Just In
- 12 hrs ago
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
- 12 hrs ago
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- 12 hrs ago
എംജി ശ്രീകുമാറിന്റെ സംഗീതത്തിൽ ടോപ്പ് സിംഗർ താരത്തിന്റെ ഗാനം! ചാച്ചാജിയിലെ ആദ്യ ഗാനം പുറത്ത്
- 13 hrs ago
ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ശാലു മേനോനും? പാട്ട് വീഡിയോ വന്നതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു!
Don't Miss!
- Lifestyle
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- News
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: മഹാ വികാസ് അഘാഡിയെ വിമർശിച്ച് ബിജെപി, മന്ത്രി വിഭജനത്തിൽ അസ്വാരസ്യം
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
ഒരു കുര്‍ത്തയിലൂടെ തുടങ്ങിയ പ്രണയം! അജു വര്ഗീസുമായിട്ടുണ്ടായിരുന്ന പ്രണയകഥ വെളിപ്പെടുത്തി ഭാര്യ ടീന
മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലെത്തിയ അജു വര്‍ഗീസ് ഇപ്പോള്‍ നടനും നിര്‍മാതാവുമൊക്കെ ആയി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം കുടുംബത്തെ കുറിച്ച് കൂടുതലായിട്ടൊന്നും വെളിപ്പെടുത്താറില്ല. എങ്കിലും അജുവിന് ഫുള്‍ സപ്പോര്‍ട്ടായി ഭാര്യ ടീന(ആഗസ്റ്റിന) കൂടെ തന്നെയുണ്ടെന്നുള്ള കാര്യം ആരാധകര്‍ക്ക് അറിയാം.
ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ടീന നാല് മക്കളുള്ള താരദമ്പതികള്‍ അടുത്തിടെ ഒരു ബ്യൂട്ടിക് തുടങ്ങിയിരുന്നു. പിന്നാലെ തങ്ങളുടെ പ്രണയത്തിന് പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ടീന ഇപ്പോള്‍. താനൊരിക്കല്‍ ഡിസൈന്‍ ചെയ്ത ഒരു കുര്‍ത്തയാണ് അജു വര്‍ഗീസുമായിട്ടുള്ള പ്രണയത്തിന് കാരണമായതെന്നാണ് ടീനയിപ്പോള് പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരപത്നി മനസ് തുറന്നത്.
സുചി ലീക്ക്സ്: ഗായിക സുചിത്രയെ കാണാനില്ലെന്ന് സഹോദരി, താന്‍ എവിടെയും പോയിട്ടില്ലെന്ന് സുചിത്രയും

'ഡിസൈനിങിലെ താല്പര്യം മുന്‍പേയുണ്ടായിരുന്നു. അനിയത്തിക്കൊപ്പം വര്‍ക്കിനായി പോയപ്പോള്‍ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചിരുന്നതായി ടീന പറയുന്നു. എംകോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ ഡിസൈനര്‍ ഷോപ്പ് തുടങ്ങിയത്. ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ഡിസൈന്‍ ചെയ്ത് അളവെടുത്ത് തയ്പ്പിച്ചു നല്കാവുന്ന സംരംഭമായിരുന്നു. ആ സമയത്ത് നിരവധി ഓര്‍ഡറുകളും ലഭിച്ചിരുന്നു. ഇതിനിടയിലായിരുന്നു ടീനയുടെ ജീവിതത്തില്‍ വലിയ ട്വിസ്റ്റ് സംഭവിച്ചത്.

തട്ടത്തിന് മറയ്ത്ത് സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിയ്ക്കും കുര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഢപ്പെടുകയും പിന്നീട് പ്രണയമായി മാറുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. തന്റെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ടെന്നാണ് ടീന പറയുന്നത്.

ഇവര്‍ക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആവശ്യം വരുമ്പോള്‍ സഹായിക്കാനായി ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നു. അതിനിയില്‍ ഞങ്ങളുടെ സ്ഥാപനം നിന്ന് പോയിരുന്നു. കുട്ടികള്‍ക്കായുള്ള ഡ്രസിന് വേണ്ടി ഒരുപാട് അലഞ്ഞ് തിരിയേണ്ടി വന്നപ്പോഴാണ് ബ്യൂട്ടിക് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്. അജുവിനോട് പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അങ്ങനൊണ് ടൂല ലൂല പിറന്നതെന്നും' ടീന വ്യക്തമാക്കി.

സിനിമയിലെത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജു വിവാഹിതനാവുന്നത്. 2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയില്‍ വെച്ചായിരുന്നു അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്. പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു. രണ്ട് തവണയായി ഇരട്ടക്കുട്ടികളാണ് അജുവിനും അഗസ്റ്റീനയ്ക്കും പിറന്നത്.