്‍ കേട്ടാല്‍ തളളുവാണെന്ന് പലരും പറയും, പക്ഷെ സത്യമാണ്, ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

  Recommended Video

  Actor Assim Jamal support prithwiraj Sukumaran | FilmiBeat Malayalam

  അതേസമയം തന്‌റെ സേഫ് സോണിലേക്ക് ഒരിടവേളയ്ക്ക് ശേഷം നിവിന്‍ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ദിനേശനും ശോഭയുമായാണ് ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിനും നയന്‍താരയും എത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ചിത്രമായിരുന്നു ഇത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു, ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ് തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്തു. 2019 സെപ്റ്റംബര്‍ അഞ്ചിനാണ് സിനിമ റിലീസ് ചെയ്തത്.

  English summary
  aju varghese reveals nivin pauly's reaction after dhyan sreenivsan wrote a funny scene in LAD movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X