For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വർഷത്തെ ഇടവേളയിൽ 4 കുഞ്ഞുങ്ങൾ; മക്കളുടെ ജനനത്തെ കുറിച്ച് അജുവിന്റെ അഗസ്റ്റീന അന്ന് പറഞ്ഞത്

  |

  2 വർഷത്തിന്റെ ഇടവേളയിൽ 4 കുഞ്ഞുങ്ങൾ; യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ താരമ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു പിന്നീട് മികച്ച കഥാപാത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. അജുവിനെ പോലെ തന്നെ നടന്റെ കുടംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ അഗസ്റ്റീനയും മക്കളായ ഇവാനും ജുവാനും ലൂക്കും ജെയ്ക്കുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

  aju

  ഇപ്പോൾ സിനിമ കോളങ്ങളിൽ ഇടം പിടിക്കുന്നത് കുഞ്ഞുങ്ങളെ വളർത്തുന്നതിനെ കുറിച്ച് അഗസ്റ്റീന പറഞ്ഞ വാക്കുകളാണ്. മുമ്പൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാലു കുഞ്ഞുങ്ങളെ നോക്കുന്നതിനെ കുറിച്ചു കുടുംബത്തിലെ ഇരട്ട പാരമ്പര്യത്തെ കുറിച്ചും താരം പത്നി പറഞ്ഞത്. ഇപ്പോഴിത ഇത് ഒരിക്കൽ കൂടി വൈറലാവുകയാണ്. 2014നാണ് അദ്ദേഹം അഗസ്റ്റീനയും അജു വർഗീസും പ്രണയത്തിലാവുന്നത്. പ്രണയ വിവാഹമായിരുന്നു. തട്ടത്തിന്‍ മറയത്ത് സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിക്കും കുര്‍ത്തി ഡിസൈന്‍ ചെയ്യാൻ സമീപിച്ചത്. അഗസ്റ്റീനയെ ആയിരുന്നു. അങ്ങനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ഇത് പ്രണയമായി മാറുകയായിരുന്നു.

  മമ്മൂട്ടിയല്ലാതെ മറ്റാരും അങ്ങനെ ചെയ്യില്ല, ആ സംഭവം വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

  തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ആയിരുന്നു, അടുത്ത സുഹൃത്തും, വെളിപ്പെടുത്തി അർജുൻ കപൂർ

  വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവനായും ജനിക്കുകയായിരുന്നു. അഗസ്റ്റീനയുടെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ടെന്നും അഗസ്റ്റീന പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല,. ആവശ്യം വരുമ്പോള്‍ സഹായിക്കാനായി ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നതായും മറ്റൊരിക്കൽ നൽകിയ അഭിമുഖത്തിൽ താരപത്നി പറഞ്ഞിരുന്നു.

  ന്യൂജനറേഷൻ കാലത്ത് മക്കളുടെ എണ്ണം കൂടിയതിൽ സന്തോഷമേ ഉള്ളൂവെന്നാണ് അഗസ്റ്റീന പറയുന്നത്. കൂട്ടുകുടുംബ ജീവിതരീതികൾ കണ്ടാണ് അഗസ്‌റ്റീന വളർന്നത്. കൂട്ടുകുടുംബത്തിന്റെ ഒരുമയും സ്നേഹവും കണ്ടതിനാൽ അതു പോലൊരു വീട് വേണമെന്ന് അഗസ്‌റ്റീന ആഗ്രഹിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോഴേ ഏറെ മക്കൾ വേണമെന്ന് അജുവും അഗസ്‌റ്റീനയും പ്ലാൻ ചെയ്തു എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

  2014ലായിരുന്നു ആദ്യ സിസേറിയൻ. ഇവാനും ജുവാനയും എട്ടാം മാസത്തിൽ എത്തി. നേരത്തെ എത്തിയ കുഞ്ഞുങ്ങൾ ആയതിനാൽ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകൾ നിയോനേറ്റൽ െഎസിയുവിലും ആയിരുന്നു കുട്ടികൾ എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. 2016-ൽ അഗസ്റ്റീന വീണ്ടും അമ്മയായി. ഒരു സർപ്രൈസ് പോലെയാണ് ജെയ്കും ലൂക്കും എത്തിയത്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളായതു കൊണ്ട് കണ്ണിലെ കൃഷ്ണമണി പോലെയാണ് ഇവരെ നോക്കിയതെന്നും താരപത്നി പറയുന്നു.

  ഒരു കുട്ടിയെ വളർത്താൻ പലരും പാടു പെടുമ്പോൾ നാലുകുട്ടികളെ എങ്ങനെ ഒറ്റയ്ക്ക് വളർത്തുന്നു എന്ന ചോദ്യത്തിന് താര പത്നി പറയുന്നതിങ്ങനെ. മക്കൾ കൂടും തോറും വളർത്താൻ എളുപ്പമാണ്. സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിപറ്റിയായിരിക്കും അവരുടെ ജീവിതം- എന്നു താര പത്നി പറയുന്നത്. മാത്രവുമല്ല തന്റെ പേരന്റിംഗിനെ കുറിച്ച് പലരും പറയാറുണ്ടെന്നും അഗസ്റ്റീന പറയുന്നു. 'നല്ലവരായി വളരണം എന്നാണ് മക്കളെ കുറിച്ചുള്ള അഗസ്റ്റീനയുടെ ഏറ്റവും വലിയ സ്വപ്നം. വിദ്യാഭ്യാസമുണ്ടെങ്കിലും സ്വഭാവം നല്ലതല്ലെങ്കിൽ കാര്യമില്ലല്ലോ എന്നും അഗസ്റ്റീന ചോദിക്കുന്നുണ്ട്.

  Read more about: aju varghese
  English summary
  Aju varghese wife augustina Opens Up Her Babies Birth, throwback interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X